Image

വിമാനയാത്രക്കിടെ ക്യാപ്‌റ്റന്‍ രാജുവിന്‌ ഹൃദയാഘാതം; മസ്‌കറ്റില്‍ അടിയന്തിരമായി വിമാനം ഇറക്കി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 25 June, 2018
വിമാനയാത്രക്കിടെ ക്യാപ്‌റ്റന്‍ രാജുവിന്‌ ഹൃദയാഘാതം; മസ്‌കറ്റില്‍ അടിയന്തിരമായി വിമാനം ഇറക്കി; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നടന്‍ ക്യാപ്‌റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ്‌ അദ്ദേഹത്തിന്‌ ഹൃദയാഘാതമുണ്ടായത്‌. തുടര്‍ന്ന്‌ അദേഹത്തെ ഒമാനിലെ കിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെഞ്ചേവദനയെ തുടര്‍ന്ന്‌ മസ്‌കറ്റ്‌ രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക