Image

സ്‌കൂളുകളില്‍ സാന്മാര്‍ഗിക സമിതി

Published on 27 March, 2012
സ്‌കൂളുകളില്‍ സാന്മാര്‍ഗിക സമിതി
കോഴിക്കോട്: വിദ്യാര്‍ഥികളുടെ സ്വഭാവശുദ്ധിയെക്കുറിച്ചുള്ള രക്ഷിതാക്കളുടെ ആശങ്കയകറ്റാന്‍ സ്‌കൂളുകളില്‍ സാന്മാര്‍ഗിക സമിതിക്ക് രൂപം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിന്റെ 'സ്‌നേഹസ്പര്‍ശം' പദ്ധതിയിലൂടെ, താത്പര്യമുള്ള സ്‌കൂളുകളിലാണ് ഇത്തരം സമിതികളുണ്ടാക്കുക.
രക്ഷിതാക്കള്‍ക്ക് മന്ത്രി എല്ലാ മാസവും കത്തയയ്ക്കുകയും അവരുടെ പ്രതികരണങ്ങള്‍ നേരിട്ടറിയുകയുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക