Image

ഇലിനോയ്‌സ് സ്‌റ്റേറ്റ് പാര്‍ക്കില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തി

പി.പി.ചെറിയാന്‍ Published on 27 March, 2012
ഇലിനോയ്‌സ് സ്‌റ്റേറ്റ് പാര്‍ക്കില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തി
സ്പ്രിംഗ് ഫീല്‍ഡ്‌ : ചരിത്രത്തില്‍ ആദ്യമായി ഇലിനോയ്‌സ് സ്‌റ്റേറ്റ് പാര്‍ക്കില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തുന്ന നിയമം ഇലിനോയ് നിയമസഭ ഇന്ന് പാസാക്കി.

മാര്‍ച്ച്‌ 26 ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ 89 പേര്‍ അനുകൂലിച്ചപ്പോള്‍ 24 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഈ ബില്ല് ഇനി സെനറ്റിന്റെ അംഗീകാരത്തിനുശേഷം നിയമമാകും.

നൂറുകണക്കിന് പ്രകൃതി സ്‌നേഹികളാണ് ഓരോ ദിവസവും പാര്‍ക്ക് സന്ദര്‍ശിക്കുവാന്‍ എത്തിച്ചേരുന്നത്. പൊതുജനങ്ങള്‍ക്ക് ഇത് വിഷമകരമാണെങ്കിലും പാര്‍ക്ക് സംരക്ഷിക്കുന്നതിന് സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചതും പാര്‍ക്കിനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറച്ചതുമാണ് ഫീസ് ഏര്‍പ്പെടുത്തുവാന്‍ കാരണമെന്നും സ്‌റ്റേറ്റ് റെപ്രസെന്റേറ്റീവ് ജോ ആന്‍ ഓസ്മണ്ട് പറഞ്ഞു.

എല്ലാവരും ഈ തീരുമാനത്തെ അംഗീകരിക്കണമെന്നും ഓസ്‌മോണ്ട് അഭ്യര്‍ഥിച്ചു.

ഇലിനോയ്‌സ് സ്‌റ്റേറ്റ് പാര്‍ക്കില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക