Image

നിയമപരമായ കുടിയേറ്റവും നിയമവിരുദ്ധമായ കുടിയേറ്റവും-(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 June, 2018
 നിയമപരമായ കുടിയേറ്റവും നിയമവിരുദ്ധമായ കുടിയേറ്റവും-(ഏബ്രഹാം തോമസ്)
അമേരിക്കയിലെ നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ സജീവവാദ പ്രതിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരായ നടപടികള്‍ പല കോണുകളില്‍ നിന്ന് പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും സാമൂഹിക, രാഷ്ട്രീയ തലത്തില്‍ തീവ്രചേരിതിരിവുകള്‍ക്ക് കാരണമാവും ചെയ്തിരിക്കുകയാണ്. എന്താണ് നിയമപരമായ കുടിയേറ്റം. എന്താണഅ നിയമവിരുദ്ധകുടിയേറ്റം എന്ന് വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.  വളരെ, വളരെ പരിമിതമായ വിഭാഗങ്ങളിലൂടെ മാത്രമാണ് നിയമപരമായ കുടിയേറ്റം സാദ്ധ്യമാവുക. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ക്ക് പോലും നീണ്ട, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളിലൂടെയോ നിയമപരമായി കുടിയേറാന്‍ കഴിയൂ എന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ഓസ്റ്റിനിലെ ഇമിഗ്രേഷന്‍ ക്ലിനിക് ഡയറക്ടര്‍ ഡെനീസ് ഗില്‍മന്‍  പറയുന്നു. ഒരു അഭയത്തിനോ അല്ലെങ്കില്‍ അഭയാര്‍ത്ഥിയായിരിക്കുന്ന അവസ്ഥയില്‍ പുനരധിവാസത്തിനോ തൊഴിലിലൂടെയോ ഏറ്റവും അടുത്ത ബന്ധുവിലൂടെയോ നിയമപരമായ കുടിയേറ്റത്തിന് ശ്രമിക്കാം. ഏറ്റവും അടുത്ത ബന്ധു എന്നാല്‍ കസിന്‍ സഹദോരരോ, മാതാവിന്റെയോ പിതാവിന്റെയോ സഹോദരരോ അല്ല. ഓരോ വര്‍ഷവും നല്‍കുന്ന അനുമതികള്‍ക്ക് പരിധികള്‍ ഉള്ളതിനാല്‍ കാത്തിരിപ്പ് 20 വര്‍ഷത്തോളം ആകാം. ആയിരക്കണക്കിന് ഡോളറുകള്‍ യാത്രയ്ക്കും അറ്റേണി ഫീസിനും ചെലവഴിക്കേണ്ടി വന്നേക്കാം. ഗില്‍മന്‍ തുടര്‍ന്നു.

യോഗ്യരായ വിദേശീയര്‍ക്ക് ഗ്രീന്‍കാര്‍ഡ് നല്‍കുന്നു. പെര്‍മനന്റ് റെസിഡന്റ് കാര്‍ഡ് എന്നറിയപ്പെടുന്ന ഇത് ലഭിക്കുന്നവര്‍ക്ക് നിയമപരമായി അമേരിക്കയില്‍ വസിക്കുകയും ചെയ്യാം. ഇമിഗ്രേഷന്‍ ലോട്ടറി ആയി അറിയപ്പെടുന്നത് ഡിവേഴ്‌സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാം ആണ്. പെര്‍മനന്റ് റസിഡന്റ് കാര്‍ഡ് നല്‍കുന്നതിന് വേണ്ടി 50,000 പേരെ ക്രമരഹിതമായി തിരഞ്ഞെടുക്കുന്നു. യു.എസില്‍ കുടിയേറിയവരില്‍ ഏറ്റവും കുറവുള്ള രാജ്യക്കാരില്‍ നിന്നാണ് ഈ തിരഞ്ഞെടുപ്പ് നടത്തുക. ഇവര്‍ക്കും വിസ ലഭിക്കുന്നു.
1965 ലെ ഇമിഗ്രേഷന്‍ ആന്റ് നാച്വറലൈസേഷന്‍ ആക്ടിന് ശേഷം ഈ വിഭാഗത്തില്‍ ബാക്കിയായവര്‍ ധാരാളമായതിനാല്‍ കാത്തിരിപ്പ് ദീര്‍ഘമാണ്. ഒരു വ്യക്തി നിയമപരമായി കുടിയേറിക്കഴിഞ്ഞതിന് ശേഷം നാച്വറലൈസ്ഡ് പൗരത്വം നേടാനുള്ള നടപടിക്രമങ്ങളിലെ യോഗ്യത എത്രനാള്‍ പെര്‍മനന്റ് റസിഡ ആയിരുന്നു, എത്രനാള്‍ തുടര്‍ച്ചയായി അമേരിക്കയില്‍ വസിച്ചു വിവാഹ വിവരങ്ങള്‍ ഭാര്യയ്ക്ക്(ഭര്‍ത്താവിന്) പൗരത്വം ഉണ്ടോ, നല്ല സ്വഭാവമാണോ, മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ചുവോ, അനുഷ്ഠിക്കുമോ തുടങ്ങിയവയാണ്. നാച്വറലൈസേഷന്റെ അപേക്ഷയുടെയും ബയോമെട്രിക്‌സ് സര്‍വീസ്(ശാരീരിക അളവുകള്‍ എടുക്കുന്നതിന്റെ)യും ഫീസ് ഇപ്പോള്‍ 725 ഡോളറാണ്. ഇപ്പോഴും അമേരിക്കന്‍ അതിര്‍ത്തികളില്‍ എത്തി അഭയം ആവശ്യപ്പെടുന്നവര്‍ ധാരാളമാണ്. അഭയം നല്‍കുന്നതിന് ഗാര്‍ഹിക അക്രമവും സംഘടിത അക്രമവും പ്രധാനപരിഗണനകള്‍ ആയിരിക്കണം എന്ന നിര്‍ദേശം അറ്റേണി ജനറല്‍ തള്ളിക്കളഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇത് അഭയാന്വേഷികളെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. അഭയം തേടുന്നവര്‍ അസൈലീയും അഭയാര്‍ത്ഥിയും പദവികള്‍ യു.എസ്. നല്‍കുന്ന സംരക്ഷണമാണ്. തങ്ങളുടെ വര്‍ഗം, മതം, ദേശീയത, ചില സാമൂഹിക സംഘടനകളിലെ അംഗത്വം, രാഷ്ട്രീയാഭിപ്രായം എന്നിവമൂലം പീഡിപ്പിക്കപ്പെടുകയോ പീഡിപ്പിക്കപ്പെടുമെന്ന് ഭയമോ ഉള്ളവര്‍ക്കാണ് ഈ പദവി നല്‍കുന്നത്.

യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് നയം അനുസരിച്ച് അഭയാര്‍ത്ഥികള്‍ തങ്ങളുടെ നാട്ടില്‍ തന്നെ പുനരധിവാസ നടപടികള്‍ ആരംഭിച്ചിരിക്കണം. അവരുടെ പേരുകള്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് റഫ്യൂജി അഡ്മിഷന്‍സ് പ്രോഗ്രാമിന് ശുപാര്‍ശ ചെയ്യുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.
ഒരു നീണ്ട സ്‌ക്രീനിംഗും ഇന്റര്‍വ്യൂവും കഴിഞ്ഞ് വളരെ കുറച്ച് അഭയാര്‍ത്ഥികള്‍ക്ക് മാത്രമേ പുനരധിവാസം ലഭിക്കുകയുള്ളൂ.

യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നത് 1975ന് ശേഷം 33 ലക്ഷത്തില്‍ അധികം അഭയാര്‍ത്ഥികളെ സ്വീകരിച്ചു എന്നാണ്.
ഒരു റെഫ്യൂജിയുടെ നിര്‍വചനം യോജിക്കുന്ന വ്യക്തിയാണ് അസൈലി. എന്നാല്‍ ഇയാള്‍ അമേരിക്കയില്‍ എത്തിക്കഴിഞ്ഞതോ നിയമപരമായി അതിര്‍ത്തി കടക്കാവുന്ന പ്രവേശന സ്ഥാനത്ത് എത്തിയതോ ആണ്. സ്വന്തം രാജ്യത്ത് നിന്ന് നിങ്ങള്‍ക്ക് അസൈലത്തിന് അപേക്ഷിക്കാനാവില്ല, ഗില്‍മന്‍ പറഞ്ഞു.

2012 ല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഒരു താല്‍ക്കാലിക പരിഹാരമായി കൊണ്ട് വന്നതാണ് ഡാക(ഡിഫേര്‍ഡ് ആക്ഷന്‍ ഓണ്‍ ചൈല്‍ഡ് വുഡ് അറൈവല്‍സ്). ഇതനുസരിച്ച് കുട്ടികളായിരിക്കുമ്പോള്‍ അമേരിക്കയില്‍ എത്തിയവര്‍ക്ക് രണ്ട് വര്‍ഷത്തെ ഡിഫേര്‍ഡ് ആക്ഷനും രണ്ട് വര്‍ഷത്തെ വര്‍ക്ക് പെര്‍മിറ്റുകളും ലഭിച്ചു. വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കാവുന്നതാണ്.

ഡാക ലഭിച്ചവര്‍ റെഫ്യൂജികളോ അസൈലികളോ അല്ല. ഇവര്‍ക്ക് യു.എസില്‍ നിയമപരമായ സ്ഥാനവും ഇല്ല. ഡാക അംഗീകാരം ലഭിക്കുന്നവര്‍ക്ക് അവരുടെ രണ്ടു വര്‍ഷത്തെ കാലാവധിയും ഇതിനുള്ളില്‍ ഇവരുടെ കേസിനെക്കുറിച്ച് ഇമിഗ്രേഷന്‍ സര്‍വീസസ് എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്നും വിവരിച്ച് കത്ത് നല്‍കാറുണ്ട്.
ഡാക ലഭിക്കുന്നത് ചില യോഗ്യതകള്‍ ഉണ്ടെങ്കില്‍ മാത്രമാണ്. അവ:
2012 ജൂണ്‍ 15 ന് 31 വയസില്‍ താഴെ പ്രായമായിരിക്കണം. യു.എസില്‍ കൊണ്ട് വരുമ്പോള്‍ പ്രായം 16 വയസില്‍ താഴെ ആയിരുന്നിരിക്കണം.

ജൂലൈ 15, 2007 മുതലെങ്കിലും തുടര്‍ച്ചയായി യു.എസില്‍ കഴിഞ്ഞിട്ടുണ്ടാവണം.
2012 ജൂണ്‍ 15നും, അപേക്ഷാ നടപടികള്‍ പുരോഗമിക്കുമ്പോഴും അവര്‍ യു.എസില്‍ ഉണ്ടായിരുന്നിരിക്കണം.

2012 ജൂണ്‍ 15ന് അവര്‍ക്ക് നിയമപരമായി ഒരു പദവിയും ഉണ്ടായിരിക്കുന്നത്.
അവര്‍ ഹൈസ്‌ക്കൂളില്‍ പഠിക്കുകയോ ഹൈസ്‌ക്കൂള്‍ പഠനമോ ജിഇഡിയോ പൂര്‍ത്തിയാക്കുകയോ യു.എസ്. ആംഡ് ഫോഴ്‌സസില്‍ നിന്ന് ഓണറബഌ ഡിസ്ചാര്‍ജ് ചെയ്തവരോ ആയിരിക്കണം. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരോ മൂന്ന് തവണയിലധികം തെറ്റ്കുറ്റങ്ങള്‍ക്ക് പിടിക്കപ്പെട്ടവരോ ആകരുത്.
ഡാക അപേക്ഷകര്‍ ബാക്ക്ഗ്രൗണ്ട് ചെക്കിന് വിധേയരാകണം. ബയോ മെട്രിക്‌സിന് ഹാജരാകണം.

അപേക്ഷകള്‍ അംഗീകരിച്ചാല്‍ ഒരു ഐ 766 വര്‍ക്ക് അതൊ റൈസേഷന്‍ പെര്‍മിറ്റ് ലഭിക്കുന്നു. തുടര്‍ന്ന് സോഷ്യല്‍ സെക്യൂരിറ്റി നമ്പറിന് അപേക്ഷിക്കുവാന്‍ കഴിയും. കഴിഞ്ഞ സെപ്തംബറില്‍ ഡാക സാവധാനം നിര്‍ത്തലാക്കുമെന്ന്് പ്രസിഡന്റ് ഡോണാള്‍ഡ് ട്രമ്പ് അറിയിച്ചു. ഇതിനെതിരെ കോടതികളില്‍ കേസുകള്‍ നടക്കുകയാണ്. 2017 സെപ്തംബറിലെ കണക്കനുസരിച്ച് ഡാകയിലുള്ളവര്‍ 6,89,800 ആണെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് പറയുന്നു.

 നിയമപരമായ കുടിയേറ്റവും നിയമവിരുദ്ധമായ കുടിയേറ്റവും-(ഏബ്രഹാം തോമസ്)
Join WhatsApp News
ha ha 2018-06-25 18:16:25
rump told Harley Davidson executives last year his administration's policies would boost business. Today, the company announced it would shift some production overseas in response to tariffs imposed amid an escalating trade war.
Phoney republicans 2018-06-25 20:07:24

1] Core civic & GEO Corporation gave 250000 to trump’s inauguration. And they own several of his cruel detention centers for children and adults. Trump supporters are getting rich from the tax payers money exploiting the immigration Laws. There is no law to separate the kids and their parents.

2]  trump said – ‘’Mexico is sending their drug dealers and rapists to America & they are taking our jobs.’’ In simple logic trump is admitting that his supporters are drug dealers & rapists. Because the Mexican drug dealers and rapists are coming to America and taking the job of the same type here.

3] if you watch FOX News, it is like eating cyanide every day. You may think you are live & write comments supporting trump. But your thinking power has gone long ago.

4]  there is no difference between Hitler & trump. This is how the World population see him, only some trump supporters give him respect.

5] he attacked everybody except Putin and white racists. Now his liar secretary was told to leave a local restaurant. The owner and staff are known for their high moral values. Trump is attacking the paint and awnings of the building. His own hotels were cited hundreds of times for mold, filth & several other violations.

  

 

 

republican policy 2018-06-25 20:33:47

Republican’s policy in a glimpse:-

1964- refused to serve Blacks

1975- no equal rights for women

1999- Gay marriage is a sin.

2012- it is ok to refuse to make a wedding cake for gay marriage.

2016- build the wall, immigrants are rapists & drug dealers and are taking our job.

 ‘’ I can shoot someone in NY city and can get away with it. My supporters are under-educated, they will believe everything I say. Hack Hilary’s e mail, veterans, handicapped, black, brown, Hispanics, all were ridiculed, but a permeant LIAR supporter of his was told to leave a restaurant. He has declared war on them. Why?- she is the daughter of a notorious sub-human racist.

Trump said, ‘immigrants are coming and taking our job. Immigrants are on welfare. = his people are welfare recipients other than the 1% rich, but they get welfare in another form as tax benefits. 

Boomerang 2018-06-25 23:53:20
"The US Ambassador to the United Nations, Nikki Haley, is going through one of the roughest patches in her public career. She still appears on the front pages with pronouncements at the UN, but her star, which was burning so brightly in the first year of the Trump administration, is beginning to dim significantly in the second year."

Those who are serving the fraud will be kicked out or resign today or tomorrow 


Boomerang 2018-06-26 00:00:21
Another debacle of a person who follows Trump
Roseanne Barr tearfully breaks down in interview: 'I lost everything'
തിരിച്ചടി 2018-06-26 05:51:32
I don’t recall a lecture from media about civility after: • Inauguration crowd chanted “Lock Her Up” when Hillary took her seat • Mueller accused of treason • Athletes called “Son-of-Bitches” • Adam Schiff called a “Monster” • Maxine Waters called “Low IQ” OVER & OVER
Vote them out 2018-06-26 06:14:38

* Supporters of  Trump angrily heckled CNN White House correspondent Jim Acosta in South Carolina Monday, shouting at him to "go home" and dubbing him "fake news Jim."

* Pathetic Trump says polls ‘should be illegal’ as his approval rating plummets

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക