Image

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയില്‍ ബിജെപി വനിതാ എംഎല്‍എ

Published on 26 June, 2018
പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയില്‍ ബിജെപി വനിതാ എംഎല്‍എ
മധ്യപ്രദേശില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് നിയമസഭയില്‍ നിലവിട്ട് കരഞ്ഞ് ബിജെപി വനിതാ എംഎല്‍എ. രേവാ ജില്ലയിലെ സിമരിയ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ നീലം അഭയ് മിശ്രയാണ് നിയമസഭയില്‍ തന്റെ തന്നെ പാര്‍ട്ടി നേതാവിനെതിരെ ആരോപണം ഉന്നയിച്ചത്. സഭയില്‍ ശൂന്യവേളയിലായിരുന്നു നീലം പരാതിയുടെ കെട്ടഴിച്ചത്.

രേവാ ജില്ലാ പോലീസ് തനിക്കെതിരെ വ്യാജ കേസ് എടുത്തിരിക്കുകയാണ്. മുതിര്‍ന്ന നേതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ശക്തനായ നേതാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തനിക്കും തന്റെ കുടുംബത്തിനുമെതിരെ പക്ഷപാതപരമായി ജില്ലാ പോലീസ് മേധാവി പ്രവര്‍ത്തിക്കുകയാണ്. പരാതി പറയുന്നതിനിടെ സങ്കടം സഹിക്കാതെ ഇവര്‍ കരയുകയും ചെയ്തു. താന്‍ അടുത്ത തവണ മണ്ഡലത്തില്‍നിന്നും മത്സരിക്കില്ലെന്നും കരച്ചിലിനിടെ അവര്‍ പറഞ്ഞു. 

ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എയ്ക്കു ഇതാണ് ഗതിയെങ്കില്‍ സാധാരണക്കാരുടെ സ്ഥിതിയെന്താകുമെന്നായിരുന്നു കോണ്‍ഗ്രസുകാരുടെ വിഷമം. അംഗം ഉന്നയിച്ച വിഷയത്തില്‍ മറുപടി പറയാന്‍ ആഭ്യന്തര മന്ത്രിയോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. എംഎല്‍എയ്ക്കും കുടുംബത്തിനും മതിയായ സുരക്ഷ നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പോലീസ് മേധാവിയുമായി താന്‍ സംസാരിക്കുമെന്നും ആര്‍ക്കെതിരെയും കള്ളക്കേസ് എടുക്കരുതെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക