Image

അമിത് ഷായുടെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി മെഹ്ബൂബ് മുഫ്തി

Published on 24 June, 2018
അമിത് ഷായുടെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി മെഹ്ബൂബ് മുഫ്തി
പി.ഡി.പി ബി.ജെ.പി സഖ്യം തകര്‍ന്നതിന് പിന്നാലെ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ് മുഫ്തി രംഗത്ത്.
ജമ്മുവില്‍ വികസനം കൊണ്ടുവരുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയമായിരുന്നെന്ന അമിത് ഷായുടെ പ്രസ്തവാനക്കെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബി.ജെപി മന്ത്രിമാരുടെ പ്രവര്‍ത്തനം ആദ്യം വിലയിരുത്തിയിട്ടുമതി മറ്റുള്ളവരെ വിലയിരുത്താന്‍ എന്നായിരുന്നു മുഫ്തിയുടെ പ്രതികരണം.

പഴയസഖ്യം ഞങ്ങളെ പലവിധത്തില്‍ ചൂഷണം ചെയ്തു. സഖ്യത്തോടുള്ള ഞങ്ങളുടെ ആത്മാര്‍ത്ഥയില്‍ അവര്‍ ഒരിക്കലും സഹകരിച്ചില്ല. അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കാതെ അതിനെ മൃദുസമീപനം എന്ന് മുദ്രകുത്തുന്നത് വിഷമകരമാണെന്ന് മുഫ്തി ആരോപിച്ചു.
പി.ഡി.പിയുംബി.ജെ.പിയും സഖ്യം ചേര്‍ന്നപ്പോള്‍ ഒപ്പിട്ടതനുസരിച്ചുള്ള കരാര്‍ പ്രകാരം മാത്രമാണ് താന്‍ തീരുമാനങ്ങള്‍ എടുത്തിരുന്നതെന്ന് മെഹ്ബൂബ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ നേതാവിന്റെ കാര്യത്തില്‍ എന്തു തീരുമാനമാണ് ബിജെപി കൈക്കൊള്ളാന്‍ പോകുന്നതെന്നും മുഫ്തി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ മുഫ്തിയുടെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക