Image

അറക്കല്‍ ബീവി സൈനബ ആയിഷബിയുടെ സംസ്‌കാരം നടത്തി, ഓടത്തില്‍പള്ളി കബര്‍സ്ഥാനിലായിരുന്നു സംസ്‌കാരചടങ്ങുകള്‍

Published on 26 June, 2018
അറക്കല്‍ ബീവി സൈനബ ആയിഷബിയുടെ സംസ്‌കാരം നടത്തി, ഓടത്തില്‍പള്ളി കബര്‍സ്ഥാനിലായിരുന്നു സംസ്‌കാരചടങ്ങുകള്‍
ഇന്ന് രാവിലെ അന്തരിച്ച, കേരളത്തിലെ മുസ്‌ലിം രാജവംശമായ അറക്കല്‍ സ്വരൂപത്തിലെ നിലവിലെ സുല്‍ത്താനയായ (അറക്കല്‍ ബീവി) ആദിരാജ സുല്‍ത്താന സൈനബ ആയിഷബി(92)യുടെ സംസ്‌കാരം നടത്തി. വൈകുന്നേരം നാലിന് ഓടത്തില്‍പള്ളി കബര്‍സ്ഥാനിലായിരുന്നു സംസ്‌കാരചടങ്ങുകള്‍.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആറിനായിരുന്നു അറക്കല്‍ ബീവിയുടെ അന്ത്യം.വസതിയായ, തലശേരി ടൗണ്‍ഹാളിനു സമീപത്തെ അറക്കല്‍ ആദിരാജാസില്‍ വച്ചായിരുന്നു അന്ത്യമുണ്ടായത്.
2006 ആയിഷബി 37ാം അറക്കല്‍ ബീവിയായി പദവിയേറ്റെടുത്തത്. ഭര്‍ത്താവ്: പരേതനായ സിഒ മൊയ്തു കേയി. മക്കള്‍: ആദിരാജ സഹീദ, ആദിരാജ മുഹമ്മദ് സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ മുഹമ്മദ് ഷംസീര്‍, പരേതനായ ആദിരാജ മുഹമ്മദ് റഹൂഫ്.
അറക്കല്‍ സ്വരൂപത്തിലെ അടുത്ത ബീവിയായി സൈനബ ആയിഷബിയുടെ ഇളയ സഹോദരി ഫാത്തിമ മുത്തു ബീവി സ്ഥാനമേല്‍ക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക