Image

ക്‌നാനായ കണ്‍വെന്‍ഷനില്‍ വിവിധ മേഖലകളില്‍ വിജയംവരിച്ചവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 June, 2018
 ക്‌നാനായ കണ്‍വെന്‍ഷനില്‍ വിവിധ മേഖലകളില്‍ വിജയംവരിച്ചവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു
അറ്റ്‌ലാന്റ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സമുദായം ആകാംക്ഷയോടെ കാത്തിരിക്കുന്ന പതിമൂന്നാമത് ക്‌നാനായ കണ്‍വെന്‍ഷനില്‍ സമുദായത്തില്‍പ്പെട്ടവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരില്‍ നിന്നും വിവിധ മേഖലകളില്‍ വിജയംവരിച്ച വര്‍ക്ക് പ്രത്യേകം അവാര്‍ഡുകള്‍ നല്‍കുന്നു.

സമുദായത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച നേതാക്കന്മാരെയും , ഔദ്യോഗികമായി ഉന്നതങ്ങളില്‍എത്തിച്ചേര്‍ന്ന സമുദായ അംഗങ്ങളെയും പുരസ്കാരങ്ങള്‍ നല്‍കി ബഹുമാനിക്കുമ്പോള്‍ സമുദായത്തിന്‍റെ വളര്‍ച്ചയെ എടുത്തുകാണിക്കത്തക്ക വിധത്തിലാണ്ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ജയസണ്‍ ഓലിയില്‍ അറിയിച്ചു. വിവിധ തരംഅവാര്‍ഡുകള്‍ ചുവടെ ചേര്‍ക്കുന്നു

ക്‌നാനായ വുമണ്‍ഐക്കോണ്‍: ഔദ്യോഗിക രംഗത്ത് അല്ലെങ്കില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം വരിച്ച ക്‌നാനായ വനിതയ്ക്ക് വേണ്ടിയുണള്ളതാണിത്

ക്‌നാനായ കമ്മ്യൂണിറ്റിസര്‍വീസ് എക്‌സലന്‍സ അവാര്‍ഡ്: സമുദായത്തിന് വേണ്ടി എന്നും അടിയുറച്ചു നിന്നിട്ടുള്ള സമുദായ സ്‌നേഹിക്ക് വേണ്ടിയുള്ളത്

ക്‌നാനായ അക്കാഡമിക് ആന്‍ഡ് പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്: വിദ്യാഭ്യാസപരമായോ ഔദ്യോഗികമായ ഉന്നത വിജയം കൈവരിച്ചവര്‍ പുരുഷനോ സ്ത്രീക്കോ നല്‍കുന്നു.
ക്‌നാനായ എന്റര്‍പ്രണര്‍ അവാര്‍ഡ്: ബിസിനസ് രംഗത്ത് ഉന്നത വിജയം വരിച്ചവര്‍ക്കായി നല്‍കപ്പെടുന്നു.

യൂത്ത് ഹൈസ്കൂള്‍ അവാര്‍ഡ്: കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഹൈസ്കൂള്‍ തലത്തില്‍ സ്‌റ്റേറ്റ് , നാഷണല്‍ ലെവലില്‍ പല അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും നല്‍കുന്ന അവാര്‍ഡാണിത്.

യൂത്ത് കോളേജ് ലവല്‍് അവാര്‍ഡ്: 2016- 17 & 2017- 18 കാലയളവില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്ക് വേണ്ടിയുള്ളത്.

ക്‌നാനായ യൂത്ത് ഐക്കോണ്‍: അവിവാഹിതരും എന്നാല്‍ 30 വയസ്സ് താഴെയുമുള്ളവരില്‍ ഉന്നത ഔദ്യോഗിക വിജയം കൈവരിച്ച വര്‍ക്കായി.

ക്‌നാനായ അമേരിക്കന്‍ പൊളിറ്റിക്കല്‍ അവാര്‍ഡ്: അമേരിക്കന്‍ പൊളിറ്റിക്കല്‍ രംഗത്ത് വന്നിട്ടുള്ള ക്‌നാനായ അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായിപ്രത്യേകം നല്‍കുന്ന അവാര്‍ഡാണിത്.

ക്‌നാനായ കള്‍ച്ചറല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ്: കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായിട്ടുള്ള അവാര്‍ഡ്.

ഇങ്ങിനെ 8 അവാര്‍ഡുകള്‍ക്കും വേണ്ടിയുള്ള നോമിനേഷനുകള്‍ ലോക്കല്‍ യൂണിറ്റുകളില്‍ നിന്നും ജൂലൈ അഞ്ചാം തീയതിക്ക് മുമ്പായി അവാര്‍ഡ് കമ്മിറ്റിക്ക് നല്‍കണമെന്ന് പ്രത്യേകം അറിയിച്ചുകൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ കെസിസിഎന്‍എ ഡോട്ട് കോമില്‍ ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ അവാര്‍ഡ് കമ്മിറ്റി അംഗങ്ങളായ അലക്‌സ് കോട്ടൂര്‍ (734) 3061419),കമ്മറ്റിചെയര്‍മാന്‍ ജയ്‌സണ്‍ ഓലിയില്‍ (331) 3301008), ജയിക്ക പോള പ്രായില്‍ (732) 2670778, ബീന ചോരത്ത്, ഫിയോണ പുത്തന്‍പുരയില്‍ എന്നിവരുമായി ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക