Image

ചുവാവ (കഥ: തമ്പി ആന്റണി തെക്കേക്ക്)

Published on 24 June, 2018
ചുവാവ (കഥ: തമ്പി ആന്റണി തെക്കേക്ക്)
ബോണ്‍സായ് മരങ്ങള്‍ കാണുന്നത് ഏവര്‍ക്കും കൗതുകമല്ലേ . അതേ കൗതുകംതന്നെയാ നായയുടെ വര്‍ഗ്ഗത്തിലെ ബോണ്‍സായിയായ ചുവാവ എന്ന മെക്‌സിക്കന്‍ നായ്ക്കുട്ടിയെ കാണുന്നതും . ഈ നായ്ക്കുട്ടിയേയുംകൊണ്ട് വീട്ടിലേക്ക് കയറിയദിവസംതന്നെ ഭാര്യ ആനക്കുട്ടി വഴക്കുതുടങ്ങി. ഭാര്യ ആന ജോ കൊട്ടാരത്തിനെ ആനക്കുട്ടി എന്ന് ഡോക്ടര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതാ . അതില്‍ അവള്‍ക്കു പ്രതിഷേധമൊന്നുമില്ല എന്നാല്‍ ഈ പട്ടികുട്ടിയുടെ കാര്യത്തില്‍ അംങ്ങനെയല്ലന്ന് അന്നാണ് മനസ്സിലായത്.

"ഓ വല്ല്യ അറിയപ്പെടുന്ന ഡോക്ടര്‍ ജോസഫ് ജോ കൊട്ടാരം എന്നൊക്കെ പറഞ്ഞിട്ടെന്തുകാര്യം. എങ്ങാണ്ടുനിന്നു കിട്ടിയ ഈ പട്ടികുട്ടിയെയും എഴുന്നെള്ളിച്ചുകൊണ്ടു നടക്കാന്‍ നാണമില്ലേ നിങ്ങള്‍ക്ക്. ഇനിമുതല്‍ രാത്രിയില്‍ ആരു കൂടെകിടക്കണമെന്നു ജോതന്നെ തീരുമാനിച്ചുകൊള്ളണം.ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ പട്ടി "

അതൊരു ഞെട്ടിക്കുന്ന പ്രസ്താവനയായിരുന്നു . അവളുടെ ശകാരങ്ങളെല്ലാം കേള്‍ക്കുന്നുവെങ്കിലും ഒന്നും കേള്‍ക്കാത്ത ഭാവത്തിലാണ് ജോ . അതുകൂടെ കാണുബോള്‍ ആനകുട്ടിക്ക് ശരിക്കും മദമിളകും . അങ്ങനെ പല ത്യാഗങ്ങളും സഹിച്ചാണ് ഈ പട്ടികുട്ടിയെ അയാള്‍ കൊച്ചുകുട്ടിയെപോലെ കൊണ്ടുനടക്കുന്നത് .കൂടെ കിടക്കാന്‍ അവള്‍ സമ്മതിക്കാത്തതുകൊണ്ടുമാത്രമാണ് ഒരു പട്ടിക്കൂടു മേടിക്കണമെന്നുള്ള തീരുമാനത്തിലെത്തിയത് . രാത്രിയായാല്‍ അവന്‍ അതിനകത്തു ചുരുണ്ടുകൂടികിടന്നുറങ്ങും . ഒരു ശല്ല്യവുമില്ലങ്കിലും അവളു കൂടെകിടന്നില്ല . പട്ടിക്കൂടും പട്ടിവീടും എന്നൊക്കെ വെറുതെ പിറുപിറുതുകൊണ്ട് മൂക്കുംപൊത്തിക്കൊണ്ട് മുറിയില്‍നിന്നിറങ്ങിപോകും .

ആരുടെ ജീവിതത്തിലും ഇഷ്ടമില്ലാത്ത എന്തെല്ലാമുണ്ടാകും. ഇഷ്ടത്തിനോ അനിഷ്ടത്തിനോ ഒന്നും ഒരര്‍ഥവുമില്ലാത്ത എത്രയോ കാര്യങ്ങള്‍ നമുക്കു മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യണ്ടിയതായി വരുന്നു. അതൊക്കെ ഒരു മദമിളകിയ ആനയോടു പറഞ്ഞിട്ടെന്തുകാര്യം . ഈ ചുവാവായുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. ആ കാലങ്ങളിലാണ് എന്നും ഓര്‍മ്മിച്ചിരിക്കാന്‍ അവള്‍ എനിക്കൊരു സര്‍െ്രെപസ് തന്നത്. ഒരു പാവം പട്ടികുട്ടിയുടെ പേരില്‍ ഭര്‍ത്താവിനു വിവാഹമോചനത്തിനയച്ച വെള്ളക്കവറിലിട്ട വക്കീല്‍ നോട്ടീസാണത്. അതും പതിമൂന്നാമത്തെ വിവാഹവാര്‍ഷികത്തിന്‍റെ അന്നുതന്നെ.

ണവമ േമ ംെലല േുൃലലെി!േ

അമേരിക്കയുടെ അപ്പോളോ പതിമൂന്ന് ആകാശത്തുവെച്ചു പൊട്ടിത്തെറിച്ചപ്പോള്‍മുതല്‍ മുതല്‍ ഈ പതിമൂന്ന് എന്ന അക്കത്തിന് ഏതൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്നറിയാം . എന്നാലും ഈ ഭൂമിയില്‍ അതും ഡോക്ടര്‍ ജോയുടെ വീട്ടില്‍ ഇങ്ങനെ ഒരു പൊട്ടിത്തെറി ഒട്ടും പ്രതീക്ഷിച്ചില്ല .

എല്ലാറ്റിനും കാരണക്കാരന്‍ ആ അപ്പുണ്ണി നായരാണ്. ഇപ്പോള്‍ അമേരിക്കയിലെ വാള്‍നട്ട് ക്രീക്ക് എന്ന ചെറു നഗരത്തിലാണെങ്കിലും ആരാണയാള്‍ എന്നത് അയാള്‍ക്കല്ല ആര്‍ക്കും അതത്ര കൃത്യതയില്ല. കാലിഫോര്‍ണിയാ മാനര്‍ എന്ന വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്നു എന്നുമാത്രമേ ഡോക്ടര്‍ ജോയിക്കും അറിവുള്ളു .

ഈ സദനം ഒരിരുനില കെട്ടിടമായതുകൊണ്ട് പുറമെനിന്നു നോക്കിയാല്‍ ഒരു ഓള്‍ഡ് എയിജ് ഹോമാണെന്നൊന്നും തോന്നില്ല. പ്രധാന തെരുവില്‍നിന്നും അല്‍പ്പം ഉള്ളിലായി കുറെ വൃദ്ധമരങ്ങള്‍ക്കിടയില്‍ ഒളിച്ചിച്ചിരിക്കുന്ന ഒരു വലിയ ബഗളാവണന്നേ ഒറ്റ നോട്ടത്തില്‍ തോന്നൂ. മുന്നില്‍ അഞ്ചാറു കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാവുന്ന ഒരു പാര്‍ക്കിങ്‌ലോട്ടും നടുക്ക് വൃത്താകൃതിയില്‍ ഇണ്ടാക്കിയ തുരുത്തില്‍ ഉയര്‍ന്നു നിക്കുന്ന ഒരു പനമരവും . ആ മരച്ചുവട്ടില്‍ ഭംഗിയായി വെച്ചുപിടിപ്പിച്ചിരിക്കുന്ന പലനിറത്തിലുള്ള പൂച്ചെടികളുമൊക്കെയായി ആകെപ്പാടെ ശാന്തമായ അന്തരീഷം. വൃത്താകൃതിയില്‍ ഉള്ള തുരുത്തില്‍
വെള്ള ബോര്‍ഡില്‍ പച്ച അക്ഷരത്തില്‍ കാലിഫോര്‍ണിയാ മാനര്‍ എന്നെഴുതിയ ബോര്‍ഡ് അല്പം ശ്രെദ്ധിച്ചു നോക്കിയാലേ കണ്ണില്‍ പെടുകയുള്ളു. അവിടുത്തെ സ്ഥിരതാമസക്കാരനാണ് അപ്പുണ്ണിനായര്‍ . അയാളുടെ വിളിപ്പേര് അപ്പാ എന്നായിരുന്നുവെന്നുമറിയാം .അതൊരുപക്ഷേ സായിപ്പിനു വിളിക്കാനുള്ള സൗകര്യത്തിന് അവര്‍തന്നെ വിളിച്ചുതുടങ്ങിയതായിരിക്കണം .വള്ളിയുള്ള കളസമൊക്കെയിട്ട് ചുണ്ടില്‍ പുകയുന്ന സിഗാറുമായി അസല്‍ വെള്ളക്കാരന്‍റെ വേഷത്തിലായിരുന്നു മിക്കവാറും അയാള്‍ . എന്നാലും ഒറ്റനോട്ടത്തില്‍ ഒരു തറവാടിയായ തനിനാടന്‍ മലയാളി . എന്നാലും അയാളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ജോയിക്ക് ഒരാകാംഷയായിരുന്നു. ബ്രീട്ടീഷ് ഇന്ത്യയുടെ കാലത്ത് ഇയാളുടെ മുതുമുത്തച്ഛന്മാര്‍വഴി മലേഷ്യയിലോ ,മലയായിലോ ,ഫിജിയെന്‍ ദ്വീപുകളിലോ ജോലി അന്ന്വഷിച്ചു കറങ്ങിത്തിരിഞ്ഞ് അമേരിക്കയില്‍ അഭയ പ്രാപിച്ചതായിരിക്കാം .

ഇഗ്‌ളീഷ്കാര്‍ അവരുടെ തോട്ടങ്ങളില്‍ പണിയെടുപ്പിക്കാന്‍ കൊണ്ടുപോയതോ അല്ലെങ്കില്‍ സ്വയം ജോലിക്കായി അങ്ങനെ ഒരു യാത്രക്കു തയാറായതോ ആവാം. എന്തായാലും ഈ അപ്പാ എന്ന അപ്പുണ്ണി നായര്‍ക്ക് അയാളുടെ വേരുകളെപ്പറ്റി തീര്‍ത്തും അജ്ഞാതനാണ്. അയാളെ കാണാന്‍ ഒരു പെണ്‍കുട്ടി എപ്പോഴൊക്കെയോ അവിടെ വന്നിട്ടുണ്ട് എന്നറിയാം . പേര് ആനപൂമ നായര്‍ എന്നാണ് വിസിറ്റിംഗ് ലെജറില്‍ എഴുതാറുള്ളത്. നമ്മുടെ അനുപമ കാലദേശാന്തിരങ്ങള്‍ കടന്നപ്പോള്‍ അങ്ങനെ രൂപം പ്രാപിച്ചതാകാം . എന്തായാലും ഫ്യുജിയന്‍ ചുവയുള്ള ഈ ആനപൂമ എന്നു കേള്‍ക്കാന്‍ ഒരു സുഖമൊക്കെയുണ്ട്. ആന്‍റണിയും ക്ലിയോപാട്രായുമൊക്കെ അന്തോണിയും ക്ലാരയുമായ ചരിത്രമൊക്കെ നമുക്കുമുണ്ടല്ലോ . ആ പെണ്‍കുട്ടി ഇപ്പോള്‍ ഷിക്കാഗോയിലെ ഏതോ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണെന്നുമാത്രം അഡിമിനിസ്‌ട്രേറ്റര്‍ ജെന്നിഫര്‍ പറഞ്ഞറിയാം. അവള്‍ കൊച്ചുമകളാണെന്നു വിശ്വസിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. മകളായ അപൂര്‍വ എന്ന ഒരു സ്ത്രീയാണ് അയാളെ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വൃദ്ധസദനത്തില്‍ കൊണ്ടുവന്നത്. അപൂര്‍വനാമമായ ഈ അപൂര്‍വ എന്ന പേരും ഏതെങ്കിലും പേരില്‍നിന്നും കാലങ്ങളോളം സഞ്ചരിച്ചു തേഞ്ഞുമാഞ്ഞു പുനര്‍ജനിച്ചതാവാം. മദാമ്മയുടെ വേഷത്തിലാണെങ്കിലും മലയാളിത്തമുള്ള ഈ സ്ത്രീയെ ഒരിക്കല്‍ വളെരെ യാദൃച്ഛികമായി കണ്ടുമുട്ടിയിട്ടുണ്ട്. അവര്‍ ഹിന്ദിയും ഇഗഌഷും ഭംഗിയായി സംസാരിച്ചിരുന്നു . ആദ്യം കണ്ടപ്പോള്‍ ഡോക്ടര്‍ ജോ അവരോടു പച്ച മലയാളത്തിലാണ് സംസാരിച്ചത്. അപ്പോഴൊക്കെയും ഈ ഡോക്ടര്‍ എന്താണ് ഈ പിച്ചും പേയും പറയുന്നതെന്ന ഭാവത്തില്‍ അവര്‍ കണ്ണുമിഴിച്ച് നോക്കിയിരുന്നു. ആകര്‍ഷകമായ വലിയ കണ്ണുള്ള അപൂര്‍വയെ കണ്ടപ്പോള്‍ ആനപൂമയെപ്പറ്റിയാണ് അയാള്‍ ഓര്‍ത്തത്. കുറഞ്ഞപക്ഷം അവള്‍ ഒരു മിസ് കേരളാ കാലിഫോര്‍ണിയ എങ്കിലും ആയിരിക്കണമെ ല്ലോ . അപൂര്‍വയുടെ അന്തംവിട്ടുള്ള ആ നോട്ടത്തിലാണ് അയാള്‍ക്ക് അബദ്ധം പറ്റിയതാണന്ന് മനസ്സിലായത്. മലയാളം അറിയില്ലാത്ത മലയാളിമങ്ക തന്നെ. ആദ്യമൊക്കെ അങ്ങനെ ഒരാളെ കാണുബോള്‍ ഒരു അത്ഭുതമായിരുന്നു . പിന്നെ പിന്നെ അതൊക്കെ ഒരു ശീലമായി . എന്നാലും വളെരെ വിരളമായേ ഷഷ്ടിപൂര്‍ത്തിയും കഴിഞ്ഞ അപ്പുണ്ണിനായരെപോലെയുള്ള മലയാളി അല്ലാത്ത ഒരു മലയാളിയെ കാണാന്‍ സാധിക്കുകയുള്ളു. അതൊന്നുമല്ലായിരുന്നു അന്നത്തെ ആകാംഷ . അയാള്‍ എന്തിനാണ് ഒരു ബില്ലി എന്നു പേരുള്ള ഒരു ചുവാവയുമായി ആ ഓള്‍ഡ് എയിജ് ഹോമിലേക്കു വന്നത്. ഒരു പക്ഷെ വീട്ടില്‍ ശല്യം സഹിക്കവയ്യാതെവന്നപ്പോള്‍ മകള്‍ അപൂര്‍വയുംകൂടെ നിര്‍ബന്ധിച്ചിട്ടു കൂടെ കൂട്ടിയതായിരിക്കും . പല ഹോമുകളും സന്ദര്‍ശിക്കുന്ന ഡോക്ടര്‍ക്കറിയാം പ്രായമാകുബോള്‍ മനുഷ്യരും മൃഗങ്ങളെപോലെയാണന്ന് .ആരെയെങ്കിലുമൊക്കെ അനുസരിക്കുന്ന വളര്‍ത്തുമൃഗണങ്ങള്‍ .എല്ലാ ഉത്തരവുകളും അനുസരിച്ചു ജീവിക്കാന്‍ വിധിക്കപെട്ടവര്‍ .എന്നിട്ടും വളര്‍ത്തുമൃഗങ്ങള്‍ പാടില്ല എന്ന ബോര്‍ഡ് വൃദ്ധസതനത്തിന്റെ പടിവാതിലില്‍ തൂങ്ങിക്കിടക്കുന്നു. അതൊന്നും ചുവാവ എന്ന പട്ടികുട്ടിയുമായി കുടിയേറിയ ഈ നായര്‍ക്കു ബാധകമല്ലന്നു തോന്നുന്നു. ഒരുപക്ഷെ കൂടുതല്‍ ഡോളര്‍ കിട്ടിയപ്പോള്‍ ആ നിയമങ്ങളൊക്കെ കാറ്റില്‍ പറന്നുകാണണം. എന്തായാലും അയാളുടെ ആകെയുള്ള ഒരു ബന്ധു ആ പട്ടികുട്ടിയായിരുന്നു .ബില്ലിയെ കണ്ടാല്‍ ആര്‍ക്കും ഒരു ഓമനത്വമൊക്കെ തോന്നും. എന്നിട്ടും ആനക്കുമാത്രം ഈ ജന്തുവിനെ കാണുന്നതുതന്നെ കലിയാണ്. കെയര്‍ഹോമിലെ ജെന്നിഫറിനാണങ്കില്‍ പട്ടികുട്ടികളെ ഇഷ്ടവുമാണ് . എന്നാലും പട്ടികുട്ടികളെ ഇഷ്ടമില്ലാത്ത ജാക്കും നോര്‍മാ വാക്കറും ഇടെക്കിടെ പ്രധിഷേധം അറിയിക്കാറുണ്ട് . ഒന്‍പതു അന്തേവാസികളുള്ളതില്‍ രണ്ടുപേര്‍ക്കേ എതിര്‍പ്പുള്ളൂ . അവര്‍ക്കു വീറ്റോ പവര്‍ ഇല്ലാത്തതുകൊണ്ട്മാത്രം ബില്ലി സ്വതന്ത്രമായി ആ വൃദ്ധസദനത്തില്‍ വിഹരിക്കുന്നു. മറ്റു പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. പക്ഷെ അവസരം കിട്ടിയാല്‍ ഈ കൊച്ചു ചുവാവ ആരുടെ മടിയിലും കയറിയിരിക്കും . ഇതുതന്നെയാണ് ആനക്കുട്ടിക്ക് ഒട്ടും പിടിക്കാത്തത് . തക്കം കിട്ടിയാല്‍ ധൈര്യപൂര്‍വം അവളുടെ മടിയിലും കയറിയിരിക്കും. അപ്പോഴൊക്കെയും അവള്‍ കൈകൊണ്ടു ശക്തമായി തട്ടിമാറ്റും . എന്നിട്ടു പൊറുപൊറുത്തുകൊണ്ടൊരോട്ടമാണ്. കുട്ടികള്‍ ഇല്ലാഞ്ഞിട്ടുപോലും അവള്‍ക്കീ സാധനത്തിനെ തൊടുന്നതുപോലും ഇഷ്ടമല്ല. ടി.വി കാണാന്‍ സ്വസ്ഥമായി ഒന്നിരിക്കുബോഴാണ് അവന്‍റെ ഈ ചാടിക്കയറ്റം . ഇനിയിപ്പം ബാക്കികാര്യം ജോസഫ് ജോ പറയാതെതന്നെ നിങ്ങള്‍ക്കു മനസ്സിലായിക്കാണുമെല്ലോ . പെണ്ണല്ലേ വര്‍ഗ്ഗം. ഇതിന്‍റെപേരില്‍ ഇനിയിപ്പം ഒരു വിവാഹമോചനംവരെ ഉണ്ടാകാനുള്ള സാധ്യതകളും അത്രപെട്ടെന്നൊന്നും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ ഒരു ചെറിയ ചുവാവ എന്ന പട്ടികുട്ടിയെ പ്രതിയാക്കി നടക്കുന്ന വിവാഹമോചനവും ലോകത്തില്‍ ആദ്യമായിരിക്കും.
കാര്യങ്ങള്‍ അങ്ങനെയൊക്കെയാണങ്കിലും സദനത്തിലുള്ള എല്ലാവര്‍ക്കും പൊതുവെ ഇഷ്ടമായിരുന്നു ബില്ലിയെ . എന്നാലും അപ്പായെ സ്‌നേഹിക്കാന്‍ ഈ ചുവാവയല്ലാതെ ബന്ധുക്കളാരും ഇല്ലായിരുന്നു . ഒരു സന്ദര്‍ശക ഡോക്ടറായി ജോ മാസത്തില്‍ ഒരിക്കല്‍ സദനം വിസിറ്റ് ചെയുന്നത് നോര്‍മാ വാക്കറെ കാണാനായിരുന്നു . അവര്‍ കാണുബോഴൊക്കെ പട്ടികുട്ടിയുടെ കാര്യം പറഞ്ഞു പരിഭവിക്കാറുണ്ട്. അതിനൊന്നും ഡോക്ടര്‍ അത്ര പ്രാധാന്യം കൊടുക്കാറില്ലായിരുന്നു . അപ്പോഴൊക്കെ അയാള്‍ മിസ്റ്റര്‍.നായരോടു കുശലങ്ങള്‍ ചോദിക്കാറുണ്ട് . അയാള്‍ വളെരെ ആവേശത്തോടെയും അഭിമാനത്തോടെയുമാണ് മകളെയും കൊച്ചുമകളെയും പറ്റിയൊക്കെ പറയാറുണ്ടായിരുന്നത് . അവര്‍ വരാത്തതിലും അന്ന്വേഷിക്കാത്തതിലും അയാള്‍ ഒരിക്കലും ഒരു പരാതിയും പറഞ്ഞതായി ഓര്‍ക്കുന്നില്ല. എന്നാലും അയാളുടെ കണ്ണുകളിലെ ആ അകല്‍ച്ചയുടെ നിഴലാട്ടണങ്ങള്‍ വ്യക്തമായി കാണാമായിരുന്നു. അവര്‍ എപ്പോഴും തിരക്കിലാണ് എന്നാലും എന്‍റെ കൊച്ചുമോളു വരും, വരാതിരിക്കില്ല. എന്‍റെ മടിയിലിരുന്നു കൊഞ്ചി വളന്നതല്ലേ. അവളുടെ പ്രിയപ്പെട്ട മുത്തച്ഛനെ അവള്‍ക്കെങ്ങനെ മറക്കാന്‍ കഴിയും. അവളാണ് ആദ്യം അപ്പാ എന്നാണ് വിളിച്ചു തുടങ്ങിയത് . അതുപറയുബോള്‍ അയാളുടെ സ്വരംപോലും ഒന്നിടറിയിരുന്നു. അങ്ങനെയാണ് അയാളുടെ വിളിപ്പേരും ആപ്പാ എന്നായതെന്നൊക്കെ നല്ല ആവേശത്തോടെയാണ് അയാള്‍ പറഞ്ഞിരുന്നത്. ആനപൂമ ഉണ്ടായതിനു ശേഷം അയാളും മിസ്സിസ് നായരുമില്ലാതെ അവര്‍ക്കു ജീവിതംതന്നെ ദുഷ്ക്കരമായിരുന്നു. അത്രക്കും തിരക്കുകളിലായിരുന്നു അവളുടെ അമ്മയും അച്ഛനും . അതൊക്കെ ഇപ്പോള്‍ വെറും ഓര്‍മ്മകള്‍ മാത്രമായി ഈ വൃദ്ധസദനത്തിലെ നാലുചുവരുകള്‍ക്കുള്ളില്‍ അവശേഷിക്കുന്നു. ആനപൂമ എന്ന കൊച്ചുമോളുമായുള്ള മധുരമുള്ള ഓര്‍മ്മകള്‍ ആ മുത്തച്ഛനില്‍ ഇപ്പോഴും ഉറങ്ങിക്കിടക്കുന്നുണ്ടാവാം. അതൊക്കെ പഴയ കാര്യങ്ങള്‍ .ഒരിക്കല്‍ മാത്രമാണ് ഡോക്ട്ടര്‍ ജോ അപ്പുണ്ണിയോട് ഈ നായരെപ്പറ്റി ചോദിച്ചത്.

" ഹു ടു യു ഗെറ്റ് ദിസ് നെയിം നായര്‍ മിസ്റ്റര്‍ നായര്‍”

"ഐ ഡോണ്ട് നോ ഹൌ ഐ ഗോട്ട് ഇറ്റ്. ഇറ്റ് ഈസ് മൈ ലാസ്റ്റ് നെയിം നായ് " അമേരിക്കന്‍ സ്‌റ്റൈലില്‍ പറയുബോള്‍ ആര്‍ അങ്ങു വിഴുങ്ങും . മലയാളത്തില്‍ ചിന്തിച്ചപ്പോള്‍ അപ്പുണ്ണി നായ് . അങ്ങനെ അയാളുടെ പേരില്‍പോലും നയുണ്ട് . പക്ഷെ അതിന്‍റെ അര്‍ത്ഥമൊന്നും ഇനി അയാളെ പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യകത ഉണ്ടെന്നു തോന്നിയില്ല.
" ഹലോ മിസ്റ്റര്‍ നായര്‍" എന്നു ഞാന്‍ അപ്പോള്‍ത്തന്നെ വീണ്ടും സംബോധന ചെയ്തിരുന്നു. അതുകേട്ടപ്പോള്‍ അത്ര ഇഷ്ട്ടപ്പെടാത്ത മട്ടില്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. ഇനിയാണ് കഥയുടെ ക്‌ളൈമാക്‌സ്

അന്ന് ശക്തിയായ കാറ്റും മഴയും പെയിതിരുന്ന ആ കുളിരുള്ള രാത്രി ഇനിയൊരിക്കലും ജോ മറക്കുമെന്നു തോന്നുന്നില്ല. കാരണം ആ
കുളിരുള്ള രാത്രിയിലാണ് അവസാനമായി ആനകുട്ടിയുടെകൂടെ ഒന്നു കെട്ടിപ്പിടിച്ചു കിടന്നത് . അവളുടെ ചൂടുപറ്റിക്കിടന്ന ആ ദിവസമാണ് ജെന്നിഫര്‍ ഡോക്ടര്‍ ജോയെ വിളിച്ചു അത്യാവശ്യമായി കാണണമെന്നു പറഞ്ഞത് . നോര്‍മക്ക് എന്തിങ്കിലും സംഭവിച്ചുകാണും എന്നുള്ള വേവലാതിയായിരുന്നു അപ്പോള്‍ മനസ്സില്‍ . ആന അറിയാതിരിക്കാന്‍ ഒച്ചയുണ്ടാക്കാതെ എഴുനേറ്റ് ആ രാത്രിയില്‍ത്തന്നെ കാറെടുത്തു പാഞ്ഞുചെന്നു. അപ്പോഴേക്കും അവിടെ ആംബുലന്‍സും ഫെയര്‍ ട്രക്കുമൊക്കെ അലറിവിളിച്ചെത്തിയിരുന്നു. അയാള്‍ നേരെ ജെനിഫറിന്റെ അടുത്തേക്കു ഓടിയെത്തുകയായിരുന്നു. പക്ഷെ പരിചാരകര്‍ മുഴുവനും അപ്പുണ്ണി നായരുടെ മുറിയിലായിരുന്നു. ഡോക്ടര്‍ പതുക്കെയാ മുറിയുടെ വാതുക്കല്‍ ചെന്ന്. അവര്‍ അയാളെ ഉണര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയായിരുന്നു. ജനിഫര്‍ ഓടിവന്ന് എന്നെ അയാളെ അകത്തേക്കാനയിച്ചു. ഡോക്ടറാണെന്നു പറഞ്ഞപ്പോള്‍ അവര്‍ വാഴിമാറിത്തന്നു . ഡോക്ടര്‍ നാടിപിടിച്ചു കേറെനേരം പരിശോധിച്ചു അപ്പോള്‍ത്തന്നെ അയാള്‍ ചലനമറ്റു എന്ന് സ്ഥിതീകരിച്ചിരുന്നു.അതറിഞ്ഞുകൊണ്ട് അവര്‍ പിന്മാറി. പാവം ചുവാവ ഒരു പ്രത്യക സ്വരം ഉണ്ടാക്കി ആ മുറിയാകെ ഓടിനടക്കുന്നുണ്ടായിരുന്നു. യജമാനന്‍റെ വേര്‍പാടില്‍ ആ മിണ്ടാപ്രാണി വാവിട്ടു കരയുകയായിരുന്നിരിക്കണം. ബാക്കിയുള്ള നടപടിക്രമങ്ങള്‍ ജനിഫര്‍ ഏറ്റെടുത്തു. അല്‍പ്പം കഴിഞ്ഞപ്പോള്‍ പൂര്‍വയുമെത്തിയെങ്കിലും അവരുടെ മുഖത്ത് പ്രത്യകിച്ചൊരു ഭാവവും ഉണ്ടായിരുന്നില്ല. ബില്ലിയുടെ കാര്യത്തില്‍മാത്രം ആരും ഒരു തീരുമാനവുമെടുത്തില്ല. ഒരു താല്‍ക്കാലിക ഷെല്‍ട്ടര്‍ എന്ന നിലയിലാണ് ഡോക്ടര്‍ ജോ അപ്പോള്‍ ഏറ്റെടുക്കാമെന്നു പറഞ്ഞത് . അങ്ങനെ തീര്‍ത്തും അപ്രതീഷിതമായി ഈ ചുവാവ കുട്ടികളില്ലാത്ത അവരുടെ വീട്ടിലെ കുസൃതി കുട്ടിയാവുകയായിരുന്നു . ഭാര്യ ആന ഒരു പട്ടിവിരോധിയായിരുന്നെന്നൊന്നും അന്ന് ജോയിക്കറിയില്ലായിരുന്നു.

പൊരുബോള്‍ ജെനിഫറിനോട് അപ്പാ നായരുടെ ബന്ധുക്കളെപ്പറ്റി ഞാന്‍ ചോദിച്ചിരുന്നു . ആരും വരാറില്ലായിരുന്നുവെങ്കിലും കൃത്യമായി മാസാമാസം ചെക്കയക്കുന്നുണ്ടന്നുപറഞ്ഞു . അപ്പോഴൊക്കെയും “ബില്ലിക്കുള്ള അലവന്‍സ് വേറെ “ എന്നുപറഞ്ഞു ഒന്ന് പുഞ്ചിരിച്ചിരുന്നു .അപ്പാ മരിച്ചിട്ടും ഏതാണ്ട് ഒരാഴ്ചയോളം ജെന്നിഫര്‍ തന്നെ ബില്ലിയെ നോക്കിയെങ്കിലും ബന്ധുക്കളാരും അന്ന്വേഷിച്ചു വന്നില്ല .ആദിവസങ്ങളിലൊക്കെ ബില്ലി അപ്പയുടെ ബെഡില്‍ത്തന്നെയാണ് കിടന്നത് . ആറൂമില്‍ പുതിയ അന്തേവാസി വന്നപ്പോഴാണ് അവന്‍ പുറത്തായത്. എന്നിട്ടും ആ മുറിയുടെ വാതിക്കല്‍നിന്നു രാത്രിയില്‍പോലും മോങ്ങുന്നതു കേള്‍ക്കാമായിരുന്നു. അതൊക്കെ മറ്റുള്ള അന്തേവാസികള്‍ക്ക് ശല്ല്യവുമായിത്തുടങ്ങിയിരുന്നു. ഡോഗ് ഷെല്‍ട്ടറില്‍ കൊടുത്താല്‍. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ആരും ഏറ്റെടുത്തില്ലെങ്കില്‍ കുന്നുകളയും. ആ കൊടുംക്രൂരത ഒഴിവാക്കാമായിരുന്നു ജെന്നി ഡോക്ടര്‍ കൊട്ടാരത്തിനോടു കാര്യം പറഞ്ഞത് . അയാള്‍ ആദ്യമൊന്നു മടിച്ചെങ്കിലും ഈ ചുവാവയുടെ കഥകളക്കെ കേട്ടിട്ട് വേണ്ടന്നു പറയാന്‍ തോന്നിയില്ല. അങ്ങനെ ഒരു സുപ്രഭാതത്തില്‍ രണ്ടും കല്‍പ്പിച്ച് ഭാര്യ ആനയുടെ അനുവാദത്തിനു കാത്തുനില്‍ക്കാതെ ആ കുഞ്ഞു ചുവാവയുമായി വീട്ടിലേക്കു കയറി ചെല്ലുകയായിരുന്നു . അന്നുണ്ടായ പുകിലും ഇനിയും ഉണ്ടാകാന്‍ സാധ്യതയുള്ള സംഭവവികാസങ്ങളുമൊന്നും ഇനിയും പറഞ്ഞിട്ട് വലിയ പ്രയോചനമൊന്നുമില്ലല്ലോ . എന്തുവന്നാലും ഇനി ഈ ചുവാവയെ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല എന്ന തീരുമാനത്തിലായിരുന്നു. ഡോക്ടര്‍ ജോസഫ് ജോ കൊട്ടാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക