Image

ലീലാ മാരേട്ട്; ഫൊക്കാനയുടെ വെള്ളിനക്ഷത്രം

അനില്‍ പെണ്ണുക്കര Published on 24 June, 2018
ലീലാ മാരേട്ട്; ഫൊക്കാനയുടെ വെള്ളിനക്ഷത്രം
അമേരിക്കന്‍ മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന സംഘടന, ഫൊക്കാനയുടെ എക്കാലത്തെയും സ്വര്‍ണ്ണതിളക്കമാണ് ലീലാ മാരേട്ട്എന്ന് ഫൊക്കാന വനിതാ ഫോറം അറിയിച്ചു .വാക്കുകളിലെ വീര്യവും ആത്മാര്‍ത്ഥതയും പ്രവര്‍ത്തിയിലും ഫലിപ്പിച്ചു ഫൊക്കാനയുടെ നെടുംതൂണായി നിന്ന പ്രവര്‍ത്തക. ഫൊക്കാനയുടെ പിറവി തൊട്ട് ഇന്നുവരെ അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിച്ചു സംഘടനയുടെ ജീവനും ജീവത്തുടിപ്പുമായി മാറിയ വ്യക്തി.

ഇന്ന് ഫൊക്കാനയുടെ വനിതാ വിഭാഗം ദേശീയ അധ്യക്ഷസ്ഥാനം അലങ്കരിച്ചു സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ലീല മാരേട്ട് ഉന്നതങ്ങളിലേക്ക് പടികയറുകയാണ്.ഫൊക്കാന ദേശീയ ചെയര്‍ പേഴ്‌സണ്‍ ആയി രണ്ടു തവണ പ്രവര്‍ത്തിച്ചപ്പോള്‍ മികച്ച പ്രവര്‍ത്തനമാണ് വനിതാ ഫോറം കാഴ്ച വച്ചത് .അതിനു നേതൃത്വം നല്‍കിയ ലീലാ മാരേട്ട് ഇനിയും ഫൊക്കാനയുടെ ഉന്നത സ്ഥാനങ്ങളില്‍ എത്തേണ്ടതുണ്ട് .

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്. അമേരിക്കന്‍ മലയാളികളുടെ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയായ ഫൊക്കാന നിലവില്‍ വന്ന സമയം തൊട്ട് സംഘടനയുടെ പദവികള്‍ ഏറ്റെടുത്തും പ്രവര്‍ത്തനത്തിലൂടെ ആ പദവിയില്‍ നീതി പുലര്‍ത്തിയും അമേരിക്കന്‍ മലയാളികള്‍ക്ക് മാതൃകയാവാന്‍ ലീല മാരേട്ട് ശ്രമിച്ചിരുന്നു.

ലാഭനഷ്ടങ്ങള്‍ക്ക് ജീവിതത്തില്‍ സ്ഥാനം കൊടുക്കാതെ നിസ്സഹായന് കൈത്താങ്ങാവുന്ന ഈ പ്രവത്തകയുടെ നാമം അമേരിക്കന്‍ മലയാളികളുടെ നാവിന്‍ തുമ്പില്‍ എന്നുമുണ്ടാവുമെന്നതില്‍ സംശയമില്ല. 1988ല്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം കൊണ്ട് ലീല മാരേട്ട് നേടിയ അനുഭവസമ്പത്ത് അളന്നു തിട്ടപ്പെടുത്താന്‍ ഒരു മനുഷ്യായുസ്സ് മതിയായെന്ന് വരില്ല. ഫൊക്കാനയുടെ അംഗമായത് മുതല്‍ക്കുള്ള ലീല മാരേട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുപ്പത്തിന്റെ ആവേശവും ആത്മാര്‍ത്ഥതയും ഉണ്ടായിരുന്നു. ഇന്നും ആ ചെറുപ്പത്തില്‍ ജീവിക്കാന്‍ ശ്രമിക്കുകയാണ് ലീല മാരേട്ട്.

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്നതിനാല്‍ തന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ലീല മാരേട്ട് താല്‍പ്പര്യം കാണിച്ചിരുന്നു. അമേരിക്കന്‍ മലയാളികളില്‍ രാഷ്ട്രീയബോധം കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിരുന്നു. പുതുതലമുറയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. പക്ഷെ അമേരിക്കന്‍ മലയാളികള്‍ക്ക് രാഷ്ട്രീയത്തോടുള്ള മനോഭാവം മറ്റൊന്നാണ്. രാഷ്ട്രീയം വെറും നേരമ്പോക്കാണെന്നാണ് അവരുടെ വാദം. ഫൊക്കാനയില്‍ ഇപ്പോഴുള്ളവര്‍ പുതുതലമുറക്ക് വഴിമാറിക്കൊടുത്ത്, അവര്‍ക്ക് അവസരങ്ങള്‍ നീട്ടിക്കൊടുത്തു സംഘടനയുടെ ഭാഗമായി മാറ്റാനാണ് ലീല മാരേട്ട് ശ്രമിക്കുന്നത്.

ഫൊക്കാനയിലെ വിമെന്‍സ് ഫോറം ദേശീയ രക്ഷാധികാരിയായി പ്രവര്‍ത്തനമാരംഭിച്ച ശേഷം സ്ത്രീകളുടെ ഉന്നമനത്തിനായി പല പദ്ധതികളും ലീല മാരേട്ട് കൊണ്ടുവന്നു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുഖ്യവിഷയമാക്കി സെമിനാറുകളും സി.പി ആര്‍ ട്രെയിനിങ്ങുകളും പൂക്കളമത്സരം പാചകമത്സരം തുടങ്ങിയവയും നടത്തി. ഫൊക്കാനയുടെ പ്രസിഡന്റ് പദവിയില്‍ എത്തിയാല്‍ സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ലീല മാരേട്ട്.

2006 ല്‍ ഫ്‌ലോറിഡയില്‍ വെച്ച് നടന്ന ഇലക്ഷനോടുകൂടി ഫൊക്കാന രണ്ട് സംഘടനകളായി പിളരുകയും പിന്നീട് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ മങ്ങിയ വെളിച്ചം പോലെയായിത്തീരുകയും ചെയ്ത സമയത്തു പോലും ഫൊക്കാന ഔദ്യോഗിക പക്ഷത്ത് നിലയുറപ്പിച്ച ആല്‍ബനി ,ന്യൂയോര്‍ക്ക് കണ്വന്ഷനുകളുടെ മുഖ്യ സംഘാടകരില്‍ ഒരാളായി മാറി .അമേരിക്കന്‍ മലയാളികളുടെ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറിയ ഫൊക്കാനയുടെ പിളര്‍പ്പിന്റെ പ്രവര്‍ത്തന നൈപുണ്യം കൊണ്ട് അമേരിക്കന്‍ മലയാളിളുടെ ഒന്നാം സംഘടനയാക്കി മാറ്റുവാന്‍ ലീല മാരേട്ട് വഹിച്ച പങ്ക് ചെറുതല്ല .

പദവികളും അധികാരങ്ങളും മോഹിച്ചു ഫൊക്കാനയില്‍ പിളര്‍പ്പ് കൊണ്ടുവന്നെങ്കിലും പിന്നീടുണ്ടായ പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിട്ട് ഫൊക്കാനയെ ഇന്ന് കാണുന്ന രീതിയില്‍ ലോകമറിയുന്ന മാമാങ്കമായി മാറ്റിയതിനു പിന്നില്‍ ലീല മാരേട്ട് എന്ന വ്യക്തിയുടെ വിയര്‍പ്പും അധ്വാനവും ഒന്ന് വേറെ തന്നെയാണ്. ഫോമ എന്ന പുതിയ സംഘടന രൂപപ്പെട്ടപ്പോഴും ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ലീല മാരേട്ട്. അന്നും ഇന്നും എന്നും ഫൊക്കാനക്കൊപ്പം നിന്ന ആത്മാര്‍ത്ഥ സുഹൃത്തായ ലീലാ മാരേട്ടിനു ഫൊക്കാന വനിതാ ഫോറത്തിന്റെ എല്ലാ പിന്തുണയും തുടര്‍ന്നും ഉണ്ടാകുമെന്ന് ഫൊക്കാന വനിതാഫോറം ഭാരവാഹികള്‍ ഒന്നടങ്കം അറിയിച്ചു .
Join WhatsApp News
Phil 2018-06-25 08:12:42
ഇങ്ങനെ ഒക്കെ എഴുതി പിടിപ്പിക്കുന്നതോർക്കുമ്പോൾ ..ഈ അധികാരത്തിനു വേണ്ടി എന്തും പറയും...ഈ ഫോട്ടോ മൈക്ക് നേതാക്കളെ കൊണ്ട് അമേരിക്കൻ മലയാളികൾക്ക് ഒരു പ്രയോചനവും  ഇല്ല... 
Insider 2018-06-24 22:03:51
This is nothing but self-glorification, the same political culture in Kerala from which we wanted to escape
and came here.  Bragging about fake community service and hollow claims to mislead voters and grab positions.. E-malayalee forum should not be used for such false propaganda.
Vayanakaaran 2018-06-24 23:27:40
ഇന്ന് വരെയുള്ള നിങ്ങളുടെ പ്രവർത്തനങ്ങളിൽ 
സമൂഹത്തിനു എന്തെങ്കിലും ഗുണമുണ്ടായതായ 
ഒരു കാര്യം? ഇനി നിങ്ങൾ സമൂഹത്തിനുവേണ്ടി 
എന്ത് ചെയ്യാൻ പോകുന്നു.  പിന് താങ്ങാൻ 
ആളുണ്ടെങ്കിൽ ജയിക്കും. അതിൽ കാര്യമില്ല.
ചന്ദ്രൻ 2018-06-25 09:52:23
വെള്ളിനക്ഷത്രമേ നിന്നെനോക്കി....

ഈ പാട്ടെഴുതിയതുപോലും ചിലരെ മനസ്സിൽ കണ്ടിട്ടാ 
vincent emmanuel 2018-06-25 10:48:13
This lady over the time, has reached out to many people. I will tell you one example. Recently had an issue with an OCI card and , and Leela was on the phone with her contact in the consulate to make it happen. In my lifetime, she came thru at least 5 different occassions to help others. I am not saying others don,t help but Leela is always there.True story. You have doubt? 215 880 3341
Amerikkan Mollaakka 2018-06-25 14:43:31
ലീല സാഹിബാ  ഇങ്ങള് ജയിക്കും. കാരണം
ഇങ്ങൾക്ക്  എതിരായി മത്സരിക്കുന്നത് ആരാണെന്നു
ആർക്കുമറിയില്ല. ഞമ്മക്കും അറിയില്ലായിരുന്നു.ഒരാളോട് ചോദിപ്പോളാണ്
മാധവൻ നായർ എന്നൊരാൾ മത്സരിക്കുന്നുവെന്നു അറിഞ്ഞത് .
അങ്ങേരുടെ ഗ്രൂപ്പുകാർ നിശ്ശബ്ദരായിരിക്കുന്നത്
ഇങ്ങൾക്  നല്ലതാണ് സാഹിബാ.
ഇങ്ങടെ തിരഞ്ഞെടുപ്പ് പ്രവർത്തകർ കാര്യമായി
അവരുടെ ജോലി നിർവഹിക്കുന്നുണ്ട്. അപ്പോൾ
അസ്സലാമു അലൈക്കും. പടച്ചോൻ കാക്കട്ടെ.
No vested interest 2018-06-25 19:25:27
Wow! I didn't know Leela Maret is an agent for India Consulate. You have to be one of her cronies/vested interest to get anything done at the consulate? What about people not in her company, like FOMAA? They cannot get anything done directly at the consulate like it used to be? By the way, what % of Malayalees are in FOKANA/FOMAA? 10% or even less? And that represent the whole communiity? Enough of this baloney and chutzpah!!
NARADAN 2018-06-25 21:01:07
so, you are saying Indian Consulate is corrupted, ' someone' has to call them to get things done. Such a corrupted agency must not be allowed in a law-abiding society. When did Leela become an authority over the consulate general, there are few more like thomas oommen, JFA which makes these type phoney exaggerated claims. stop this bull crap.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക