Image

ആരാണ് ശ്രീനിവാസന്‍ ?? എഐസിസി സെക്രട്ടറി നിയമനത്തിനെതിരെ സുധീരന്‍

Published on 24 June, 2018
ആരാണ് ശ്രീനിവാസന്‍ ?? എഐസിസി സെക്രട്ടറി നിയമനത്തിനെതിരെ സുധീരന്‍
എഐസിസിസി സെക്രട്ടറിയായ കെ ശ്രീനിവാസനെ നിയമിച്ചതില്‍ കോണ്‍ഗ്രസിനുള്ളില്‍ വന്‍ കലാപം. നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് വിഎം സുധീരന്‍ പരസ്യമായി വന്നിരിക്കുകയാണ്. ആരാണ് ശ്രീനിവാസന്‍ എന്നാണ് സുധീരന്റെ ചോദ്യം. നേരത്തെ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയ വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു സുധീരന്‍. ഇപ്പോള്‍ ദേശീയ നേതൃത്വത്തിനെതിരെയാണ് സുധീരന്റെ പടയൊരുക്കം. നേരത്തെ തന്നെ രാഹുലുമായി അടുപ്പമുള്ളവര്‍ സുധീരന്‍ കോണ്‍ഗ്രസ് വിരുദ്ധനാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നു.
പാര്‍ട്ടി സംസ്ഥാന നേതൃത്വം പോലും അറിയാതെ ഒരാള്‍ ദേശീയ ചുമതലയുള്ള നേതാവായതിനെയാണ് ഇപ്പോള്‍ സുധീരന്‍ വിമര്‍ശിച്ചിരിക്കുന്നത്. അതേസമയം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതിന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണയുണ്ടെന്നാണ് സൂചന. നേരത്തെ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നിയമനത്തെ മാത്യു കുഴല്‍നാടന്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക