Image

ക്വീന്‍സിലെ ഇന്ത്യാഡേ പരേഡ് ഓഗസ്റ്റ് 11-ന്, വന്‍വിജയമാക്കാന്‍ മലയാളി സമൂഹം രംഗത്ത്

തോമസ് റ്റി. ഉമ്മന്‍ Published on 27 June, 2018
ക്വീന്‍സിലെ ഇന്ത്യാഡേ പരേഡ് ഓഗസ്റ്റ് 11-ന്, വന്‍വിജയമാക്കാന്‍ മലയാളി സമൂഹം രംഗത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യക്കാര്‍ ധാരാളമായി തമസിക്കുന്ന ന്യുയോര്‍ക്ക് നഗരത്തിലെ ക്വീന്‍സ് ബറോയിലുള്ള ഹില്‍ സൈഡ് അവന്യുവില്‍ ഓഗസ്റ്റ് 11നു ശനിയാഴ്ച നടക്കുന്ന മൂന്നാമത്തെ ഇന്ത്യാ ഡേ പരേഡ് വന്‍ വിജയമാക്കുവാനുള്ള ശ്രമത്തിലാണ് മലയാളി സമൂഹം.

ഉച്ചക്ക് രണ്ടു മണിക്ക് 263-മത് സ്ട്രീറ്റില്‍ നിന്നു ആരംഭിക്കുന്ന പരേഡ് 236-മത് സ്ട്രീറ്റില്‍ അവസാനിക്കും. ഒരു മണിമുതല്‍ 8 മണി വരെ കള്‍ച്ചറല്‍ മേള പാടവന്‍ പ്രെല്ലര്‍ പാര്‍ക്കില്‍, ഫീല്‍ഡ് നമ്പര്‍ 1, ബെല്‍റോസ്. ഫ്‌ളോറല്‍ പാര്‍ക്ക് ബെല്‍റോസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേത്രുത്വത്തിലാണ് പരേഡ് നടത്തുന്നത്.

ഈ വര്‍ഷം പരേഡില്‍ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുവാനും, ആകര്‍ഷകമാക്കുവാനും വേണ്ടി ഒട്ടേറെ പുതിയ പരിപാടികള്‍ ഉള്‍പ്പെടുത്തുന്നതാണ്. മലയാളി സമൂഹത്തിനു മുഖ്യ പങ്കാളിത്തമുള്ള ഈ പരേഡിന്റെ വിജയത്തിനായി ഏവരുടെയും സഹകരണവും, പിന്തുണയും, പ്രോത്സാഹനവും ഉണ്ടാവണമെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

എല്ലാ പ്രാദേശിക സംഘടനകളെയും അണിനിരത്തി വിപുലമായ തോതില്‍പരേഡ് നടത്തുവാനുള്ള മീറ്റിംഗുകള്‍ വരും ദിനങ്ങളില്‍ഉണ്ടായിരിക്കും. പരേഡിന് ധാരാളം സ്‌പോണ്‍സര്‍ഷിപ് ആവശ്യമാണ്. ഏവരുടെയും സഹായ സഹകരണം ഉണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
ക്വീന്‍സിലെ ഇന്ത്യാഡേ പരേഡ് ഓഗസ്റ്റ് 11-ന്, വന്‍വിജയമാക്കാന്‍ മലയാളി സമൂഹം രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക