Image

അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ജെസ്‌നയുടെ സഹോദരന്‍, കുടുംബത്തിന് നേരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നതാണെന്നും ജെയ്‌സ്

Published on 25 June, 2018
അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നതായി ജെസ്‌നയുടെ സഹോദരന്‍, കുടുംബത്തിന് നേരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നതാണെന്നും ജെയ്‌സ്
മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌നയെ ആരും തട്ടികൊണ്ടുപോയതല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതെന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ്. അന്വേഷണം വഴി തിരിച്ചുവിടാന്‍ ബോധപൂര്‍വമുള്ള ശ്രമം നടക്കുന്നതായും ജെയ്‌സ് ആരോപിച്ചു. ജസ്‌നയെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, അത് സാധൂകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും നല്‍കാന്‍ പോലീസിന് സാധിക്കുന്നില്ല.

കുടുംബത്തിന് നേരെ ഉയര്‍ന്ന് വരുന്ന ആരോപണങ്ങള്‍ മനോവിഷമം ഉണ്ടാക്കുന്നതാണെന്നും ജെയ്‌സ് പറഞ്ഞു. പല തവണയായി തന്നെയും പിതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്. അതിന് പുറമെ, ജെയിംസ് നിര്‍മിക്കുന്ന കെട്ടിടങ്ങളിലടക്കം പോലീസ് തിരിച്ചില്‍ നടത്തിയിട്ടും യാതൊരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും ജെയ്‌സ് കുറ്റപ്പെടുത്തി.

ജെസ്‌നയുടെ ഫോണിലേക്ക് ഇത്രയധികം തവണ വിളിച്ച സുഹൃത്തിനെ തനിക്ക് സംശയമുണ്ട്. അത് സംബന്ധിച്ച് അന്വേഷണം അനിവാര്യമാണ്. അമ്മ മരിച്ചതിന്റെ വിഷമം അല്ലാതെ മറ്റ് വിഷമങ്ങളൊന്നും ജെസ്‌ന നേരിട്ടിരുന്നില്ലെന്നും ജെയ്‌സ് പറഞ്ഞു.മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്. വീട്ടില്‍നിന്ന് മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കുപോയ ജെസ്‌ന എരുമേലിവരെ എത്തിയശേഷം കാണാതാവുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക