Image

പാകിസ്താനില്‍ ബസപകടത്തില്‍ 20 പേര്‍ മരിച്ചു

Published on 26 March, 2012
പാകിസ്താനില്‍ ബസപകടത്തില്‍ 20 പേര്‍ മരിച്ചു
ഇസ്‌ലാമാബാദ്: കിഴക്കന്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസപകടത്തില്‍ 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഷേഖ്പുര ജില്ലയിലാണ് അപകടം. അമിത വേഗതയിലായിരുന്ന ബസ് നിയന്ത്രണംവിട്ട് റോഡില്‍ തെന്നിമറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ലാഹോറിലേയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 55 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നിരവധി പേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്‌ടെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അമിതവേഗതയാണ് അപകടകാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക