Image

നിപ്പ വൈറസ്, മലപ്പുറം ജില്ലയിലെ മൂന്ന്‌പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍

Published on 25 June, 2018
നിപ്പ വൈറസ്, മലപ്പുറം ജില്ലയിലെ മൂന്ന്‌പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍
നിപ്പ വൈറസ് ഉണ്ടെന്ന സംശയത്തില്‍ മലപ്പുറം ജില്ലയിലെ മൂന്ന്‌പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍. മലപ്പുറത്തെ തദ്ദേശ സ്വയംഭരണ ജനപ്രതിനിധിയും രണ്ടു മക്കളുമാണ് ഐസൊലേറ്റഡ് വാര്‍ഡില്‍ ചികിത്സയിലുള്ളത്.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് മൂവരേയും ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും സംശയത്തെതുടര്‍ന്ന് ഇവരെ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു
എന്നാല്‍, സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ഇവരില്‍ ഇതുവരെ നിപ്പ സ്ഥിരീകരിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് സെന്റെറിലേക്ക് സാമ്ബിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇന്നു ഫലം ലഭിച്ചാലേ കൂടുതല്‍ പറയാനാവൂവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രോഗബാധ സംശയിക്കുന്നവരെ മന്ത്രി കെടി ജലീല്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശിച്ചു.
നിപ്പ വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതോടെ കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. പകരം സംവിധാനം ജില്ലാ മെഡിക്കല്‍ ഓഫീസിനോട് അനുബന്ധിച്ചുള്ള ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ഏര്‍പ്പെടുത്തിയതായി ഡിഎംഒ ഡോ വി ജയശ്രീ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക