Image

ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍

ഷോളി കുമ്പിളുവേലി Published on 27 June, 2018
ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍
ന്യൂയോര്‍ക്ക്: ഭാരതീയ സഭയുടെ സ്ഥാപകനും പിതാവുമായ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ ജൂലൈ 3,4 തീയതികളില്‍ ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തപൂര്‍വം ആഘോഷിക്കുന്നു.

തിരുനാളിനു മുന്നോടിയായി ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തോമാശ്ലീഹായോടുള്ള നൊവേനയും വി. കുര്‍ബാനയും ഉണ്ടായിരിക്കും. ജൂലൈ ഒന്ന് ഞായറാഴ്ച രാവിലെ 10ന് തിരുനാളിന് കൊടിയേറും. തുടര്‍ന്ന് ആഘോഷമായ വി. കുര്‍ബാന.

ദുക്‌റാന ദിവസമായ ജൂലൈ മൂന്ന് ചൊവാഴ്ച വൈകുന്നേരം 4.30ന് വേസ്പര, 5ന് റാസ കുര്‍ബാന, ഷിക്കാഗോ രൂപതാ ചാന്‍സലര്‍ റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരില്‍ റാസ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികനായിരിക്കും. ഏഴിന് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ പ്രസുദേന്തി നൈറ്റ്, തുടര്‍ന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ നാല് ബുധനാഴ്ച രാവിലെ 10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന ബ്രോങ്ക്‌സ് ഇടവകാംഗവും ഷിക്കാഗോ രൂപതയിലെ ആദ്യ വൈദികനുമായ റവ. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ തിരുനാള്‍ കുര്‍ബാനയില്‍ മുഖ്യകാര്‍മികനായിരിക്കും. വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരുമായിരിക്കും.

കുര്‍ബാനയ്ക്കുശേഷം താളമേളങ്ങളുടേയും മുത്തുക്കുടകളുടേയും അകന്പടിയോടു കൂടി വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ എഴുന്നെള്ളിച്ചു കൊണ്ട് ബ്രോങ്ക്‌സ് തെരുവുകളിലൂടെ പ്രദഷിണവും ഉണ്ടായിരിക്കും. വി. തോമാശ്ലീഹായുടെ തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ബ്രോങ്ക്‌സ് ദേവാലയത്തിലേക്ക് വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലും സ്വാഗതം ചെയ്യുന്നു.

യോങ്കേഴ്‌സ് സെന്റ് മേരീസ് വാര്‍ഡാണു ഇക്കൊല്ലത്തെ തിരുനാള്‍ ഏറ്റു നടത്തുന്നത്‌ 
ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക