Image

ആര്യയുടെ സഹോദരന്‍ സത്യ വിവാഹിതനായി

Published on 24 June, 2018
ആര്യയുടെ സഹോദരന്‍ സത്യ വിവാഹിതനായി
നടന്‍ ആര്യയുടെ സഹോദരനും നടനുമായ സത്യ വിവാഹിതനായി. കോളേജില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഭാവനയാണ് സത്യയുടെ വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന് ശേഷം സിനിമയിലെ പ്രമുഖര്‍ക്കായി ചെന്നൈ ലീല പാലസില്‍ ഗംഭീര വിരുന്നും ഒരുക്കിയിരുന്നു. 

ചിമ്പു, ശ്യാം, ശന്തനു, വെങ്കട് പ്രഭു തുടങ്ങിയവരടക്കം സിനിമാലോകത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പുത്തകം എന്ന ചിത്രത്തിലൂടെയാണ് സത്യ എന്ന ഷാഹിര്‍ ടോളിവുഡില്‍ കാലുകുത്തുന്നത്. സ്വാമി രാ രാ, അമരകാവിയം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ആര്യയും ഒന്നിച്ച് സന്താന ദേവന്‍ എന്ന ചിത്രത്തിലാണ് സത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക