Image

പ്രിയാ വാര്യരെ ചൊല്ലി സംവിധായകനും നിര്‍മ്മാതാവും തെറ്റി

Published on 27 June, 2018
പ്രിയാ വാര്യരെ ചൊല്ലി സംവിധായകനും നിര്‍മ്മാതാവും തെറ്റി


ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ്‌ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയില്‍. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറല്‍ ഹിറ്റായി മാറിയ പ്രിയാ വാര്യര്‍ക്ക്‌ ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ ആവശ്യം നിരസിച്ചതോടെയാണ്‌ പ്രശ്‌നങ്ങള്‍ വഷളായതെന്ന്‌ ഒമര്‍ ലുലു പറഞ്ഞു. തന്റെ കഥയില്‍ നായികയായി നിശ്ചയിച്ചിരുന്നത്‌ നൂറിനെയാണ്‌.

പ്രിയയും റോഷനും മിടുക്കരാണെന്ന്‌ കണ്ടതോടെ അവര്‍ക്ക്‌ ചെറുതായി പ്രാധാന്യം കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. അതിന്‌ പിന്നാലെയാണ്‌ പാട്ട്‌ വൈറലായത്‌. ഇതോട്‌ കൂടി പ്രിയക്കും റോഷനും കുറച്ചുകൂടി പ്രാധാന്യം നല്‍കുന്ന തരത്തില്‍ തിരക്കഥ തന്നെ മാറ്റി എഴുതി. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാതാവ്‌ ആവശ്യപ്പെടുന്നത്‌ പൂര്‍ണമായും പ്രിയക്ക്‌ പ്രാധാന്യം നല്‍കണമെന്നാണെന്നും ഒമര്‍ലുലു പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക