Image

നാല്പതാം കുളി (മുരളി തുമ്മാരുകുടി)

Published on 26 June, 2018
നാല്പതാം കുളി (മുരളി തുമ്മാരുകുടി)
അമേരിക്കയിലെ ലാറ്റിന്‍ അമേരിക്കക്കാരുടെ ജീവിതത്തെ പറ്റി നാഷണല്‍ ജ്യോഗ്രാഫിക്കില്‍ വന്ന ലേഖനത്തില്‍ നിന്നും ഉള്ള അതി മനോഹരമായ ചിത്രം.
Laura Sermen~o and her baby boy celebrate the end of her cuarentena, or quarantine. Thet radition, common throughout Latin America, requires new mothers to rest under the care of their relatives for some 40 days after childbirth. The period ends with a mother-child herbal bath and a massage.

PHOTOGRAPH BY KARLA GACHET (RIGHT)
കേരളത്തില്‍ ഒരുകാലത്ത് ഇത്തരം ആചാരങ്ങള്‍ ഉണ്ടായിരുന്നു. ഓ എന്‍ വി യുടെ ആവണിപ്പാടം തുടങ്ങുന്നത് തന്നെ
'ആവണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു'
എന്നല്ലേ.

അതുകൊണ്ട് തന്നെ ദക്ഷിണ അമേരിക്കയിലും ഇത്തരം ആചാരങ്ങള്‍ ഉണ്ടെന്ന അറിവ്, അമേരിക്കയില്‍ എത്തിയിട്ടും അവരതൊക്കെ പാലിക്കുന്നു എന്നത് എന്നെ അതിശയിപ്പിച്ചു, . രാജ്യത്തിന്റെ, ജാതിയുടെ മതത്തിന്റെ ഒക്കെ അതിരുകള്‍ക്കും തിരിവുകള്‍ക്കും അപ്പുറത്ത് മനുഷ്യന്‍ എവിടെയും ഒന്നാണെന്ന ചിന്തയോളം സന്തോഷം നല്‍കുന്ന ഒന്നില്ല.

നാല്പതാം കുളി (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക