Image

എന്തുകൊണ്ട് ജോസഫ് കുരിയപ്പുറത്തിനെ വിജയിപ്പിക്കണം

അഡ്വ. ഇന്നസെന്റ് ഇലഹന്നാന്‍(ന്യൂയോര്‍ക്ക്) Published on 27 June, 2018
എന്തുകൊണ്ട് ജോസഫ് കുരിയപ്പുറത്തിനെ വിജയിപ്പിക്കണം
ഞാന്‍ ഇന്നസെന്റ് ഉലഹന്നാന്‍, വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ന്യൂയോര്‍ക്ക് ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്റെ മുഖ്യഭാരവാഹികളിലൊരാള്‍. 2018 ലെ ഫൊക്കാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍്തഥി ശ്രീ.ജോസഫ് കുരിയപ്പുറത്തിനെ നിങ്ങളായി പരിചയപ്പെടുത്തട്ടെ!

ഒരു മനുഷ്യായുസിന്റെ മുഴുവന്‍ ജീവിത പരിചയവുമായിട്ടാണ് മുപ്പതില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീ. കുരിയപ്പുറം അമേരിക്കയിലേക്കു കുടിയേറിയത്. എഴുപതുകളില്‍ ചുമട്ടു തൊഴിലാളിയായിരുന്ന കുരിയപ്പുറം കഷ്ടപ്പെട്ട് പഠിച്ച് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി, കോളേജദ്ധ്യാപനത്തിനു പുറമെ വിവിധ സാമൂഹ്യ, സാമുദായിക, രാഷ്ട്രീയ മേഖലകളില്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ച കറ തീര്‍ന്ന വ്യക്തിത്വത്തിനുടമയും മനുഷ്യസ്‌നേഹിയുമായ കുരിയപ്പുറം അമേരിക്കയിലെ മലയാളി പൊതുപ്രവര്‍ത്തകര്‍ക്ക് എന്നും അഭിമാനകരമായ മാതൃകയാണ്.

ന്യൂയോര്‍ക്ക് ഹഡ്‌സണ്‍ വാലി മലയാളി അസ്സോസിയേഷന്റെ വിവിധ വര്‍ഷങ്ങളിലെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ കാര്യക്ഷമതയോടു കൂടി നിര്‍വഹിച്ചിട്ടുള്ള കുരിയപ്പുറത്തിന് ദീര്‍ഘകാലം ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു പരിചയമുണ്ട്. ഇദ്ദേഹം ബാങ്ക്വറ്റ് ചെയര്‍മാനായിരുന്ന കാലത്താണ്. ഫൊക്കാനയില്‍ 3 നേരം ഭക്ഷണം താമസസ്ഥലത്തുതന്നെ ലഭ്യമാക്കാന്‍ നടപടിയെടുത്തത്. 2006-ലെ പിളര്‍പ്പിനു മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഇലക്ഷന്‍ തിരിമറി പുറത്തുകൊണ്ടുവന്നതും, ഭീഷണികള്‍ക്കു വഴങ്ങാത്ത കുരിയപ്പുറത്തിന്റെ വ്യക്തിത്വ സവിശേഷതയാണ്. ഫൊക്കാനയില്‍ മൂന്നു പ്രാവശ്യം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, രണ്ടു പ്രാവശ്യം ജോയിന്റ് സെക്രട്ടറി, കോണ്‍സ്റ്റിറ്റിയൂഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കുരിയപ്പുറം ഫൊക്കാനയുടെ വ്യക്തി കേന്ദ്രീകൃത ദുര്‍ഭരണത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

സഹജീവികളോട് ഏറെ സ്‌നേഹവും കരുതലുമുള്ള കുരിയപ്പുറത്തിന്റെ ന്യൂയോര്‍ക്കിലെ ഓഫീസ് നൂറുകണക്കിന് മലയാളികള്‍ക്ക് വിവിധ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിവരുന്നു. അദ്ദേഹത്തിന്റെ തൊഴില്‍ സംബന്ധമായ പരിശീലനങ്ങളും പിടിപാടുകളും, ഉപയോഗിച്ച് നാനൂറിലധികം മലയാളികള്‍ക്ക് ന്യൂയോര്‍ക്ക് ഭാഗത്ത് ജോലി സമ്പാദിച്ചുകൊടുക്കാന്‍ സാധിച്ചത് മറ്റു നേതാക്കളില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.

സത്യസന്ധതയും ആത്മാര്‍ത്ഥതയും കൈമുതലായുള്ള, പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ നീതിയുടെ ജനപക്ഷത്തു നിന്നുകൊണ്ട് അനീതിക്കെതിരായി നിരന്തരം ശബ്ദിക്കുന്ന, മലയാണ്മയെ മറക്കാത്ത, ഫൊക്കാനയെ സ്‌നേഹിക്കുന്ന സാദാ അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായ നേതാവാണ് ജോസഫ് കുരിയപ്പുറം. അദ്ദേഹത്തിന്റെ സേവനം അമേരിക്കന്‍ മലയാളികള്‍ക്ക് എന്നും ആവശ്യമുണ്ട്. മുപ്പതില്‍പരം വര്‍ഷങ്ങളായി, കൊക്കോ കോള, പെപ്‌സികോള, ജനറല്‍ ഇലക്ട്രിക്കല്‍സ് തുടങ്ങിയ കോര്‍പ്പറേറ്റുകളില്‍ വിവിധ മാനേജ്‌മെന്റ് തസ്തികളില്‍ ജോലി ചെയ്തു പരിചയമുള്ള കുരിയപ്പുറത്തിന്റെ മാനേജ്‌മെന്റ് വൈദഗ്ദ്യം ഫൊക്കാനക്ക് ആവശ്യമുണ്ട്. ഫൊക്കാനയ്ക്കു നഷ്ടപ്പെട്ട സാഹോദര്യത്തിന്റെ കുളിര്‍മ, നന്‍മയുടെ നറുമലരുകള്‍, അംഗസംഘടനകളുടെ പരസ്പരം വിശ്വാസം, സുതാര്യമായ ഭരണ നടപടികള്‍ തുടങ്ങി നാമോരുരുത്തരും സ്വപ്‌നം കാണുന്ന തരത്തിലുള്ള ഫൊക്കാന പണിതുയര്‍ത്തുവാന്‍ കുരിയപ്പുറത്തിന്റെ അചഞ്ചലമായ നേതൃത്വ ഗുണങ്ങള്‍ ആവശ്യമുണ്ട്.

സുതാര്യത ഇഷ്ടപ്പെടാത്തവര്‍, വര്‍ഗീയവാദികളോട് സന്ധി ചെയ്തവര്‍, ദിശാബോധം നഷ്ടപ്പെട്ടവര്‍, തുടങ്ങിയവരാണ് കുരിയപ്പുറത്തിന്റെ കടന്നുവരവിനെ ചോദ്യംചെയ്യുന്നത്. ഫൊക്കാനയുടെ മാറ്റം ആഗ്രഹിക്കുന്ന ഓരോരുത്തരും 2018- ജൂലൈ 6-ാം തിയ്യതി ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ഫൊക്കാന ഇലക്ഷനില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ലീലാ മാരേട്ടിന്റെ പാനലില്‍ മത്സരിക്കുന്ന ശ്രീ.ജോസഫ് കുരിയപ്പുറത്തിന് നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം
അഡ്വ. ഇന്നസെന്റ് ഇലഹന്നാന്‍(ന്യൂയോര്‍ക്ക്)
എയര്‍ ഇന്ത്യയില്‍ നവീകരിച്ച ബിസിനസ് ക്ലാസ്, മികച്ച ഭക്ഷ്യ വിഭവങ്ങള്‍ 

എന്തുകൊണ്ട് ജോസഫ് കുരിയപ്പുറത്തിനെ വിജയിപ്പിക്കണംഎന്തുകൊണ്ട് ജോസഫ് കുരിയപ്പുറത്തിനെ വിജയിപ്പിക്കണം
Join WhatsApp News
Independent 2018-06-27 07:25:59
Better chance with a different panel head; the problem is right there.
Jaya Kumar 2018-06-27 10:46:31
Well said. You deserve any position in FOKANA! Good Luck Mr. Kuriyapuram. 
Hudson valley 2018-06-27 11:54:32
All the best joseph Kuriapuram.... we will win...
Phil 2018-06-27 13:27:56
എന്തായാലും  കൂടുതലും മെത്രാൻ കക്ഷിയെ സപ്പോർട്ട് ചെയ്യന്നവർ ആകണം... ഞങ്ങൾക്കു കോടതി വിധി നടപ്പാക്കണം ... 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക