Image

ഊര്‍മിള ഉണ്ണി ഉള്‍പ്പെടെയുള്ള എല്ലാ വനിതാ അംഗങ്ങളും നമ്മുടെ സഹോദരിക്ക് നീതി കിട്ടും വരെ അമ്മയില്‍ നിന്നും രാജി വയ്ക്കണമെന്ന് രഞ്ജിനി

Published on 27 June, 2018
ഊര്‍മിള ഉണ്ണി ഉള്‍പ്പെടെയുള്ള എല്ലാ വനിതാ അംഗങ്ങളും നമ്മുടെ സഹോദരിക്ക് നീതി കിട്ടും വരെ അമ്മയില്‍ നിന്നും രാജി വയ്ക്കണമെന്ന് രഞ്ജിനി
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ ദിലീപിനെ താരസംഘടയില്‍ തിരിച്ചെടുത്തതിന് പിന്നാലെ അമ്മയില്‍ നിന്നും രാജിവച്ച നടിമാരെ അഭിനന്ദിച്ച് നടി രഞ്ജിനി. സിനിമ ഉള്‍പ്പെടെയുള്ള ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ലിംഗവിവേചനത്തിനെതിരായ വിപ്ലവത്തിനാണ് തന്റെ നാല് സഹോദരിമാര്‍ തുടക്കം കുറിച്ചതെന്ന് രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തന്റെ സഹോദരിക്ക് നീതി ലഭിക്കുന്നതിനുള്ള തുടക്കം കൂടിയാണ് ഈ രാജിയെന്നും രഞ്ജിനി വ്യക്തമാക്കി. ഊര്‍മിള ഉണ്ണി ഉള്‍പ്പെടെയുള്ള എല്ലാ വനിതാ അംഗങ്ങളും നമ്മുടെ സഹോദരിക്ക് നീതി കിട്ടും വരെയെങ്കിലും അമ്മയില്‍ നിന്നും രാജി വയ്ക്കണമെന്നും രഞ്ജിനി പറഞ്ഞു. സിനിമയില്‍ തിരിച്ചെത്തിയിട്ടും താന്‍ അമ്മയില്‍ അംഗമാകാതിരുന്നതിന് കാരണം ഇതാണെന്നും രഞ്ജിനി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക