Image

സരിത ഇനി രാഷ്ട്രീയത്തിലേക്ക്; ലക്ഷ്യം തമിഴ്നാട് രാഷ്ട്രീയം

Published on 23 June, 2018
സരിത ഇനി രാഷ്ട്രീയത്തിലേക്ക്; ലക്ഷ്യം തമിഴ്നാട് രാഷ്ട്രീയം

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ചേക്കേറാന്‍ ലക്ഷ്യമാക്കി സോളാര്‍ വിവാദ നായിക സരിത നായര്‍. തമിഴ്നാട്ടില്‍ ടിടിവി ദിനകരന്‍റെ പാര്‍ട്ടിയില്‍ ചേരാനാണ് താത്പര്യം അറിയിച്ചുകൊണ്ട് സരിത എത്തിയിരിക്കുന്നത്. നിലവില്‍ ആര്‍.കെ നഗര്‍ എം.എല്‍.എയാണ് മുന്‍ അണ്ണാ ഡിഎംകെയിലെ പ്രബലനായ ദിനകരന്‍. ഇപ്പോള്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ച് തമിഴ്നാട്ടില്‍ ബദല്‍ രാഷ്ട്രീയ ശക്തിയാവാന്‍ ശ്രമിക്കുകയാണ് ദിനകരന്‍. അമ്മ മക്കളഅ മുന്നേറ്റ കഴകത്തില്‍ മെമ്പര്‍ഷിപ്പ് എടുക്കാനാണ് ഇപ്പോള്‍ സരിതയുടെ ശ്രമം. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി പച്ചമാലിനെ സരിത അറിയിച്ചു.

വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ തീരുമാനം അവിടെ നിന്നാണുണ്ടാകുകയെന്നും അണ്ണാ ഡിഎംകെ എംഎല്‍എ കൂടിയായ പച്ചമാല്‍ വ്യക്തമാക്കി. കന്യാകുമാരി എംഎല്‍എയായ പച്ചമാല്‍ ഇപ്പോള്‍ ദിനകരനൊപ്പമാണ്.

സോളാര്‍ കേസില്‍ നിന്നും ജാമ്യം ലഭിച്ചപ്പോള്‍ തന്നെ തന്‍റെ പ്രവര്‍ത്തന മേഖല സരിത ചെന്നൈയിലേക്ക് മാറ്റിയിരുന്നു. കേരളത്തില്‍ ടെലിവിഷന്‍ പോഗ്രാമുകളില്‍ വരുകയും ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. കന്യാകുമാരിയില്‍ പുതിയ വ്യവസായം ആരംഭിക്കാനും സരിതയ്ക്ക് പദ്ധതിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക