Image

ടോം ജോസ്‌ ചീഫ്‌ സെക്രട്ടറി

Published on 27 June, 2018
ടോം ജോസ്‌ ചീഫ്‌ സെക്രട്ടറി


തിരു: അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ്‌ തീരുമാനമെടുത്തത്‌. ചീഫ്‌ സെക്രട്ടറി പോള്‍ ആന്റണി ശനിയാഴ്‌ച വിരമിക്കുന്ന ഒഴിവിലാണ്‌ പുതിയ നിയമനം.
കേരള കേഡര്‍ ഐ.എ.എസ്‌. ഉദ്യോഗസ്ഥരായ എ.കെ. ദുബെ, അരുണ സുന്ദര്‍രാജ്‌ എന്നിവര്‍ ടോം ജോസിനെക്കാള്‍ മുതിര്‍ന്നവരാണെങ്കിലും ഇരുവരും ഇപ്പോള്‍ കേന്ദ്രസര്‍വീസിലാണ്‌. ഇരുവരും സംസ്ഥാനത്തേക്ക്‌ തിരിച്ചുവരാത്തതിനാലാണ്‌ ടോം ജോസിനെ പരിഗണിച്ചത്‌.


2020 മേയ്‌ 31 വരെ ടോം ജോസിന്‌ സര്‍വീസുണ്ട്‌. നിലവില്‍ തൊഴില്‍, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയാണ്‌. ടോം ജോസ്‌ ചീഫ്‌ സെക്രട്ടറിയായാല്‍ ചീഫ്‌ ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണയ്‌ക്ക്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പദവിയിലേക്ക്‌ സ്ഥാനക്കയറ്റം ലഭിക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക