Image

ആണവ തീവ്രവാദം ലോകം നേരിടുന്ന പ്രധാന ഭീഷണി: മന്‍മോഹന്‍ സിങ്

Published on 27 March, 2012
ആണവ തീവ്രവാദം ലോകം നേരിടുന്ന പ്രധാന ഭീഷണി: മന്‍മോഹന്‍ സിങ്
സോള്‍: ആണവ തീവ്രവാദം ലോകം നേരിടുന്ന പ്രധാന ഭീഷണിയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. തീവ്രവാദികള്‍ ഏത് വിധേനയും ആണവ സാമഗ്രികളും സാങ്കേതികവിദ്യയും സ്വായത്തമാക്കാന്‍ ശ്രമം തുടരുന്ന കാലത്ത് ആണവസുരക്ഷ പൂര്‍ണമായും ഉറപ്പാക്കാന്‍ ആണവായുധങ്ങളില്‍ നിന്ന് മുക്തമായ ലോകത്തിനേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സോളില്‍ നടക്കുന്ന ആണവസുരക്ഷാ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണവസുരക്ഷയ്ക്ക് ലോകം മുന്തിയ പരിഗണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ആണവനിരായുധീകരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 25 വര്‍ഷം മുമ്പ് മുന്നോട്ട് വെച്ച കര്‍മ്മപദ്ധതി ആണവതീവ്രവാദം ഉയര്‍ത്തുന്ന ഭീഷണിയുടെ കാലത്ത് ഏറെ പ്രസക്തമാണ്. ആണവസുരക്ഷ എന്ന ലക്ഷ്യത്തിനായി രാജീവ് ഗാന്ധിയുടെ കര്‍മ്മ പദ്ധതി പ്രാവര്‍ത്തികമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക