Image

ശിലാഹൃദയരുടെ ചിരിമുഴക്കം (അശ്വതി ശങ്കര്‍)

Published on 24 June, 2018
ശിലാഹൃദയരുടെ ചിരിമുഴക്കം (അശ്വതി ശങ്കര്‍)
1982 ലെ ബെയ്‌റൂട്ട് ആഭ്യന്തര കലാപകാലത്തെ എല്ലാ തീവ്ര വേദനകളും അനുഭവിച്ചുകൊണ്ട് ഹുദാബറാക്കത്ത് എഴുതിയ അറബ് നോവല്‍ ആണ് " ശിലാ ഹൃദയരുടെ ചിരിമുഴക്കം" (the stone Of laughter":Hoda Barakat) വിവര്‍ത്തനം മനോഹരമായി ചെയ്തത് ഡോ: അശോക് ഡിക്രൂസ് പൗരുഷത്തേക്കാള്‍ സ്‌െ്രെതണത മുറ്റി നില്‍ക്കുന്ന സ്വവര്‍ഗാനുരാഗിയായ ഖലീല്‍ കേന്ദ്രകഥാപാത്രമായ സ്വവര്‍ഗാനുരാഗ നോവല്‍ അറബ് പ്രദേശങ്ങളില്‍ സാഹിത്യ മേഖലകളില്‍ വന്‍ വിവാദം സൃഷ്ടിച്ചു സ്ത്രീ എഴുതിയ പുരുഷ പ്രണയങ്ങളുടെ അഴകളുവു ക ളെ ഉള്‍ക്കൊള്ളാന്‍ സമൂഹം വല്ലാതെ ബുദ്ധിമുട്ടി അനിശ്ചിതത്വം നിറഞ്ഞ യുദ്ധകാലത്ത് ഏതു നിമിഷവും വീടും ബന്ധങ്ങളും തകര്‍ന്നടിയുന്ന അവസ്ഥയെ പ്രതീക്ഷിക്കുന്ന ഒരു കൂട്ടം ശിലാ ഹൃദയരായി തീര്‍ന്ന മനുഷ്യര്‍.. ആശകളും പ്രതീക്ഷകളും നശിച്ച് തകര്‍ന്നടിയുമ്പോഴും അവര്‍ ചിരിക്കുകയാണ് ഖലീല്‍ ശരിക്കും ആരാണ്? അവന്റെ കുടുംബം ? ഇതൊന്നും അവന്‍ നമ്മളോട് പറയാന്‍ മെനക്കെടുന്നില്യ .. അവന്‍ വായിച്ചും വീട് വൃത്തിയാക്കിയും ക്ഷീണിച്ചുറങ്ങുമ്പോ കഥാകൃത്ത് തന്നെയാണ് അവനറിയാതെ അവനെക്കുറിച്ച് പറയുന്നത് ഈ നോവലില്‍ ആദ്യം വന്ന് മിന്നിമറയുന്നവരുംഅവസാനം വന്ന് മിന്നി മറയുന്നവരുമായ ഒരു പാട് കഥാപാത്രങ്ങള്‍ ഉണ്ട്. അവര്‍ക്കിടയില്‍ ആദിമദ്ധ്യാ
ന്തം ഖലീല്‍ നിലകൊള്ളുന്നു.നോവല്‍ ആരംഭിക്കുന്നതിന് മുമ്പ് കൃഷ്ണദാസ് സര്‍ എഴുതിയ കുറിപ്പില്‍ ലെബനണ്‍ .. പാലസ്തീന്‍... ബെയ്‌റൂട്ട് കലാപ ചരി ത്രം.. വിവരിക്കുന്നുണ്ട്. അത് വായിച്ച ശേഷം നോവലിലേക്ക് കടന്നാലെ നോവലിനെ പൂര്‍ണ്ണമായും ഉള്‍ ക്കൊള്ളാനാവൂ.നാജിയും ഖലീലും ആത്മബന്ധമുള്ള കൂട്ടുകാരായിരുന്നു.ഖലീല്‍ എപ്പോഴും നാജിക്ക് ഒരടി പിറകില്‍(അവന്‍ പോലുമറിയാതെ അവനെ ആസ്വദിക്കാന്‍ )സഞ്ചരിച്ചു.ഖലീല്‍ നാജി പോലുമറിയാതെ നാജിയെ ആരാധിച്ചു.എല്ലാ യുദ്ധങ്ങള്‍ക്ക് ശേഷവും വീടിനകം തുടച്ച് മിനുക്കി പുതിയ വീട് പോലെ ഖലീല്‍ സൂക്ഷി ച്ചു. അവന്റെ ചായത്തട്ടും കോപ്പകളും എപ്പോഴും തിളങ്ങിയിരുന്നു.. എല്ലാ വീടുകളുടെയും കെട്ടിടങ്ങളുടെ യും ചില്ലുജാലകങ്ങള്‍ എപ്പോഴും തകര്‍ക്കപ്പെടുന്നതി നാല്‍ ചില്ല് കച്ചവടം ബെയ്‌റൂട്ടില്‍ വ്യാപകമായി.

ഖലീലിന് ഒരു പാട് സൗഹൃദങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ ഹൃദയ വാതിലുകള്‍ ഖലീലിന് മു
ന്നില്‍ അടഞ്ഞുകിടന്നു. അവന്റെത് സ്‌െ്രെതണതകലര്‍ന്ന ഒരു ഇടുങ്ങിയ വെജിറ്റേറിയന്‍ ജീവിതമായിരുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങള്‍ക്കിടയിലൂടെഉള്ളിലൊരു അഗ്‌നിപര്‍വതം പേറി യുള്ള ഞെരുങ്ങിയ ജീവിതമായിരുന്നു ഖലീലിന്റെത്.ഖലീലിന് സുന്ദരി യായ അമ്മയുണ്ടായിരുന്നു. അവരുടെ സൗന്ദര്യത്താലും സ്വന്തം നാടിന്റെ രക്ഷയേക്കാള്‍ മകനെ മാത്രംരക്ഷിക്കണമെന്ന സ്വാര്‍ത്ഥതയുള്ളതിനാലും അവന്‍അമ്മയെ വെറുത്തു.. ഒറ്റയ്ക്കാണ് ഖലീല്‍ ജീവിക്കുന്നത്..എങ്ങനെ വേണേലും ജീവിക്കാവുന്ന അവന്റെസ്വതന്ത്ര ജീവിതത്തില്‍ സുഹൃത്തുക്കള്‍ അസൂയാലുക്കളായി.

നാജിയിലേക്ക് വീണ്ടും വരാം... യുദ്ധഭീകരതയിലെ ഒരു നാള്‍ നാജിയും അവന്റെ ഉമ്മ ഇസബെല്ല
യും അവരുടെ വലിയ അപ്പാര്‍ട്ടുമെന്‍റും സാധനങ്ങളും ചെടികളും ഖലീല്‍ നെ ഏല്‍പ്പിച്ചു താമസം മാറിപ്പോയി.. അവരുടെ ഉപയോഗിച്ച് കഴുകാതെ വെച്ചചായക്കോപ്പകള്‍ അവരിനി തിരിച്ചു വരില്ല എന്ന് ഓതുന്നുണ്ടായിരുന്നു. എങ്കിലും നാജി ഖലീലിനെ കാണാന്‍ വരുമായിരുന്നു. നാജി വരുന്നതിന് മുമ്പുള്ള സമയവും തിരിച്ചു പോവുന്നതിനു ശേഷമുള്ള സമയവുംഖലീല്‍ തീര്‍ത്തും ശൂന്യനായിരുന്നു.നാജിയോടുള്ളഅഭിനിവേശം ഹൃദയത്തിലൊളിപ്പിച്ച ഖലീലിനെത്തേടി ഒരു ദിവസം ആ വാര്‍ത്ത വന്നു.. നാജി കൊല്ലപ്പെട്ടുനായിഫ് എന്ന പത്രപ്രവര്‍ത്തക സുഹൃത്തില്‍ നിന്നുംഅവന്‍ ഒരു ഏജന്‍റായിരുന്നുവെന്ന് മനസ്സിലാക്കി..ആ സംഗതിയെ മനസിലിട്ട് നാജിയെ ഖലീല്‍ വെറുക്കുകയാണ്. ആ വെറുപ്പിലൂടെ നാജി എന്നെന്നേക്കുമാ യി സൃഷ്ടിച്ച് കടന്നു പോയ ശൂന്യതയെ മറികടക്കുകയാണ് ഖലീല്‍..

പിന്നീട് ഖലീലിന്റെ അമ്മാവനും കുടുംബവുംനാജി താമസിച്ച വീട്ടില്‍ വരുന്നു... അമ്മാവന്റെ മകള്‍ സാറ ഖലീലിനെ സ്‌നേഹിക്കാന്‍ ശ്രമിച്ചെങ്കിലും ഖലീല്‍ സാറയുടെ സഹോദരന്‍ യൂസഫിനെ പ്രണയിക്കാന്‍ തുടങ്ങി.ഒരിക്കലും ഖലീല്‍ തന്റെ ഹൃദയം ആരോടും വെളിപ്പെടുത്തുന്നില്യ.നാജിക്ക് വേണ്ടികാത്തിരുന്ന പോലെ പട്ടാളത്തില്‍ പോയ യൂസഫിന്‌വേണ്ടിയും ഖലീല്‍ കാത്തിരുന്നു.... അവിടെയുംശൂന്യത മാത്രം ബാക്കിയായി..

വീണ്ടും പഴയപടി തനിക്കായി ഭക്ഷണം പാകംചെയ്തും റേഡിയോ കേട്ടുംവീട് തുടച്ചു മിനുക്കിയും സ്വയം സംസാരിച്ചും വായിച്ചും ഖലീല്‍ അവ നിലേക്ക്ഒതുങ്ങി.നായി ഫ് വിളിച്ചിട്ടും ഖലീല്‍ ലേഖനങ്ങള്‍ എഴുതാനോ... പത്രമോഫീസില്‍ ജോലി ചെയ്യാനോകൂട്ടാക്കിയില്യ.. അവന്‍ അവന്റെ ആത്മത്തിലൊതുങ്ങി. ഇതിനിടയില്‍ സ്‌ഫോടനത്തില്‍പ്പെട്ട് ഗുരുതരപരിക്കുകളോടെ ആശുപത്രിയിലായി.അവിടെ വെച്ച്തന്നെ രാവും പകലും ശുശ്രൂഷിച്ച യുവ ഡോക്ടര്‍ വദ്ദാ ഇബ്രാഹിമിനോടും ഒരു പ്രത്യേക അടുപ്പം ഖലീലിനുണ്ടാവുന്നു.... പക്ഷേ ആ അടുപ്പം അമ്മ നിര്‍വിശേഷമായ പവിത്ര സ്‌നേഹമെന്ന് ഖലീല്‍ സ്വയം തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സൂക്ഷിച്ചു കൊണ്ട് അദ്ദേഹത്തോട് പറയാതെ ഖലീല്‍ തിരിച്ച് അപ്പാര്‍ട്ട്‌മെന്‍റിലെത്തുന്നു .. തന്റെ ആത്മത്തോട്‌സംസാരിച്ച് ഖലീല്‍ മനസ്സിലാക്കുകയാണ്..
സ്വയം ആദ്യം സ്‌നേഹിക്കാന്‍ പഠിക്കണം. അപ്പോള്‍ലോകത്തെ സ്‌നേഹിക്കാന്‍ പറ്റുമെന്ന്. മനുഷ്യനെ തിരിച്ചറിയാന്‍ പറ്റുമെന്ന് .ഖലീല്‍ ആദ്യമായി സന്തോഷിക്കുന്നു. ശിലാ ഹൃദയ നെങ്കിലും ഖലീല്‍ ആദ്യമായിപുഞ്ചിരിക്കുന്നു ..

ഖലീല്‍ എന്നും നമ്മുടെ ഹൃദയത്തില്‍ ജീവിക്കും.ഞാന്‍ പറഞ്ഞത് ഖലീന്റെ ജീവിതമാണെങ്കിലും അത് നിങ്ങള്‍ തന്നെ വായിക്കുമ്പോ നിങ്ങള്‍ക്ക് കിട്ടുന്ന ഫീല്‍... ഞാന്‍ പറഞ്ഞതിലപ്പുറമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക