Image

കൊച്ചുകുട്ടികള്‍ കവചങ്ങളാകുമ്പോള്‍....(അനില്‍ പുത്തന്‍ചിറ)

Published on 23 June, 2018
കൊച്ചുകുട്ടികള്‍ കവചങ്ങളാകുമ്പോള്‍....(അനില്‍ പുത്തന്‍ചിറ)

കൊച്ചുകുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്നകറ്റുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നിഷ്ഠുരന്‍... ക്രൂരതയുടെ പര്യായം!

എത്രപെട്ടന്ന് പറഞ്ഞു തീര്‍ന്നു

എന്താണ് വാസ്തവം? പ്രാര്‍ത്ഥനയും ഉപദേശവും നല്‍കുന്ന ഒരു സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകന്റെ ജോലിക്കായല്ല അമേരിക്കന്‍ ജനത അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യനന്മക്കായി ഭരിക്കാനാണ്, ദുഷ്‌ക്കരമായ തീരുമാനങ്ങള്‍ ദൃഢമായി നടപ്പാക്കാനാണ്.

ചിലര്‍ സ്ഥാനത്തും അസ്ഥാനത്തും എടുത്തിട്ടു ചാമ്പുന്നത് കേള്‍ക്കാം, 'അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്'. തികച്ചും സത്യം കുടിയേറ്റ രാജ്യം, അതാണ് അവിടുത്തെ സൂചകപദം (keyword). അനധികൃത കുടിയേറ്റ രാജ്യമല്ല.

എത്രമലയാളികള്‍ക്ക് വിസയും പാസ്സ്പോര്‍ട്ടും ഇല്ലാതെ അമേരിക്കയിലേക്ക ്കടക്കാന്‍പറ്റും? എത്രയോ കടമ്പകള്‍ കടന്നിട്ടാണ് നമ്മളെല്ലാവരും തന്നെ ഈ രാജ്യത്തെത്തിയത്?

സാഹസികനായ ഇറ്റാലിയന്‍ കടല്‍ സഞ്ചാരി ക്രിസ്റ്റഫര്‍ കൊളംബസ് അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്ക കണ്ടുപിടിച്ച മുതല്‍ അമേരിക്കയിലേക്കുള്ള പലായനം ആരംഭിച്ചു. ഉയര്‍ന്ന ജീവിത നിലവാരത്തന് വേണ്ടി ചിലര്‍ അമേരിക്കയിലേക്ക് വന്നപ്പോള്‍, ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കാനുള്ള പ്രാര്‍ഥനാ സ്വാതന്ത്യമായിരുന്നു വേറെ ചിലരുടെ ലക്ഷ്യം. അമേരിക്കയിലേക്ക് വരിക, സുഖമായി സ്വസ്ഥമായി സമാധാനമായി ജീവിക്കുക, കഴിഞ്ഞ രണ്ടോ മൂന്നോ നൂറ്റാണ്ടുകളായ ിലോകത്തെമ്പാടുമുള്ള മനുഷ്യരുടെ സ്വപ്ന രാജ്യമാണ ്അമേരിക്ക.

ഫെഡറല്‍ ഗവണ്മെന്റ് 1892ല്‍ ന്യൂയോര്‍ക്കിലെ എല്ലീസ് െഎലന്‍ഡില്‍ ആദ്യ സംയുക്ത കുടിയേറ്റ കേന്ദ്രം ആരംഭിച്ചു. ഒരുനൂറ്റാണ്ടിന് മുന്‍പ്തന്നെ, അമേ രിക്കയിലേക്ക് വരണമെങ്കില്‍ തോന്നിയ പോലെ അതിര്‍ത്തി കടന്ന് തോന്നിയ സ്ഥലത്തു പോയി ജീവിക്കുകയല്ല, എല്ലീസ് ഐലന്‍ഡില്‍ ഇറങ്ങണമായിരുന്നു, ഉത്തരവാദപ്പെട്ടവര്‍ക്ക് മുന്നില്‍ പ്രമാണങ്ങളും രേഖകളും ലക്ഷ്യങ്ങളും തെളിയിക്കണമായിരുന്നു. 1892 മുന്‍പ്അമേരിക്കയിലെ ഓരോ സംസ്ഥാനവും സ്വന്തരീതിയില്‍ ആവശ്യമായ രേഖകള്‍ കുടിയേറ്റക്കാര്‍ക്ക് ലഭ്യമാക്കിയിരുന്നു.

അമേരിക്ക വേറൊരു രാജ്യത്തെ ആക്രമിച്ചു. അവിടെ മാതാപിതാക്കളെയും കുട്ടികളെയും പരസ്പരം അകറ്റുകയല്ല. അമേരിക്കയിലേക്ക് അനധികൃതമായി അതിര്‍ത്തി കടന്ന്വരുന്നവരെ നിയമപ്രകാരം ജയിലിലേക്കയക്കുന്നു. അവരുടെ കൂടെയുള്ള കൊച്ചുകുട്ടികളെ ജയിലിലേക്കയക്കാന്‍ പറ്റുകയില്ല, അതിനാല്‍ അവരെ ഗവണ്മെന്റ് സംരക്ഷിക്കുന്നു.

അമേരിക്കന്‍ മാതാപിതാക്കള്‍ അവരുടെ സ്വന്തം കുട്ടികളെ ഉപദ്രവിച്ചാലും ഇതു തന്നെയാണ് അവരും അനുഭവിക്കുക, അതാണ് ഈനാട്ടിലെ നിയമം. 'അയ്യോ! ഞാന്‍ വെറുതെ തമാശക്ക് എന്റെ കുഞ്ഞിനെ അടിച്ചതാണെന്നുള്ള' വാദമൊന്നും നിയമത്തിന്റെ മുന്നില്‍ വിലപ്പോകില്ല. കുഞ്ഞുങ്ങളുടെ സുരക്ഷക്ക് അപ്പന്റെയും അമ്മയുടെയും അടുത്തു നിന്നു മാറ്റുന്നതാണ് നല്ലതെന്ന് തോന്നിയാല്‍ അത് നടപ്പിലാക്കും.

വസ്തുനിഷ്ഠമായി വിശകലനം ചെയ്താല്‍, മുന്‍ പ്രസിഡന്റുമാരായ ക്ലിന്റണ്‍, ബുഷ്, ഒബാമ ഇവര്‍ക്ക് കൂട്ടമായി ചെയ്യാന്‍ കഴിഞ്ഞതിനേക്കാള്‍ കാര്യങ്ങള്‍, കഴിഞ്ഞ 518 ദിനങ്ങള്‍കൊണ്ട് ഒറ്റയ്ക്ക്ചെയ്തുകഴിഞ്ഞു ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ ്ട്രംപ്! ആരെങ്കിലും നല്ലതു ചെയ്യുമ്പോള്‍ അതിനെ താറടിച്ചു കാണിക്കാനുള്ള മനുഷ്യ സഹജമായ അസൂയ, അതിനപ്പുറം വെറുതെ അമേരിക്കന്‍ പ്രസിഡന്റിനെ കുറ്റംപറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല.

കരച്ചിലുകാരുടെ വായടപ്പിക്കാന്‍ ഒരു എളുപ്പവഴിയുണ്ട്, അനധികൃത കുടിയേറ്റം നിയമ വിധേയമാക്കുക! സ്പോണ്‍സര്‍ ചെയ്യുന്ന അമേരിക്കന്‍ പൗരന്‍ തന്റെ സ്വത്തില്‍ പാതി അനധികൃതകുടിയേറ്റം നടത്തുന്ന ഒരു കുടുംബത്തിന് ഉടന്‍ കൊടുക്കക്കണം. അവര്‍ അമേരിക്കയില്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങള്‍ക്കുള്ള ഉത്തരവാദിത്വവും സ്പോണ്‍സര്‍ ഏല്‍ക്കണം. ഇങ്ങനെ ഒരുനിയമം വന്നാല്‍ 99% കരച്ചില്‍ തൊഴിലാളികളും കരച്ചില്‍ നിറുത്തി അവരുടെ പണിക്ക് പൊയ്ക്കോളും. പിന്നെ മഷിയിട്ട്നോക്കിയാല്‍ പോലും മലയാളികളെ ആവഴിക്ക് കാണുകയുമില്ലാ
Join WhatsApp News
Peter M. Maduvelil 2018-06-24 09:27:23

A well-studied and penned article. Many a times I too have heard in discussions, America is an immigrant country but never heard anyone mentioned about Ellis Island. Now thinking, probably they would not have even heard of Ellis Island.

രാജൻ 2018-06-23 22:45:01
ദേ വേറൊരു പിൻ താങ്ങൻ.

മണ്ടൻ രാജാവിന് പൊട്ടൻ പ്രജകൾ.

ഇ-മലയാളിയിൽ മണ്ടന്മാരുടെ മഹാസമ്മേളനമോ?
Jayakumar Nair 2018-06-23 22:55:06
എപ്പോഴും പ്രീയം പറയുന്ന മിത്രം ശത്രുവാണെന്നാണ് ആപ്തവാക്യം.

ഈ പുകഴ്ത്തിയെഴുതൽ തൊഴിലാളികൾ  ഉള്ളിന്റെ ഉള്ളിൽ പ്രസിഡന്റിനെ ഇഷ്ടപ്പെടാത്തവരാവാനാണ് സാധ്യത.
Firing Back 2018-06-23 23:36:23
അമേരിക്കൻ ചരിത്രം പഠിച്ചിട്ട്  താൻ എഴുതിയിരുന്നെങ്കിൽ ഇതുപോലെത്തെ വിവരക്കേട് എഴുതി വിടില്ലായിരുന്നു . ആരുടെ ദയാവായ്പുകൊണ്ട് താങ്കൾ ഇക്കരെ വന്നു എന്ന് ആർക്കറിയാം . പാലം കിടക്കുന്നവരെ കള്ളത്തരം വെട്ടിപ്പ് . പാലം കടന്നു കഴിഞ്ഞപ്പോൾ അക്കരെ നിൽക്കുന്നവർ കള്ളന്മാർ  - അവരുടെ കുഞ്ഞുങ്ങളെ അടിച്ചുമാറ്റിയോ, സ്ത്രീകളെ ബലാൽസംഗം ചെയ്യോതോ ഭയപ്പെടുത്തി അവരെ ഓടിക്കുക എന്നായി.   ഇവിടെ കുടിയേറ്റ നിയമം ലംഘിക്കണം എന്ന് ആരും പറയുന്നില്ല .  അമേരിക്കൻ ഭരണഘടനയനുസരിച്ചുള്ള നിയമ നടപടികൾക്ക് ശേഷം അഭയം നൽകുകയോ അല്ലങ്കിൽ തിരിച്ചയക്കുകയോയാണ് വേണ്ടത് .  അല്ലാതെ അവരുടെ കുഞ്ഞുങ്ങളെ എടുത്തുമാറ്റി മാനസ്സിക പീഡനത്തിന് വിധേയപ്പെടുത്തി കുടിയേറ്റ നിയമങ്ങളെ മാറ്റി എഴുതാം, അല്ലെങ്കിൽ മിഡ് ടെം ഇലക്ഷൻ നേടിയെടുക്കാം, മുള്ളർ ഇന്വെസ്റ്റിഗേഷന്റ് ഗതി തിരിക്കാം എന്നൊക്കെ തന്റെ കള്ളൻ പ്രസിഡണ്ട് വിചാരിക്കുന്നുണ്ടങ്കിൽ അത് തെറ്റാണ് . അമേരിക്കയിൽ അയാളെ പിന്താങ്ങുന്ന, തന്നെപോലെയുള്ള വിവരമില്ലാത്തവരേക്കാൾ, ദയ, കരുണ തുടങ്ങിയ ഗുണങ്ങളുള്ള അനേകായിരങ്ങൾ ഇവിടെ ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കണ്ട .  ഇപ്പോൾ ട്രംപിന്റെ ഇത്തരം വൃത്തികേടുകൾക്ക് പിന്നിൽ വർഗ്ഗീയവാദിയും മുപ്പത്തി രണ്ടു വയസ്സുകാരനുമായ സ്റ്റീവൻ മില്ലർ എന്ന ചെറുക്കാനാണ് .  അവന്റെ മുത്തശ്ശിക്ക് ഇംഗ്ളീഷ് ഭാഷ അറിയില്ലായിരുന്നു . അതൊന്നും ഓർക്കാതെയാണ് ഇംഗ്ളീഷ് അറിയാത്തവരെ ഇവിടെ കയറ്റരുതെന്ന് പറയുന്നത് . അമേരിക്കയിൽ കുടിയേറി പാർത്ത വെളുത്തവനും കറുത്തവനും പിംഗള വർണ്ണക്കാരനും ഒരു കഥ പറയാൻ കാണും. തന്നെപ്പോലെയും, ബോബിയെപ്പോലെയും, കുന്തറയെപ്പോലെയും ലോട്ടറി വിസയിൽ വന്നവർക്ക് അത് കാണില്ല . പക്ഷെ താനറിയാത്ത, അമേരിക്കൻ സ്വപ്‍നത്തെ സാക്ഷാൽകരിച്ച അനേകായിരം മലയാളികൾ ഉണ്ടെന്നുള്ളത് തനിക്കറിയില്ല .  കാരണം മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത തന്നെപ്പോലുള്ള ലോട്ടറി വിസാക്കാർക്ക് അത് മനസിലാകില്ല . തൻറെയൊക്കെ കുടുംബത്തിൽ കരുണയ്ക്കും ദയക്കും എന്തെങ്കിലും വിലയുണ്ടോ ? അതോ ഭാര്യയോടും മക്കളോടും തനിക്ക് ഇഷ്ടമില്ലാത്തത് ചെയ്യുമ്പോൾ, 'യു ആർ ഫയേർഡ്' എന്ന് പറയുമോ ? 
അതിർത്തി ജവാൻ 2018-06-24 09:51:58
സാരിവിസയിൽ അമേരിക്കയുടെ മണ്ണ് കണ്ടയാളാണെന്ന് തോന്നുന്നു.
നാരദർ 2018-06-24 11:09:58
കുന്തറയെപ്പോലെ ഒരു അവാർഡ് ലാക്കാക്കി വന്നതാ എന്തിനാ ഇങ്ങനെ തല്ലുന്നത്‌ ? ആ മീശ വടിച്ചങ്ങു വിട്ടേര് 

സുരേഷ് മേനോൻ, വിണ്ണിമാളികയിൽ 2018-06-24 12:02:14
ലേഖകൻ പറഞ്ഞതിൽ ഒരു തെറ്റുപോലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
മാത്രമല്ല, എഴുതിയിരിക്കുന്നത് അക്ഷരംപ്രതി വാസ്തവവുമാണ്.

കെനിയ കുട്ടൻ ഈ രാജ്യത്തിന് ചെയ്ത ഉപദ്രവങ്ങൾ കൂടി എഴുതണമായിരുന്നു.
ഒന്നായി ചിന്തിച്ചിരുന്ന ഈ രാജ്യത്തെ മനുഷ്യരിൽ, വെറുപ്പും വിദ്വെഷവും കുത്തിനിറച്ചവനാണ് ആ കെനിയ മകൻ. 
ഇട്ടൻ വർഗീസ്‌ 2018-06-24 12:07:51
തുണിയുടുക്കാത്ത സത്യം (നഗ്ന സത്യം). 
അതിനൊരു ബിഗ് സല്യൂട്ട്!!

"മുൻ പ്രസിഡന്റുമാരായ ക്ലിന്റൺ, ബുഷ്, ഒബാമ ഇവർക്ക് കൂട്ടമായി ചെയ്യാൻ കഴിഞ്ഞതിനേക്കാൾ കാര്യങ്ങൾ, കഴിഞ്ഞ 518 ദിനങ്ങൾ കൊണ്ട് ഒറ്റയ്ക്ക് ചെയ്തു കഴിഞ്ഞു ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ട്രംപ്!"
ഡിക്റ്റക്റ്റീവ് ഹരി 2018-06-24 18:48:30
എഴുത്തുകാരന്റെ പുറകിൽ RSSന്റെ കറുത്ത കരങ്ങൾ ഉണ്ടോയെന്ന സംശയം ഉപദേശിക്കില്ലായ്കയില്ല.
എന്തായാലും സ്വർഗ്ഗത്തിൽ പോകാത്ത വർഗ്ഗമാണെന്ന് ഉപദേശിക്ക്‌ മനസ്സിലായി.
--------------------------------------------------------------
ആരാ ബരാന്തേല്... ഞമ്മടെ മൊല്ലാക്കയല്ലേ..?
മൊല്ലാക്കാ .... എഴുത്തുകാരൻ പഹയനും ഞമ്മൻറെ ആളുതന്നെ. 
ഇങ്ങളും ഇങ്ങടെയാന്ന് ബെറുതെ ബിശാരിച്ചോളിൻ.
ഓനും ഉഷാറാക്കട്ടെന്ന്.
Columbus did not discover America 2018-06-24 12:55:42

*Columbus didn’t “discover” America — he never set foot in North America.

During four separate trips that started with the one in 1492, Columbus landed on various Caribbean islands  that are now the Bahamas as well as the island later called Hispaniola. He also explored the Central and South American coasts. But he didn’t reach North America, which, of course, was already inhabited by Native Americans, and he never thought he had found a new continent. You may also remember that it is believed that Norse explorer Leif Erikson  reached Canada perhaps 500 years before Columbus was born, and there are some who believe that Phoenician sailors crossed the Atlantic much earlier than that.

Ninan Mathulla 2018-06-24 12:57:05

No doubt that America is an immigrant country. If the writer was in charge of Immigration, you and I and many other people groups would not be in this country. If he is in charge of the door to heaven, that heaven will be empty. People came to this country for hundreds of years without any immigration papers. Search for the history of immigration here. Recently also both Republicans and Democratic Presidents gave citizenship to many illegals here because their service was necessary for building projects and cultivation. They worked here and payed taxes here and contributed to the GDP of this country. A country has the right to decide who get citizenship here. But to treat those who come here as human beings with the dignity they deserves is a universal value we need to uphold. Now many Republicans are against immigration from Latin America as they think these immigrants will vote for Democrats. They are not against immigrants from Europe of the same skin color. Many who write articles and comments do not see the politics involved here.

Amerikkan Mollaakka 2018-06-24 14:47:19
അനിൽ സാഹിബ് അസ്സലാമു അലൈക്കും. ഇങ്ങടെ പുത്തൻചിറ
എന്ന പേര് കണ്ടപ്പോൾ ജനാബ് മൊയ്‌ദീൻ സാഹിബിനെ
ഓർത്തു. അങ്ങേരു ഈ വിഷയത്തിൽ എന്തെങ്കിലും എഴുതിയെങ്കിൽ
ഓൻ ഉശിരുള്ള  ആളാണ്. ഞമ്മള് ബിഷയത്തിലേക്ക്
ബരാം . ഹിലാരിക്ക് പകരം ട്രംപ് ജയിച്ചതിൽ ചില
അമേരിക്കക്കാർക്ക് ഭൈഷമ്യം ഉണ്ട്. അവര് പറഞ്ഞു പിരി
കേറ്റി ഇമ്മടെ അന്തപ്പനും മറ്റുള്ളവരും രംഗത്ത്
വരുന്നു. എന്നാൽ ബോബി വർഗീസ്, കുന്തറ,, താങ്കൾ അതേപോലെ
ചുരുക്കം പേര് സത്യം എഴുതുന്നു. താങ്കൾ പറഞ്ഞത്
വളരെ ശരിയാണ്. ഓരോരുത്തരും അവരുടെ സ്വത്തിൽ നിന്ന്
കുറേശ്ശേ അനധികൃത കുടിയേറ്റക്കാർക്ക് നൽകുക. അവരുടെയൊക്കെ ടാക്സ് കൂട്ടുക.
അപ്പോൾ കാണാം ....
Anthappan 2018-06-24 18:53:35
Dear Mollakka 
Before you blame on me, you better learn the history of immigration.  Trump the cone man doesn't represent majority of Americans. That is why, your strong leader became weak and reversed his order to separate the children.  The pilgrims who came to this country never had any paper work but they were welcomed by the American Indians. Majority of the Europeans came here for religious freedom and to escape persecution and that is still continued.  
 From its earliest days, America has been a nation of immigrants, starting with its original inhabitants, who crossed the land bridge connecting Asia and North America tens of thousands of years ago. By the 1500s, the first Europeans, led by the Spanish and French, had begun establishing settlements in what would become the United States. In 1607, the English founded their first permanent settlement in present-day America at Jamestown in the Virginia Colony.

Did You Know?
On January 1, 1892, Annie Moore, a teenager from County Cork, Ireland, was the first immigrant processed at Ellis Island. She had made the nearly two-week journey across the Atlantic Ocean in steerage with her two younger brothers. Annie later raised a family on New York City’s Lower East Side.

Some of America’s first settlers came in search of freedom to practice their faith. In 1620, a group of roughly 100 people later known as the Pilgrims fled religious persecution in Europe and arrived at present-day Plymouth, Massachusetts, where they established a colony. They were soon followed by a larger group seeking religious freedom, the Puritans, who established the Massachusetts Bay Colony. By some estimates, 20,000 Puritans migrated to the region between 1630 and 1640.

A larger share of immigrants came to America seeking economic opportunities. However, because the price of passage was steep, an estimated one-half or more of the white Europeans who made the voyage did so by becoming indentured servants. Although some people voluntarily indentured themselves, others were kidnapped in European cities and forced into servitude in America. Additionally, thousands of English convicts were shipped across the Atlantic as indentured servants.

Another group of immigrants who arrived against their will during the colonial period were black slaves from West Africa. The earliest records of slavery in America include a group of approximately 20 Africans who were forced into indentured servitude in Jamestown, Virginia, in 1619. By 1680, there were some 7,000 African slaves in the American colonies, a number that ballooned to 700,000 by 1790, according to some estimates. Congress outlawed the importation of slaves to the United States as of 1808, but the practice continued. The U.S. Civil War (1861-1865) resulted in the emancipation of approximately 4 million slaves. Although the exact numbers will never be known, it is believed that 500,000 to 650,000 Africans were brought to America and sold into slavery between the 17th and 19th centuries.

Trump is not making America great rather he is fixing his pocket.  There is no proof that he paid tax but there are lots of victims in America suffered under his bankruptcy and fraud.  His daughter made 80 million last year and his son-in-law  got 500 million as loan  to escape the bankruptcy.  Probably, you must be getting lots of tax benefits in your check because of his tax plan.   Trump cannot claim that he is the man behind economy and unemployment.  When your mostly hated President Obama left, economy was taking shape and the unemployment came down to 4.8% 

Three things cannot be long hidden: the sun, the moon, and the truth-Buddha 

Though you speak sometimes  the words of wisdom  disguised as Mollakka, the truth comes out at times and that is you,  like oppression of the downtrodden - 

Nobody knows how he came to power and I hope Muller investigation will throw some light into it.  The worst come this dummy will be in power for 8 years and after that this country will over come the worst time in her history. 

ഇമിഗ്രന്റ് 2018-06-24 19:47:15
നിന്റെയൊക്കെ മുത്തച്ഛൻ കള്ള പേപ്പർ ഉണ്ടാക്കി ഇവിടെ കേറി കൂടിക്കഴിഞ്ഞപ്പോൾ നിനക്കൊക്കെ ഇനി ആരേം വേണ്ട നല്ല കളി .പാലം കടക്കോളാം നാരായണ നാരായണ പാലം കടന്നു കഴിയുമ്പോൾ കൂരായണ കൂരായണ 
ബിനു താമരശ്ശേരി 2018-06-25 09:29:14
വാ കൊണ്ട് ഞാൻ അനധികൃത കുടിയേറ്റക്കാർക്ക് അനുകൂലമാണ്.
പക്ഷേ എൻറെ കൈയിലെ കാശ് മുടക്കില്ല. അത് ഫെഡറൽ ഗവണ്മെന്റ് അച്ചടിച്ചോളണം.

എൻറെ പിള്ളേർക്കും ഭാര്യക്കും പോകേണ്ട കാശ്, അനധികൃത കുടിയേറ്റക്കാർക്ക് കൊടുക്കണമെന്ന് പറഞ്ഞാലെങ്ങനെയാ. അത് പറ്റില്ല.

വെല്ലോരുടേയും കാശാക്കുമ്പോൾ ഒരു ചേതവുമില്ലല്ലോ. 
ഇതാണ് ഈ അനധികൃത കുടിയേറ്റ പിന്തുണക്കാരുടെ ചിന്ത 
Insight 2018-06-24 23:03:03
"A larger share of immigrants came to America seeking economic opportunities. However, because the price of passage was steep, an estimated one-half or more of the white Europeans who made the voyage did so by becoming indentured servants" (Thanks to Anthappan)
So the first Boat People were White Europeans and they started doing indentured (കൂലിത്തൊഴിൽ) work.  Trumps forefathers were emigrants. So, I don't understand why some Malayalee vivaramkettavanmaar crying out to stop emigration. America has been using illegal immigrants including Malayalees. Some of the Malayalees hire Mexicans for 2 dollars and cheat them. Most of them are Trump supporters. In Florida and California all Republican farmers use illegal immigrants to pick crops.The Malayaalee karampan saippanmaar think they are going to be invited for Trump's next Marriage. As anthappan said, Trump and his gang is trying to cut down legal immigration which will eventually undermine the economy of this country.  The illegal immigration issue they are creating is only a stepping stone to achieve their goal to make America White not great.  And some of the stupid Malayalees are caught in that mess  I don't Anthappan is a upadeshi or not but he gives lot of good information to open up your clogged brain. 

Hot News 2018-06-24 23:09:23
"One of Attorney General Jeff Sessions' pastors told her congregation on Sunday that she does not agree with the "zero-tolerance" immigration policies that led to family separations, but urged the United Methodist church in northern Virginia not to be torn apart by political differences.

"This week, we in the congregation have been surprised to find ourselves at the center of a firestorm over our nation's immigration policy, more specifically the policy of separating undocumented immigrant children from their parents as they are apprehended after crossing the US-Mexico border," said the Rev. Tracy McNeil Wines, pastor at Clarendon United Methodist Church.
"Some in our denomination are calling on us to distance ourselves from Sessions or to do what we can to get him to change," she told her congregation during two Sunday sermons. "There has been an outcry about that."
Wines said her inbox has been overflowing since Tuesday when more than 600 United Methodists from around the country issued a formal complaint against Sessions, a fellow church-member.
More than 600 members of Jeff Sessions' church just charged him with violating church rules
More than 600 members of Jeff Sessions' church just charged him with violating church rules
The complaint says that the Trump administration's "zero-tolerance" policy on immigration, carried out in part by Sessions, violates church rules and may constitute child abuse. The complaint was addressed to Wines and Sessions' pastor in Mobile, Alabama."
Translator 2018-06-25 09:33:30
ഈ ലേഖനത്തിൽ മലയാളത്തിലെഴുതിയത്, കുറച്ചു പൊടിപ്പും തൊങ്ങലും ചേർത്ത്  ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയല്ലേ അന്തപ്പൻ ചെയ്തിരിക്കുന്നത്? അതും ഒരു പ്രതികരണമോ?
ചന്ദ്രൻ 2018-06-25 10:23:42
ട്രംപ് കക്കൂസ് കുഴീന്ന് പറഞ്ഞു 
ട്രംപ് പേർസണൽ റ്റാക്സ് റിട്ടേൺ കോപ്പി കാണിച്ചു തന്നില്ല 
ട്രംപ് അത് പറഞ്ഞു 
ട്രംപ് ഇത് പറഞ്ഞു 
ഇതൊക്കെ പറഞ്ഞു എത്ര നാൾ പിടിച്ചു നിൽക്കും ..?

പഴയ നല്ലൊരു പാട്ടങ്ങോട്ടു പാടൂന്നേ....

കാറ്റടിച്ചു കൊടും കാറ്റടിച്ചൂ 
ദാനിയേലിൽ വക്കീല് കടയടച്ചൂ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക