Image

അമ്മയിലെ താരങ്ങളെ മെയില്‍ഷോവനിസ്റ്റ് പന്നികള്‍ എന്ന് വിളിച്ച് എന്‍.എസ് മാധവന്‍

Published on 26 June, 2018
അമ്മയിലെ താരങ്ങളെ മെയില്‍ഷോവനിസ്റ്റ് പന്നികള്‍ എന്ന് വിളിച്ച് എന്‍.എസ് മാധവന്‍
അവസാനം അമ്മയിലെ തമ്പുരാക്കന്‍മാര്‍ക്ക് ഉചിതമായ വിളിപ്പേര് കിട്ടി. മെയില്‍ഷോവനിസ്റ്റ് പന്നികള്‍ എന്ന് അമ്മയിലെ നായകന്‍മാരെ അഭിസംബോധന ചെയ്തിരിക്കുന്നത് മറ്റാരുമല്ല പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവനാണ്. ഒരു നടിയെ ഗ്യാംഗിന് പണം കൊടുത്ത് ബലാല്‍ക്കാരം ചെയ്യിച്ചു. ആ കേസ് നടക്കുകയാണ്. എന്നാല്‍ താരസംഘടനയായ അമ്മയിലെ മെയില്‍ഷോവനിസ്റ്റ് പന്നികള്‍ കുറ്റാരോപിതനെ പിന്തുണച്ച് ആര്‍ത്തു വിളിക്കുന്നു എന്നായിരുന്നു എന്‍.എസ് മാധവന്‍റെ വിമര്‍ശനം. 
സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥികളായി വിജയിച്ച മുകേഷിനോടും ഇന്നസെന്‍റിനോടും അമ്മയുമായിട്ടുള്ള ബന്ധം അവസാനിപ്പിക്കാന്‍ സിപിഎം ആവശ്യപ്പെടണമെന്നും എന്‍.എസ് മാധവന്‍ പറയുന്നു. സിപിഎമ്മില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്വമുളള നിലപാട് ഉണ്ടാവണം. 
നിലവില്‍ അമ്മ വിഷയത്തില്‍ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുകയും ദിലീപിന് വേണ്ടി വനിതാ സംഘടനകളെ പരിഹസിക്കുകയും മറ്റും ചെയ്യുന്നതില്‍ മുമ്പിലാണ് സിപിഎം ജനപ്രതിനിധികളായ മുകേഷും ഇന്നസെന്‍റും പിന്നെ സിപിഎം പിന്തുണയോടെ വിജയിച്ച കെ.ബി ഗണേഷ്കുമാറും. സിപിഎമ്മിന്‍റെ ചിലവില്‍ വിജയിച്ച  ഈ താരങ്ങളുടെ തരംതാണ നിലപാടുകള്‍ക്കെതിരെയാണ് എന്‍.എസ് മാധവന്‍റെ വിമര്‍ശനം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക