Image

ന്യൂജേഴ്സിയിലെ മൂന്ന് അസോസിയേഷനുകളും മാധവന്‍ നായര്‍ പാനലിനൊപ്പം

ഫ്രാന്‍സിസ് തടത്തില്‍ Published on 27 June, 2018
ന്യൂജേഴ്സിയിലെ മൂന്ന് അസോസിയേഷനുകളും  മാധവന്‍ നായര്‍ പാനലിനൊപ്പം
ന്യൂജേഴ്സി: ഫൊക്കാന തെരെഞ്ഞെടുപ്പില്‍ മാധവന്‍ ബി നായര്‍ നയിക്കുന്ന പാനലിനു ന്യൂജേഴ്സിയില്‍ നിന്നുള്ള മുഴുവന്‍ അസ്സോസിയേഷനുകളുടെയും പരിപൂര്‍ണ പിന്തുണ. ന്യൂജേഴ്സിയില്‍ നിന്നുള്ള അംഗസംഘടനകളായ കേരള കള്‍ച്ചറല്‍ ഫോറം (കെ.സി.എഫ്.), മലയാളി അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (മഞ്ച്), നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം) എന്നീ സംഘടനകളുടെ പൂര്‍ണ പിന്തുണയും മാധവന്‍ നായര്‍ പാനലില്‍നായിരിക്കുമെന്ന് അതാത് അസോസിയേഷനുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ വിജയം സുനിശ്ചിതമെന്ന ആല്‍മവിശ്വാസത്തിലാണ് മാധവന്‍ ബി നായരും സംഘവും. ന്യൂ ജേഴ്സി റീജിയനില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് തങ്ങള്‍ക്കുള്ളതെന്ന ആല്‍മവിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. മഞ്ചിനെ പ്രതിനിധികരിക്കുന്ന ട്രഷറര്‍ സ്ഥാനാര്‍ഥി സജിമോന് പുറമെ കെ.സി.എഫില്‍ നിന്ന് ദേവസി പാലാട്ടി നാഷണല്‍ കമ്മിറ്റിയിലും നാമത്തില്‍ നിന്ന് ടീന കല്ലക്കാവുങ്കല്‍ യൂത്ത് പ്രതിനിധിയായി നാഷണല്‍ കമ്മിറ്റിയിലും മത്സരിക്കുന്നുണ്ട്. ഇതു കൂടാതെ ന്യൂ ജേഴ്സി പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്ന എല്‍ദോ പോള്‍ പ്രതിനിധാനം ചെയ്യുന്നതും കെ.സി.എഫില്‍ നിന്നാണ്.

10 ഡെലിഗേറ്റുകളുള്ള കെ.സി.എഫിന്റെ മുഴുവന്‍ വോട്ടും മാധവന്‍ നായര്‍
പാനലിനായിരിക്കുമെന്നു കെ.സി.എഫ് രക്ഷാധികാരിയും മുതിര്‍ന്ന ഫൊക്കാന നേതാവുമായ ടി.എസ്. ചാക്കോ പറഞ്ഞു. മാധവന്‍ നായര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ട സമയം മുതല്‍ അദ്ദഹത്തിനു നല്‍കിയ പിന്തുണയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സി. എഫിന്റെ ഒരൊറ്റ വോട്ടു പോലും പുറത്തുപോകില്ലെന്ന് കെ. സി. എഫ് പ്രസിഡന്റ് കോശി കുരുവിള, സെക്രട്ടറി ഫ്രാന്‍സിസ് കരക്കാട്ട് എന്നിവര്‍ പറഞ്ഞു. മാധവന്‍ നായരുടെ മുഴുവന്‍ പാനല്‍ അംഗങ്ങളെയും വിജയിപ്പിക്കുകയാണ് തന്റെ ലക്ഷ്യം എന്നും തങ്ങളുടെ പ്രതിനിധിയായി നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്ന ദേവസി പാലാട്ടിയുടെയും റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്ന എല്‍ദോ പോളിന്റ്റെയും വിജയം സുനിശ്ചിതമാണെന്നും കെ.സി.എഫ് മുന്‍ പ്രസിഡന്റും ഫൊക്കാന സീനിയര്‍ നേതാവുമായ ജോയ് ചാക്കപ്പനും അഭിപ്രായപ്പെട്ടു.മാധവന്‍ നായരുടെ പാനലില്‍ ന്യൂജേഴ്സിയില്‍ നിന്നു മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ന്യൂജേഴ്സിയിലെ എല്ലാ സംഘടനകളുടെയും പിന്തുണയുള്ളതായി ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ദാസ് കണ്ണംകുഴിയില്‍ അഭിപ്രായപ്പെട്ടു.

മാധവന്‍ നായര്‍ക്കും ടീമിനും എല്ലാ പിന്തുണയും നേരത്തെ തന്നെ വാഗ്ദാനം ചെയ്തതാണെന്നും മഞ്ചിന്റെ പ്രതിനിധിയായി മത്സരിക്കുന്ന സജിമോന്‍ ആന്റണിയെ ആദ്യം പിന്തുണച്ചത് താനാണെന്നും പറഞ്ഞ മഞ്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഷാജി വര്‍ഗീസ് മാധവന്‍ നായരും ടീമും ഉജ്വലവിജയം നേടുമെന്നും അഭിപ്രായപ്പെട്ടു.മഞ്ചിന്റെ പരിപൂര്‍ണ പിന്തുണ മാധവന്‍ ബി നായര്‍ ടീമിന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണെന്നും അതില്‍ മാറ്റമൊന്നുമില്ലെന്നും മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള,ട്രഷറര്‍ പിന്റോ ചാക്കോ,വൈസ് പ്രസിഡന്റ് അനില്‍ ഉമ്മന്‍, ജോയിന്റ് സെക്രട്ടറി ആന്റണി കല്ലകാവുങ്കല്‍,ജോയിന്റ് ട്രഷറര്‍ ഗാരി നായര്‍, യൂത്ത് പ്രതിനിധി ടോണി ആന്റണി ന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു . മാധവന്‍ നായരുടെയും ടീമിന്റെയും വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാമം പ്രസിഡന്റ് മാലിനി നായര്‍ അറിയിച്ചു.മുഴുവന്‍ പാനല്‍ അംഗങ്ങളും വിജയിക്കുമെന്ന് ഉറപ്പാണെന്നും മാലിനി നായര്‍ പറഞ്ഞു. നാമത്തിന്റെ പരിപൂര്‍ണ പിന്തുണയും മാധവന്‍ ബി നായര്‍ പാനലിനാണെന്നും നാമത്തിന്റെ മുഴുവന്‍ ഡെലിഗേറ്റുകളുടെയും വോട്ടുകള്‍ പാനലിലെ മുഴുവന്‍ പേര്‍ക്കും ഉറപ്പുവരുത്തിയതായും നാമം സെക്രട്ടറി സജിത്ത് ഗോപിനാഥ് പറഞ്ഞു. നാമത്തിന്റ്‌റെ സ്ഥാപക പ്രസിഡന്റും സെക്രട്ടറി ജനറലുമായ മാധവന്‍ ബി, നായരുടെ വിജയം അനിവാര്യമാണെന്നും നാമത്തിലെ അംഗങ്ങള്‍ ഒറ്റക്കെട്ടായി മാധവന്‍ നായര്‍ നയിക്കുന്ന പാനലിനൊപ്പമാണെന്നും നാമം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ.ജിതേഷ് തമ്പിയും വ്യക്തമാക്കി. മാധവന്‍ നായര്‍ പാനലില്‍ നിന്ന് അഞ്ചു പേര്‍ മത്സരിക്കുന്ന ന്യൂജേഴ്സി റീജിയണല്‍ നിന്ന് മുഴുവന്‍ ഡെലിഗേറ്റുകളുടെയും പിന്തുണ ഉറപ്പാക്കി കഴിഞ്ഞതായി നാമം വൈസ് പ്രസിഡന്റ് ഡോ . ആശ വിജയകുമാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 
ന്യൂജേഴ്സിയിലെ മൂന്ന് അസോസിയേഷനുകളും  മാധവന്‍ നായര്‍ പാനലിനൊപ്പം
Join WhatsApp News
Varkkichan 2018-06-27 17:26:14
"നാമം സപ്താഹം" എന്നു സെർച്ച് ചെയ്താൽ  തീരാവുന്നതേ ഉള്ളൂ ഈ ഫൊക്കാന ഇലെക്ഷൻ കോലാഹലങ്ങൾ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക