Image

പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി

ജോണ്‍ കൊച്ചു കണ്ടത്തില്‍ Published on 26 June, 2018
പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി
പോര്‍സ്: ജര്‍മനിയിലെ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന പോര്‍സിലെ 45 -ല്‍ പരം മലയാളി കുടുംബങ്ങള്‍ പ്രായം മറന്ന് മുതിര്‍ന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂണ്‍ 23ന് (ശനി) ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി.
ജീവിത തിരക്കില്‍ നിന്ന് ഒഴിഞ്ഞ് കിട്ടിയ സമയം ഏവരും മതിമറന്ന് ആസ്വദിച്ചു.ഉച്ചമുതല്‍ വൈകുന്നേരം വരേ പാട്ടും , ചര്‍ച്ചകളും, വിവിധ കായിക മത്സരങ്ങളും നടത്തി. ചുട്ട വിവിധ തരം ഇറച്ചികള്‍, വിവിധ സോ സേജ് രുചികരമായ ബിര്‍ബിക്യു വിഭവങ്ങള്‍ക്കൊപ്പം സലാഡുകള്‍ ,പാനീയങ്ങള്‍ എന്നിവയായിരുന്നു ഗ്രില്‍ പാര്‍ട്ടി വിഭവങ്ങള്‍!
ഗ്രിഗറി മേടയില്‍, ടോം കളത്തിപ്പറമ്പില്‍,ജോണി മംഗലത്, മേരിക്കുട്ടി തോമസ്സ്,
തുടങ്ങിയവര്‍ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കി. ഈ വര്‍ഷത്തെ ഓണാഘേഷ പരിപാടികള്‍ ആഗസ്റ്റ് 18ന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.!

പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക