Image

ഇനി പണി കിട്ടാന്‍ പോകുന്നത് ഫെഫ്കയ്ക്ക്; സമാന്തര മീറ്റിംഗ് കൊച്ചിയില്‍ വിളിച്ച് ന്യൂജെന്‍ സംവിധായകര്‍

Published on 27 June, 2018
ഇനി പണി കിട്ടാന്‍ പോകുന്നത് ഫെഫ്കയ്ക്ക്; സമാന്തര മീറ്റിംഗ് കൊച്ചിയില്‍ വിളിച്ച് ന്യൂജെന്‍ സംവിധായകര്‍
ഭാവന, റിമാ കല്ലുങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യാനമ്പീശന്‍ തുടങ്ങിയവര്‍ അമ്മയില്‍ നിന്നും അപ്രതീക്ഷിതമായി രാജിവെച്ചത് കൃത്യമായ പ്ലാനിംഗുകളോടെയെന്ന് സൂചന. മലയാള സിനിമയിലെ കൊച്ചി ന്യൂജെന്‍ സംവിധായകരുടെ പിന്തുണയോടെയാണ് ഇവരുടെ രാജി. നിലവില്‍ അമ്മയുടെ നേതൃത്വത്തിന് എതിരെ തിരിയുന്നവരെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയെക്കൊണ്ട് വിലക്കിക്കുക എന്നതാണ് അമ്മയുടെ രീതി. ഫെഫ്ക വിലക്കിയാല്‍ പിന്നെ പ്രസ്തുത നടനെയോ നടിയേയോ സംവിധായകര്‍ തങ്ങളുടെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യില്ല. ഇതോടെ പ്രസ്തുത ആര്‍ട്ടിസ്റ്റ് അമ്മയോട് മാപ്പ് അപേക്ഷിക്കുന്ന അവസ്ഥയില്‍ എത്തും. 
മുമ്പ് തിലകനെ ബി.ഉണ്ണികൃഷ്ണനെയും സിബിമലയിലിനെയും ഉപയോഗിച്ച് ഫെഫ്കയെക്കൊണ്ട് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. മലയാള സിനിമയില്‍ ബി.ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിന്‍റെ മാത്രം ഡേറ്റ് കിട്ടുന്ന സംവിധായകനായി മാറി. സിബിമലയില്‍ ആരുമല്ലാതെയായി. ഫെഫ്കയിലെ തലതൊട്ടപ്പന്‍മാര്‍ക്ക് യാതൊരു പണിയുമില്ല ഇപ്പോള്‍. പുത്തന്‍ സിനിമ ഇപ്പോള്‍ ആഷിക് അബു മുതല്‍ ലിജോ പല്ലിശേരി വരെയുള്ളവരുടെ കൈയ്യിലാണ്. ഇവര്‍ക്കാണെങ്കില്‍ പൃഥ്വിരാജ് മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള പുതിയ തലമുറ താരങ്ങളുടെ പിന്തുണയുണ്ട്. താരങ്ങളില്ലെങ്കിലും സിനിമ ചെയ്യാമെന്ന ആത്മവിശ്വാസമുള്ളവര്‍. 
അങ്ങനെയുള്ള സാഹചര്യത്തില്‍ ഫെഫ്കയെ ഉപയോഗിച്ച് റിമയെയും സംഘത്തെയും വിലക്കാനുള്ള ശ്രമം നടത്തിയാല്‍ ഫെഫ്കയെ വിലക്കാനും താരങ്ങളുടെ അഞ്ജാനുവര്‍ത്തികളായ സംവിധായകരെ ഒറ്റപ്പെടുത്താനുമാണ് ന്യൂജെന്‍ സംവിധായകരുടെ തീരുമാനം. ഇതിനായി ഇവര്‍ കൊച്ചിയിലെ പ്രമുഖ സംവിധായകന്‍റെ ഫ്ളാറ്റില്‍ യോഗം ചേരുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളിലെ സിനിമക്കാരുടെ പിന്തുണയ്ക്കായി ശ്രമം നടത്താനും ഇവര്‍ ധാരണയായതായി അറിയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക