Image

ഓസ്‌കര്‍ സമിതിയിലേക്ക്‌ ഇന്ത്യന്‍ സിനിമയില്‍നിന്ന്‌ ഷാരുഖ്‌ ഖാന്‍ അടക്കം 20 പേര്‍

Published on 26 June, 2018
ഓസ്‌കര്‍ സമിതിയിലേക്ക്‌ ഇന്ത്യന്‍ സിനിമയില്‍നിന്ന്‌ ഷാരുഖ്‌ ഖാന്‍ അടക്കം 20 പേര്‍

ഇത്തവണത്തെ ഓസ്‌കര്‍ സമിതിയിലേക്ക്‌ ഇന്ത്യന്‍ സിനിമയില്‍നിന്ന്‌ 20 പേര്‍ക്ക്‌ ക്ഷണം. അഭിനയം, നിര്‍മ്മാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍നിന്നുള്ള ആളുകളെയാണ്‌ ഓസ്‌കര്‍ സമിതിയിലേക്ക്‌ ക്ഷണിച്ചിരിക്കുന്നത്‌.

ലോകമെമ്പാടുമുള്ള സിനിമാ പ്രമുഖരുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യവുമായി എല്ലാ വര്‍ഷവും ഓസ്‌കര്‍ സമിതിയില്‍ മാറ്റം കൊണ്ടുവരാറുണ്ട്‌. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ ഓസ്‌കര്‍ സമിതിയില്‍ ഈ വര്‍ഷം ഇന്ത്യക്കാരുടെ പ്രതിനിധ്യം കൂടുതലാണ്‌.

ബോളിവുഡ്‌ നടനും നിര്‍മ്മാതാവുമായ ഷാരുഖ്‌ ഖാന്‍, ആദിത്യചോപ്ര ,സൗമിത്രാ ചാറ്റര്‍ജി, മാധബി മുഖര്‍ജി, നസീറുദ്ദീന്‍ ഷാ തുടങ്ങിയവരാണ്‌ ഓസ്‌കര്‍ സമിതിയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌.

അഭിനേതാക്കളുടെ പട്ടികയില്‍ ഷാരുഖ്‌ ഖാനെ കൂടാതെ അനില്‍ കപൂര്‍, അലി ഫസല്‍, മാധുരി ദിക്ഷിത്‌, തബു, നസറുദ്ദീന്‍ഷാ, സൗമിത്രാ ചാറ്റര്‍ജി, മാധബി മുഖര്‍ജി എന്നിവരുമുണ്ട്‌.

നിര്‍മ്മാതാക്കളുടെ വിഭാഗത്തിലേക്ക്‌ തിരഞ്ഞടുക്കപ്പെട്ടത്‌ ആദിത്യ ചോപ്രയും ഗുനീത്‌ മോംഗയുമാണ്‌. ഛായാഗ്രാഹകനായ അനില്‍ മേത്തയും കോസ്റ്റ്യൂം ഡിസൈനര്‍ന്മാരായ ഡോളി അലുവാലിയയും മനീഷ്‌ മല്‍ഹോത്രയും സമിതിയില്‍ അംഗങ്ങളാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക