Image

മാന്യര്‍ കളിച്ച കോഹ്ലിക്കും അനുഷ്കയ്ക്കും പണി കിട്ടി

Published on 23 June, 2018
മാന്യര്‍ കളിച്ച കോഹ്ലിക്കും അനുഷ്കയ്ക്കും പണി കിട്ടി
റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന്‍റെ പേരില്‍ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയ്ക്കും ഭര്‍ത്താവ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്ലിക്കും എതിരെ വക്കീല്‍ നോട്ടീസ്. മുംബൈ സ്വദേശി അര്‍ഹാന്‍ സിങാണ് അനുഷ്കയ്ക്കും വിരാടിനും എതിരെ വക്കീല്‍ നോട്ടീസ് നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന്‍റെ പേരിലും തന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന്‍റെ പേരിലുമാണ് അര്‍ഹാന്‍ നിയമനടപടി സ്വകരിച്ചിരിക്കുന്നത്. ഇതോടെ മറ്റൊരാളെ ചീത്ത വിളിക്കുന്നത് പോസ്റ്റ് ചെയ്ത് സ്വയം മാന്യര്‍ ചമയാന്‍ ശ്രമിച്ച നായികയ്ക്കും നായകനും പണി കിട്ടിയിരിക്കുകയാണ്. 
കഴിഞ്ഞ ആഴ്ചയാണ് അനുഷ്കയുടെ ശകാര പ്രകടനത്തിന്‍റെ വീഡിയോ വിരാട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയില്‍ പ്ലാസ്റ്റിക്ക് അശ്രദ്ധമായി വലിച്ചെറിയരുതെന്ന് സാരോപദേശവും നല്‍കുന്നുണ്ട്. എന്നാല്‍ അറിയാതെ തന്‍റെ കാറില്‍ നിന്നും വീണ പാസ്റ്റിക്ക് കൂടിന്‍റെ പേരിലാണ്  ഈ പുകിലെല്ലാം ഇവര്‍ സൃഷ്ടിച്ചതെന്നാണ് അര്‍ഹാന്‍റെ പക്ഷം. അനുഷ്ക തന്നെ ചീത്ത പറഞ്ഞുവെന്നും അര്‍ഹാന്‍ ആരോപിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക