Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-6: സാംസി കൊടുമണ്‍)

Published on 27 June, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-6: സാംസി കൊടുമണ്‍)
സമാന്തരമായി സഞ്ചരിക്കുന്ന പാളങ്ങളിലൂടെ അവര്‍ സന്ധ്യ മയക്കത്തിനു വീടെത്തുമ്പോള്‍, തിണ്ണയ്ക്കു ഒരു മണ്ണെണ്ണ വിളക്കു കത്തുന്നുണ്ട ായിരുന്നു. ശബ്ദം കേട്ട് അമ്മ തിണ്ണയിലേക്കിറങ്ങി വന്നു ചോദിച്ചു.

“”ആരാ.’’ അപ്രതീക്ഷിതമായി ജോണിയേയും ആലീസിനെയും കണ്ട ് അവര്‍ ഒന്നമ്പരന്നു. ആ അമ്പരപ്പൊന്നു മാറിയപ്പോള്‍ അവര്‍ ചോദിച്ചു.

“”ഓ.... നീ നേരെ ഇങ്ങോട്ടിങ്ങു പോന്നോ.’’ അമ്മയുടെ സ്വരത്തിനു വേറെ എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട ായിരുന്നു. അതൊന്നും ചികഞ്ഞു നോക്കാന്‍ നില്‍ക്കാതെ അവന്‍ ആലീസിനോടകത്തു കയറാന്‍ പറഞ്ഞു.

അയല്‍പക്കങ്ങളില്‍ നിന്നും അറിഞ്ഞും കേട്ടും ആരൊക്കെയോ വന്നു.

“”എടാ ജോണിക്കുട്ടിയെ കല്യാണമൊക്കെ കഴിഞ്ഞു വന്നിട്ട് ഞങ്ങള്‍ക്കൊന്നും ഇല്ലിയോ.’’ വടക്കേലെ കൊച്ചമ്മ ഒരവകാശം പോലെ ചോദിച്ചു.

“”പിന്നില്ലാതെ.’’ അവന്‍ ഉപചാരം പറഞ്ഞു. അവര്‍ ആലീസിനോടു ക്ഷേമമന്വേഷിച്ചു. നാഗ്പൂരില്‍നിന്നും വാങ്ങിയ ഓറഞ്ച് അവന്‍ എല്ലാവര്‍ക്കും ഓരോന്നു കൊടുത്തു. അയല്‍പക്കക്കാര്‍ പോയിട്ടും വീട്ടിലെല്ലാവരുടെയും പെരുമാറ്റത്തിലെ അപരിചിതത്വം മാറിയിരുന്നില്ല. ആലീസ് അപ്പോഴും എന്തു ചെയ്യണമെന്നറിയാതെ തിണ്ണയില്‍ തന്നെ നില്‍ക്കുന്നു. അമ്മക്കവളെ അകത്തേക്കു കൂട്ടിക്കൊണ്ട ു പോകാമായിരുന്നു.

“”നീ അകത്തെവിടെയെങ്കിലും പോയി തുണി മാറാന്‍ നോക്ക്.’’ അവന്‍ പറഞ്ഞു.

“”ഉം...’’ അവള്‍ മൂളി. ആകെ ഒരസ്വസ്ഥത. അമ്മ രണ്ട ു ഗ്ലാസ്സുകളില്‍ കട്ടന്‍കാപ്പിയുമായി വന്നു പറഞ്ഞു.

“”പാലില്ല... പിന്നെ ആലീസേ ഇവിടെ സൗകര്യങ്ങളൊക്കെ കുറവാ.’’

ഇവിടുത്തെ സൗകര്യങ്ങളെക്കുറിച്ചൊക്കെ നന്നായറിയാമെന്നു പറയണമെന്നു തോന്നി.

“”ഇവിടുത്തെ സൗകര്യങ്ങളിലൊക്കെ ആലീസ് കഴിഞ്ഞോളും.’’ അവളുടെ മനോഗതം അറിഞ്ഞിട്ടെന്നപോലെ അവന്‍ പറഞ്ഞു.

കുറെ കഴിഞ്ഞപ്പോള്‍ ആലീസ് ഒരാഗ്രഹം പറഞ്ഞു.

“”നമുക്ക് അമ്മച്ചിയെ ഒന്നുപോയി കണ്ട ുവന്നാലോ?’’ അന്തരീക്ഷത്തിലെ പിരിമുറുക്കം അസഹ്യമായി അവനും തോന്നിയിരുന്നു.

“”അമ്മേ അച്ചാച്ചന്‍ എവിടെ? എപ്പോള്‍ വരും?’’

“”ഹാ... മുക്കിനെങ്ങാനും പോയതായിരിക്കും.’’ അമ്മ പറഞ്ഞു.

“”ഞങ്ങള്‍ ആലിന്‍മൂട്ടില്‍ വരെയൊന്നു പോകുന്നു.’’ അനുവാദത്തിനു കാക്കാതെ അവന്‍ ആലീസിന്റെ ബാഗും എടുത്ത് നടന്നു. വഴിയില്‍ ഇരുട്ട് കറുത്ത പരവതാനി വിരിച്ചിരുന്നു. കാലുകള്‍ക്ക് വഴികളെ അറിയാമായിരുന്നു. വഴിയരുകിലെ കുറ്റിച്ചെടികള്‍ അവനെ തിരിച്ചറിഞ്ഞപോലെ അവന്റെ നേരെ ഇലകള്‍ വീശി. ചെറു കാറ്റ് ഇടയ്ക്കിടെ വന്നു പോകുന്നുണ്ടെ ങ്കിലും അവരെ നന്നായി ഉഷ്ണിക്കുന്നുണ്ട ായിരുന്നു. തിരസ്കരിക്കപ്പെട്ടവന്റെ ചൂടായിരുന്നു അവന്റെ ഉള്ളില്‍ അധികവും.

“മോളേ’ എന്നു വിളിച്ച് അമ്മ ആലീസിനെ കെട്ടിപ്പിടിച്ചു സ്വീകരിക്കുന്നതവന്‍ സ്വപ്നം കണ്ട ിരുന്നു. എന്താണ് സ്‌നേഹം. അതൊരു കൊടുക്കല്‍ വാങ്ങല്‍ ചരക്ക്. അമ്മയ്ക്ക് മക്കളോടും മക്കള്‍ക്ക് അമ്മയോടും ഉള്ള കടപ്പാടിന്റെ സ്‌നേഹം. വടക്കേലെ കൊച്ചമ്മയ്ക്ക് ഒരോറഞ്ച് കൊടുത്ത് പ്രകടിപ്പിക്കുന്ന സ്‌നേഹം. പക്ഷേ രക്തം.... അത്രേ ആവശ്യപ്പെടുന്നുളേളാ? അതൊരു അഴിയാക്കുരുക്കല്ലെ. എല്ലാം പൊട്ടിച്ചെറിയാന്‍ പറ്റുമോ.

ആറ്റു കടവിലേക്കുള്ള വഴി തിരിയുന്നിടത്തവര്‍ നിന്നു. പെട്ടെന്നവന്‍ ചോദിച്ചു. നമുക്കൊന്നു മുങ്ങിക്കുളിച്ചാലോ? അവളും അതേ ചിന്തിയിലായിരുന്നു. ശരീരത്തിന്റെ ഉഷ്ണത്തേക്കാള്‍ അവളുടെ ആത്മാവ് പൊള്ളുന്നുണ്ട ായിരുന്നു. പക്ഷേ അവള്‍ ചോദിച്ചതിങ്ങനെയായിരുന്നു.

“”പണ്ട ത്തെപ്പോലെ ഞാന്‍ കയത്തില്‍ താണാല്‍ എന്നെ മുങ്ങി എടുക്കുമോ?’’ അവളുടെ ചോദ്യത്തില്‍ മുള്ളും മുനയുമുണ്ട ായിരുന്നു.

“”എന്താ കയത്തില്‍ വീണപോലെ തോന്നുന്നോ?’’ അവന്‍ അവളുടെ കൈയ്യില്‍ സ്പര്‍ശിച്ചു.

“”അമ്മയുടെ അവഗണന എന്നെ വേദനിപ്പിച്ചു.’’

“”സാരമില്ല. ക്ഷമിക്കുക. അവരുടെയൊക്കെ മനസ്സിപ്പോള്‍ ഉയര്‍ച്ചയുടെ പടവുകള്‍ തേടുകയാണ്. ഇന്നലകളെ അവര്‍ക്കു മറക്കാം. ചവിട്ടിക്കയറിയ പടവുകളെ പിന്‍കാലുകൊണ്ട ് തൊഴിക്കാം. അവരൊക്കെ വലിയ വലിയ സ്വപ്നങ്ങളിലാണ്. പക്ഷേ ആലീസേ നീ അവരെ വെറുക്കരുത്. അവരെന്റെ അമ്മയാണ്. തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലാകുന്ന ഒരു ദിവസം വരും. നമുക്ക് എല്ലാവരോടും എല്ലാത്തിനോടും ക്ഷമിക്കാം.’’ അവന്‍ പറഞ്ഞുകൊണ്ടേ യിരുന്നു. ആറ്റിലെ വെള്ളത്തിന് ഒഴുക്കില്ലായിരുന്നു. അതുപോലെ നിലാവും എവിടയോ...? അവന്റെ ശബ്ദത്തിന്റെ താളം ഏറ്റുകൊണ്ട വളുടെ ഉള്ളില്‍ മറ്റൊരു സ്വപ്നം തികട്ടി വന്നു. നിലാവുള്ള രാത്രിയില്‍ ഒഴുകുന്ന ആറിന്റെ സംഗീതവും കേട്ട് ഈ ചെറുക്കന്റെ മടിയില്‍ തല വെച്ച് ആറ്റു മണല്‍ തിട്ടയില്‍ ഇരിക്കുന്നത് എത്രയോ സ്വപ്നങ്ങളില്‍ വന്നുപോയിരിക്കുന്നു. ഇപ്പോള്‍ അങ്ങനെ ഒരു ദിവസം വന്നപ്പോള്‍, ഒഴുക്കു നിലച്ച ആറും, ഇരുള്‍ നിറഞ്ഞ ആകാശവും. ജീവിതം വൈരുദ്ധ്യങ്ങളുടെ വലിയൊരു കടലാണെന്നവള്‍ ഓര്‍ത്തു.

“”ഇതാരാ.... ജോണിക്കുട്ടി....അല്ല ആലീസുമുണ്ടേ ാ? കല്യാണം കഴിഞ്ഞന്നൊക്കെ കേട്ടു. ഒരിലച്ചോറ് അതു പോയല്ലോ. ആട്ടെ നിങ്ങളെന്നാ വന്നത്.’’ പടിഞ്ഞാറ്റേലെ കുട്ടിച്ചായന്‍ ചോദിച്ചു.

“”ഇന്ന്.’’ അവന്‍ പറഞ്ഞു.

“”എങ്ങോട്ടു പോകുന്നു.’’

“”ആലിന്‍മൂട്ടില്‍’’

“”ങ് പോകണം. അമ്മ നോക്കിയിരിക്കുകയായിരിക്കും. എന്നാ പിന്നെ കാണാം.’’ കുട്ടിച്ചായന്‍ ഒറ്റത്തോര്‍ത്തും ഉടുത്ത് ദേഹത്തെല്ലാം എണ്ണയും പുരട്ടി കുളിക്കാനായി കടവിലേക്കു പോകുന്ന പോക്കാണ്.

അമ്മച്ചി ആരെയോ നോക്കിയിരിക്കുന്നതുപോലെ, അപ്പച്ചന്റെ ചാരുകസേരയ്ക്കു ചുവട്ടില്‍ കാലും നീട്ടിയിരിക്കുന്നു. മുറുക്കാന്‍ ചെല്ലം അടുത്തുതന്നെയുണ്ട ്. ആലീസിനു പെട്ടെന്നു തോന്നി അപ്പച്ചന്‍ ചാരുകസേരയിലുണ്ടെ ന്ന്. എന്തോ ആലോചനയിലാണ്. അണയിലൊതുക്കിയ മുറുക്കാന്‍ വളരെ പതുക്കെ ചവയ്ക്കുന്നു. അമ്മച്ചി അപ്പച്ചനില്‍ നിന്നും എന്തോ കേള്‍ക്കാനെന്നപോലെ ചെവിയും കൂര്‍പ്പിച്ച് മുറ്റത്തേക്ക് നോക്കിയിരിക്കുന്നു. ഒക്കെ ഒരു നിമിഷത്തെ തോന്നലായിരുന്നു. ജോണിച്ചായനൊപ്പം ഈ പടികടക്കുമ്പോള്‍ അപ്പച്ചന്‍ ഉണ്ട ായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു. അപ്പച്ചന്‍ മരിച്ചപ്പോള്‍ അനുഭവപ്പെട്ട ആ ശൂന്യത. ആ വടവൃക്ഷത്തണലില്‍ അനുഭവിച്ച സുരക്ഷിതത്വം ഇന്നും നികത്തപ്പെട്ടിട്ടില്ലല്ലോ.

പ്രകാശം കുറഞ്ഞ ഒരു ബള്‍ബ് കത്തുന്നുണ്ട ്. കാല്‍ പെരുമാറ്റം കേട്ട് അമ്മച്ചി ചോദിച്ചു.

“”ആരാ....’’

“”ഇതു ഞങ്ങളാ അമ്മച്ചി.’’ ജോണി ഉത്സാഹത്തോടെ പറഞ്ഞു. കേട്ട ശബ്ദം ഉറപ്പു വരുത്താനായി അമ്മച്ചി കണ്ണുകള്‍ ഒന്നിറുക്കിയടച്ചവരെ നോക്കി. അവര്‍ അപ്പോഴേക്കും അമ്മച്ചിയുടെ അടുത്തെത്തിയിരുന്നു. അമ്മച്ചി പതുക്കെ എഴുന്നേറ്റ് അവരെ തന്റെ ഇരുകൈകളിലും വഹിച്ചു. സന്തോഷം കൊണ്ട വര്‍ക്കു ശബ്ദിക്കാന്‍ കഴിയുമായിരുന്നില്ല. സ്വയം വീണ്ടെ ടുത്തുകൊണ്ട വര്‍ ചോദിച്ചു. “”നിങ്ങള്‍ എപ്പളാ മക്കളേ വന്നത്. ഒന്ന് അറിയിക്കാഞ്ഞതെന്താ.’’ അവര്‍ക്കു പിന്നെയെന്തൊക്കെയോ പറയണമെന്നുണ്ട ായിരുന്നു. എന്നാല്‍ അവരുടെ തൊണ്ട ഇടറിയിരുന്നു. ആലീസ് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. കുറെ ദിവസങ്ങളായി അവളില്‍ കെട്ടിക്കിടന്നതൊക്കെ മാതൃസന്നിധിയില്‍ പെയ്തിറങ്ങി. അവള്‍ തെളിഞ്ഞ ആകാശം പോലെയായി.

“”എന്തിയേ അമ്മച്ചി എല്ലാവരും.’’ കണ്ട ുമുട്ടലിന്റെ പിരിമുറുക്കം ഒന്നയഞ്ഞപ്പോള്‍ ജോണി ചോദിച്ചു.

“”എടീ ജോളിയേ നീ എവിടാ.... ജോസ് വായനശാലയിലെങ്ങാട്ടു പോയിരിക്കുവാ. ഇനി എപ്പഴാ വരുകാന്നാരു കണ്ട ു?’’

ജോളി വാതിലില്‍ വന്നെത്തി നോക്കി. അവള്‍ വല്യ പെണ്ണായിരിക്കുന്നു. ആലീസവളുടെ വളര്‍ച്ചയില്‍ അത്ഭുതംകൂറി.

“”നിങ്ങളു വല്ലതും കഴിച്ചതാണോ.’’ അമ്മച്ചി ചോദിച്ചു.

“”ഇല്ല.’’ അവള്‍ പെട്ടെന്നോര്‍ത്തിട്ടെന്നപോലെ പറഞ്ഞു. സംഘര്‍ഷങ്ങള്‍ കൊണ്ട വരുടെ വിശപ്പ് മരവിച്ചിരുന്നു. അവര്‍ കുളി കവിഞ്ഞു വന്നപ്പോഴേക്കും അമ്മച്ചി പെട്ടെന്നൊരു ഊണ് തയ്യാറാക്കിയിരുന്നു. പപ്പടം പൊള്ളിച്ചതും, മൊട്ട പൊരിച്ചതും, തേങ്ങാചമ്മന്തി ഒക്കെയായി. “”നാളെയാകട്ടു മക്കളേ, അമ്മച്ചി എല്ലാം ഉണ്ട ാക്കിത്തരാം.’’ അവര്‍ ഊണു കഴിക്കുന്നതിനിടയില്‍ വിഭവങ്ങള്‍ കുറഞ്ഞതിലുള്ള കുറ്റബോധത്തോടെ അവര്‍ പറഞ്ഞു. എന്തിനൊക്കെയോ വാശിപിടിച്ചു കരയുന്ന കുട്ടിയെ സമാധാനിപ്പിക്കുന്നതുപോലെ തോന്നി അമ്മച്ചിയുടെ വാക്കുകള്‍. അമ്മച്ചി ഇതു തന്നെ അധികം. ഞങ്ങള്‍ തൃപ്തരാണ്. അവള്‍ മനസ്സില്‍ പറഞ്ഞു.

അവര്‍ ഊണു കഴിഞ്ഞെഴുന്നേല്‍ക്കുമ്പോഴേക്കും നിലാവുദിച്ചുയരാന്‍ തുടങ്ങിയിരുന്നു. അവള്‍ അവളുടേതായിരുന്ന മുറിയുടെ ജനാലയില്‍ക്കൂടി വെളിയിലേക്കു നോക്കി. പ്ലാവുനിന്നിരുന്നിടം ശൂന്യം. ജോയിയെ കല്‍ക്കട്ടക്കു വിടാനായി ആ പ്ലാവ് അതിന്റെ ജീവിതം സമര്‍പ്പിച്ചു. അവള്‍ക്കു വല്ലാത്ത വീര്‍പ്പു മുട്ടല്‍ തോന്നി. വേണ്ട ിയിരുന്നില്ല. ഒരുപാട് ഓര്‍മ്മകള്‍ മുട്ടി വിളിക്കുന്നു. ആ പ്ലാവും അതിന്റെ വേരുകളും ഒരുക്കി തന്ന ഒളിയിടത്തില്‍ വളര്‍ന്ന ഈ പ്രേമം അതിന്റെ പൂര്‍ണ്ണതയിലെത്തിയപ്പോള്‍, ഒരു നന്ദി വാക്കെങ്കിലും മടക്കിക്കൊടുക്കുവാന്‍ ഇന്നത് അവിടെയില്ല.

“”എന്താ നോക്കുന്നത്.’’ അവന്‍ തൊട്ടു പുറകില്‍ വന്ന് അവളോടു ചോദിച്ചു. “”ദേ.... നമ്മുടെ പ്ലാവ് അവിടെയില്ല.’’ അവള്‍ വേദനയോടെ പറഞ്ഞു.

“”ഓരോന്നിനും ഓരോ നിയോഗമുണ്ട ്. നമ്മുടെ പ്രേമത്തിന്റെ സാക്ഷിയാകുക എന്ന നിയോഗമായിരുന്നിരിക്കാം അതിന്റെ ധര്‍മ്മം.’’ അവന്‍ വേദാന്തം പറഞ്ഞു. പെട്ടെന്നവന്‍ ചോദിച്ചു. “”ആട്ടെ... ഈ നിലാവുള്ള രാത്രിയില്‍ നിനക്കു ക്ഷീണം തോന്നുന്നുണ്ടേ ാ?’’

“”ഉവ്വ്.... ഉവ്വ്.... മനസ്സിലായി’’ അവര്‍ ഒപ്പം ചിരിച്ചു. “”ആട്ടെ അങ്ങോട്ടു പോകുന്നോ. അതോ ഇവിടെ വിരിവെയ്ക്കുന്നോ?’’ അവളിലെ നര്‍മ്മബോധമോര്‍ത്തു ചിരിച്ചുകൊണ്ട വന്‍ പറഞ്ഞു. “”നിന്റെ ഇഷ്ടം.’’ അവള്‍ വിരിപ്പുകള്‍ മാറ്റുമ്പോള്‍, അവന്‍ അവളുടെ ബാഗില്‍ ഒളിപ്പിച്ചിരുന്ന ലഹരിയുടെ കുപ്പി എടുത്തു. “”വേണ്ട ...’’ അവന്‍ ഒരു കുട്ടിയെപ്പോലെ അനുസരിച്ചു. അവര്‍ ശരീരത്തിലും ആത്മാവിലും നിറഞ്ഞു.

എഴുതപ്പെട്ട വചനങ്ങളുടെ നിവര്‍ത്തിപ്പില്‍ അവന്‍ അവളെ വാരിപ്പുണര്‍ന്നു....

“”അമ്മാമ്മേ.... എഴുന്നേല്‍ക്ക്. എന്തെങ്കിലും കഴിക്ക്. മരുന്നു കഴിയ്ക്കണ്ടേ ...?’’ ജോളി ആലീസിനെ കുലുക്കി വിളിച്ചു. ആലീസ് മയക്കത്തില്‍ നിന്നും ഉണരുമ്പോഴും എന്തൊക്കെയോ പുലമ്പിക്കൊണ്ട ിരുന്നു. പരിസരബോധം തിരിച്ചു കിട്ടിയപ്പോള്‍ ആലീസ് ചോദിച്ചു.

“”നീ പോയില്ലേ.... ഞാന്‍ ഒന്നു മയങ്ങിപ്പോയി.’’

“”വാ, വന്നു വല്ലതും കഴിക്ക്.’’ ജോളി പറഞ്ഞു.

“”എനിക്കൊന്നും കഴിക്കണമെന്നു തോന്നുന്നില്ല.’’ ആലീസ് ഉറപ്പില്ലാതെ പറഞ്ഞു. ഷുഗര്‍, പ്രഷര്‍, സന്ധിവീക്കം എന്നിവയുടെ വിശപ്പിനെന്തെങ്കിലും കൊടുക്കണമെങ്കില്‍, വെറും വയറ്റില്‍ പറ്റില്ല. അല്പം ചൂടു കഞ്ഞി. അതു മതി.

“”മമ്മി..... ഞാന്‍ പൊയ്‌ക്കോട്ടേ....’’ ഹെലന്റെ കണ്ണുകളിലേക്ക് ആലീസ് സൂക്ഷിച്ചു നോക്കി. അവിടെ എന്തു വികാരമാണുള്ളതെന്ന് അമ്മയ്ക്കു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അവിടെ നഷ്ടബോധമോ സങ്കടമോ? അല്ലെങ്കില്‍ അവള്‍ എന്തിനു സങ്കടപ്പെടണം. അവളുടെ ആരാണു മരിച്ചത്. ഡാഡി! അവള്‍ക്കാരെങ്കിലുമായിരുന്നുവോ? ആയിരുന്നുവെങ്കില്‍....

ചിറകുകള്‍ക്കടിയില്‍ അടുക്കിപ്പിടിച്ചല്ലേ വളര്‍ത്തിയത്. സ്‌നേഹിച്ചില്ലെ.... എന്നിട്ടും.... എല്ലാം കാലത്തിന്റെ നിവര്‍ത്തിപ്പുകളായിരിക്കാം. വല്ലാത്ത കാലവും ദേശവും. മക്കള്‍ അപ്പനോടു കലഹിക്കുന്ന കാലം. ഒറ്റപ്പെട്ടവരുടെ കൂട്ടങ്ങള്‍. അവരെ ബന്ധിപ്പിക്കാന്‍ പാലങ്ങള്‍ ഇല്ല.

“”മമ്മി’’ ഹെലന്‍ വീണ്ട ും വിളിച്ചു. സ്വരം ആര്‍ദ്രമായിരുന്നു. ആലീസിന്റെ കരങ്ങള്‍ വിടര്‍ന്നു. ഒരു മൂന്നു വയസ്സുകാരിയെ കോരി എടുക്കുന്നപോലെ ഹെലനെ അവള്‍ മാറോടു ചേര്‍ത്തു. ഹെലനില്‍ സങ്കടത്തിന്റെ ഉറവകള്‍ പൊട്ടി. അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു. അവള്‍ പറഞ്ഞു.

“”ഞാന്‍ ഡാഡിയെ ഒത്തിരി സങ്കടപ്പെടുത്തി. എനിക്കു മാപ്പില്ലെന്നറിയാം. ഡാഡിയുടെ കാലില്‍ വീണു കരയുവാന്‍ ഞാന്‍ ഒത്തിരി കൊതിച്ചു. പക്ഷേ ഡാഡിയെ നേരിടുവാനുള്ള ധൈര്യമില്ലായ്മ എന്നെ തടഞ്ഞു.’’

ആലീസ് അവളുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട ു പറഞ്ഞു.

“”നിന്റെ ഒരു വിളിയ്ക്കുവേണ്ട ി ഡാഡി എല്ലാ ദിവസവും രാത്രി ഏറെ വൈകിയും കാക്കാറുണ്ട ായിരുന്നു. നീ ഒരിക്കലും വിളിയ്ക്കില്ലെന്നറിഞ്ഞിട്ടും. ആ സങ്കടമെല്ലാം ഉള്ളിലൊതുക്കി.... ഇപ്പോള്‍ ഏറെ വൈകിപ്പോയല്ലോ മോളേ നിനക്ക് വിവേകമുദിച്ചപ്പോള്‍.’’

“”മമ്മി ഞാന്‍ തെറ്റുകാരിയാണ്. ഏതോ മൂഢസ്വര്‍ക്ഷത്തിലായിരുന്നു ഞാന്‍. ഡാഡിക്കുവേണ്ട ി മമ്മി എന്നോടു ക്ഷമിക്കില്ലേ?’’ ഹെലന്‍ ഒരു കുമ്പസാരക്കൂട്ടിലെന്നപോലെ എല്ലാം ഏറ്റു പറയുകയായിരുന്നു.

ക്ഷമിച്ചെന്നോ ഇല്ലെന്നോ ആലീസു പറഞ്ഞില്ല. പകരം അവളെ കട്ടിലില്‍ തന്നോടു ചേര്‍ത്തിരുത്തി ചോദിച്ചു.

“”ഫ്രെഡി.... അവനെവിടെയാണ്?’’

“”അറിയില്ല.’’ ഹെലന്റെ വാക്കുകള്‍ നിര്‍വികാരമായിരുന്നു. ആ വാക്കിന്റെ വ്യാപ്തി ആ അമ്മ തിരിച്ചറിയുന്നുണ്ട ായിരുന്നു.

“”ഇനി?’’ ഒരമ്മയുടെ സഹജമായ വേദനയോടെ ആലീസ് ചോദിച്ചു. “”നിനക്കിവിടെ താമസിച്ചുകൂടേ?’’

“”വേണ്ട മമ്മീ....’’ ഹെലന്‍ പെട്ടെന്നു ഫറഞ്ഞു. “”എന്റെ ജീവിതം ഞാന്‍ തിരഞ്ഞെടുത്ത വഴികളിലൂടെ പോകട്ടെ. അതു നാശത്തിന്റെ വഴിയായിരുന്നുവെന്ന് വളരെ വൈകിയേ ഞാന്‍ തിരിച്ചറിഞ്ഞുള്ളൂ. തിരിച്ചുവരാന്‍ കഴിയാതെവണ്ണം ഞാന്‍ അതില്‍ അകപ്പെട്ടു പോയി. നിങ്ങള്‍ക്ക് അപമാനവും ദുഃഖവും മാത്രമേ ഞാന്‍ തന്നുള്ളൂ. എന്നോടു ക്ഷമിക്കണം. ഞാന്‍ ജനിച്ചില്ലെന്നു കരുതണം.’’ ഹെലന്‍ തുടരാന്‍ കഴിയാതെ മുറിയില്‍നിന്നും പെട്ടെന്നിറിങ്ങിപ്പോയി.

എല്ലാ വേദനകളും ആഘാതങ്ങളും ഏറ്റുവാങ്ങാന്‍ താന്‍ ശീലിച്ചിരിക്കുന്നു. അവള്‍ ജനിച്ചില്ലെന്നു കരുതുവാന്‍ എങ്ങനെ കഴിയും? അവള്‍ എങ്ങോട്ടാണു പോയത്? തന്റെ ഗര്‍ഭത്തിലേക്കവള്‍ക്കു തിരിച്ചു മടങ്ങാന്‍ കഴിയുമോ? കാലത്തിലേക്കുള്ള തിരിച്ചു പോക്ക്.... എന്നാണവള്‍ തന്റെ ഗര്‍ഭത്തില്‍ കുരുത്തത്? ആ കാലം.... കല്യാണം കഴിഞ്ഞ് കേറിക്കിടക്കാനൊരിടമില്ലാതെ നാട്ടിലെത്തിയ ആ കാലം. ആ കാലത്തിന്റെ അസ്വസ്ഥതകള്‍ അവളെയും പിടികൂടിയതാകാം.

പത്തു ദിവസത്തെ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു തിരിച്ചു പോകുമ്പോള്‍ അവള്‍ ഉരുവായിട്ടുണ്ട ാകാം..... സൃഷ്ടിയുടെ രഹസ്യങ്ങള്‍, ദൈവത്തിന്റെ കൈയ്യില്‍ നിന്നുപോലും കൈവിട്ടു പോയ ഒരു മഹാ രഹസ്യം! ഹോസ്റ്റലിനു മുന്നില്‍ ഇറക്കി, ജോണിച്ചായന്‍ സിംലയ്ക്കു പോകുമ്പോള്‍ പറഞ്ഞു: “”ഞാനൊരു ട്രാന്‍സ്ഫറിനു ശ്രമിക്കാം. പാലത്തു കിട്ടിയാല്‍ നമുക്കിവിടെയൊരു മുറിയെടുക്കാം.’’

പക്ഷെ ഒന്നും നടന്നില്ല. അപ്പോഴേക്കും കളിക്കളത്തില്‍ കാലാവസ്ഥ മാറിയിരുന്നു. കളിയുടെ രീതി തന്നെ മാറി. ചതുരംഗ പലകയില്‍ പരിചിതമല്ലാത്ത കരുക്കള്‍. ഒന്നാം മാസം തന്നെ ശരീരം തന്ന സൂചനകള്‍ രണ്ട ാം മാസത്തില്‍ ഉറപ്പിച്ചു. ജീവിതത്തിലേക്കു മൂന്നാമതൊരാളിന്റെ കടന്നുവരവിനെ എങ്ങനെയാണു സ്വീകരിച്ചത്? സന്തോഷമായിരുന്നുവോ? സ്ത്രീ മാതൃത്വത്തിനു വേണ്ട ി ദാഹിക്കുന്നു, അവളുടെ ഗര്‍ഭം ആനന്ദ നൃത്തം ചവിട്ടി.... എന്നൊക്കെ വെറുതെ പറയുന്നതായിരിക്കും. എന്തായാലും അങ്ങനെയൊന്നും തോന്നിയില്ല. അതാണു സത്യം. ആകെ ഒരു മരവിപ്പായിരുന്നു. തയ്യാറെടുപ്പില്ലാത്തവന്റെ തലയില്‍ കയറ്റിയ ഭാരംപോലെ. സാഹചര്യങ്ങള്‍ ഇണങ്ങിയിട്ട്, സന്തോഷമായി ജീവിതത്തിലേക്കിറങ്ങാന്‍ കൊതിച്ചിരുന്നു. ഒക്കെ അകലത്തിലായിരുന്നു എന്നൊരു ചിന്ത.

ജോണിച്ചായന്‍ എഴുതി, “സാരമില്ല. അവളും വരട്ടെ.’ “”അവള്‍’’ അങ്ങനെ തന്നെയാണെഴുതിയത്. പെണ്‍കുട്ടിയാണെന്ന പ്രവചനം. മനസ്സിലെ ആഗ്രഹം പ്രവചനമായതായിരിക്കാം.

രണ്ട ാഴ്ച കൂടുമ്പോള്‍ രണ്ട ും മൂന്നും ദിവസത്തെ അവധിയെടുത്തു വരുന്നതൊരു പതിവാക്കി. വന്നാല്‍ കൂട്ടുകാരുടെ കൂടെ മാറി താമസിക്കും. എന്നാല്‍ ഞങ്ങളുടെ സംഗമം എപ്പോഴും ബാബുക്കുട്ടിയുടെ വീട്ടിലായിരുന്നു. ചായകുടി കഴിഞ്ഞാല്‍ എല്ലാം അറിയുന്നവനെപ്പോലെ ബാബുക്കുട്ടി പറയും, “”കുഞ്ഞമ്മേ! നമുക്ക് ഐ.എന്‍.എ. മാര്‍ക്കറ്റിലൊന്നു പോകണ്ടെ .’’ ആദ്യമൊക്കെ കുഞ്ഞമ്മയ്‌ക്കൊന്നും മനസ്സിലായില്ല. പിന്നെ അവള്‍ ഒരു കുസൃതിച്ചിരിയോടു പറയും. “”സബ്ജിക്കൊക്കെ തീ പിടിച്ച വിലയാ....’’ പോകാന്‍ നേരത്ത് ബാബുക്കുട്ടി രഹസ്യമായി ജോണിച്ചായനോടു പറയും ഏറിയാല്‍ ഒരൊന്നര മണിക്കൂര്‍. അതിനുള്ളില്‍ പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ത്തേക്കണേ.... അവര്‍ വിഡ്ഢികളെപ്പോലെ ചിരിക്കും.

വലുതാകുന്ന അടിവയര്‍ തലോടി ജോണിച്ചായന്‍ പറഞ്ഞു. “”നീ ഞങ്ങളെ പറ്റിച്ചല്ലോടീ.’’ ആ കൈ തടവി താന്‍ ചോദിച്ചു. “”എന്നോടു ദേഷ്യമുണ്ടേ ാ?’’

വിദൂരതയില്‍ എവിടെയോ കണ്ണും നട്ട് ജോണിച്ചായന്‍ പറഞ്ഞു. “”ചില ചില കാര്യങ്ങള്‍ മനുഷ്യന്റെ അഹങ്കാരത്തിനും അഹന്തയ്ക്കും അപ്പുറമാണ്.’’

നമുക്ക് സന്തോഷിക്കാം. എല്ലാത്തിനുവേണ്ട ിയും. കയറിക്കിടക്കാന്‍ ഒരിടമില്ലാത്തതിനു വേണ്ട ി, ഒന്നര മണിക്കൂര്‍ ഒഴിഞ്ഞു തരുന്ന സ്‌നേഹിതന്റെ ദയയ്ക്കുവേണ്ട ി. വരാനിരിക്കുന്ന മഴകള്‍ക്കുവേണ്ട ി... ഇന്നത്തെ വേനലിനും നമുക്ക് സന്തോഷിക്കാം. നീ എന്നോടൊപ്പമുണ്ടെ ങ്കില്‍ എനിക്കെപ്പോഴും സന്തോഷമാണ്. അവള്‍ അവന്റെ തുടുത്ത കവിളുകള്‍ തുരുതുരാ ചുംബിച്ചു. സന്തോഷം കൊണ്ട വളുടെ കണ്ണുകള്‍ നിറഞ്ഞു. അത്യുന്നതങ്ങളില്‍ ദൈവം സന്തോഷിച്ചു. ദൈവത്തിന്റെ മാലാഖമാര്‍ ഭൂമിയിലേക്കു നോക്കി ആനന്ദിച്ചു. അവളുടെ ഉള്ളിലെ പിറവിയും സന്തോഷിച്ചിരുന്നുവോ?

ആ പിറവിയുടെ ജാതകം ഇങ്ങനെയൊക്കെയായിരിക്കാം. ഓരോ മനുഷ്യരും ജനിക്കുന്നത് അവരവരുടെ പിറവിദോഷവുമായിട്ടായിരിക്കാം. ഓലയില്‍ നാരായം കൊണ്ടെ ന്നപോലെ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന വിധിയില്‍ നിന്നും ആര്‍ക്കെങ്കിലും മോചനമുണ്ടേ ാ? ലിഖിതങ്ങള്‍ മാഞ്ഞുപോയാല്‍ പച്ചിലച്ചാറു പുരട്ടി അവയെ വായിച്ചെടുക്കാന്‍,       വിധിയുടെ കാവല്‍ക്കര്‍ നമുç ചുറ്റും സദാ കാവലല്ലേ?. അല്ലെങ്കില്‍ കുഞ്ഞമ്മ ഒരു കേവല ആശയമായി പറഞ്ഞ കാര്യത്തെപ്പറ്റി എന്തിനു കാര്യമായി ചിന്തിച്ചു. ഐ.എന്‍.എയില്‍ നിന്നു കൊണ്ട ുവന്ന ആവോലി മീനും വറുത്ത് ഊണ് കഴിച്ചുകൊണ്ട ിരിക്കുമ്പോള്‍ കുഞ്ഞമ്മ പറഞ്ഞു.

“”ആലീസേ.... നമ്മള്‍ ഇവിടെ കിടന്ന് ഇങ്ങനെ ജോലി ചെയ്തിട്ട് വല്യ കാര്യമൊന്നുമില്ല. അങ്ങു കഴിഞ്ഞു കൂടാമെന്നുമാത്രം. ഇപ്പോള്‍ അമേരിക്കയില്‍ നേഴ്‌സുമാരെ ആവശ്യമുണ്ടെ ന്നു കേട്ടു. അടുത്തയാഴ്ചയില്‍ ഞാനറിയുന്ന നാലുപേര്‍ ന്യൂയോര്‍ക്കിനു പോകുന്നു. ഞാനും ഒന്നു ശ്രമിച്ചാലോ എന്നു ചിന്തിക്കുവാ. പോയിക്കിട്ടിയാല്‍....’’ കുഞ്ഞമ്മ അര്‍ത്ഥോക്തിയില്‍ നിര്‍ത്തി.

ആലീസും ആലോചിക്കുകയായിരുന്നു. എല്ലാവര്‍ക്കു പിന്നിലും പ്രാരാബ്ദങ്ങള്‍ പിന്തുടരുന്നു. അവരൊക്കെ രക്ഷപെടാനും, പെടുത്താനുമുള്ള വഴികളെക്കുറിച്ചാണു ചിന്തിക്കുന്നത്. വചനം ആലീസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതറിഞ്ഞ കുഞ്ഞമ്മ തുടര്‍ന്നു.

“”ഇവിടെ ഒരു ഏജന്റുണ്ട ് മോസസ്. അയാള്‍ക്കല്പം കാശു കൊടുക്കണം. ബാക്കിയൊക്കെ അയാള്‍ നോക്കിക്കൊള്ളും എന്നാ കേട്ടത്.’’

അപ്പോഴേക്കും സംസാരം ബാബുക്കുട്ടി ഏറ്റെടുത്തിരുന്നു. “”പോണം അമേരിയ്ക്കക്കു പോകണം. ഒന്നു ജീവിക്കണം. സായിപ്പിന്റെ തോളില്‍ കൈയ്യിട്ടിരുന്ന് നാലെണ്ണം അടിക്കണം. അവന്മാരു ഞെട്ടണം. പോകണമളിയാ. നീയും വരണം. അവിടുത്തെയൊക്കെ ജീവിതമാണളിയാ ജീവിതം. ഇവിടെ നമ്മള്‍ ദാ കുതിരയ്ക്കു കൊടുക്കുന്നതാ കഴിക്കുന്നത്.’’ മുന്നില്‍ തുറന്നു വച്ച ത്രി എക്‌സില്‍ നോക്കി ബാബുക്കുട്ടി പറഞ്ഞു. അയാളുടെ കൈ കാലുകള്‍ കുഴയുന്നുണ്ട ായിരുന്നു. ജോണി ആലീസിനെ നോക്കി. മതിയെന്നവള്‍ കണ്ണുകള്‍കൊണ്ട ു വിലക്കി. ജോണി മതിയാക്കി.

പോകാന്‍ നേരത്തു കുഞ്ഞമ്മ വീണ്ട ും പറഞ്ഞു. “”ഞാന്‍ കാര്യമായി പറഞ്ഞതാ.... താല്പര്യമുണ്ടെ ങ്കില്‍, വ്യാഴാഴ്ച ഞാന്‍ ഏജന്റിന്റെ അടുക്കല്‍ ഒന്നുകൂടി പോകുന്നുണ്ട ്. ആലീസ് വരുന്നെങ്കില്‍ നമുക്കൊന്നിച്ചു പോകാം.’’

ആലീസ് ഒന്നും ആലോചിക്കാതെ തലയാട്ടുക മാത്രം ചെയ്തു.

വ്യാഴാഴ്ച ഏജന്റിനെ കാണാന്‍ ചെന്നപ്പോള്‍ അവിടെ പൂരത്തിനുള്ള ആള്. രണ്ട ു മണിക്കൂര്‍ കൊണ്ട ് ആപ്ലിക്കേഷന്‍ പൂരിപ്പിച്ചു. ഏജന്റു കാര്യങ്ങള്‍ പറഞ്ഞു. ആദ്യഗഡു കിട്ടിക്കഴിഞ്ഞാല്‍ പിന്നെ നാലഞ്ചുമാസംകൊണ്ട ് വിസ ശരിയാകും. വിസാ ശരിയാകുമ്പോള്‍ ബാക്കി. കുഞ്ഞമ്മ ആദ്യഗഡു അടച്ചു. “”വിസ വന്നാല്‍ ആവശ്യമുണ്ടെ ങ്കില്‍ നമുക്കല്പം നീട്ടാമോ’’ ആലീസ് സന്ദേഹത്തോടെ ചോദിച്ചു. ആലീസിന്റെ മുഖത്തേക്കല്പനേരം സൂക്ഷിച്ചു നോക്കിയിട്ട് ഏജന്റു പറഞ്ഞു “”വഴിയുണ്ട ാക്കാം.’’ അതൊരുറപ്പുപോലെയായിരുന്നു.

അവിടെ നിന്നിറങ്ങുമ്പോള്‍ കുഞ്ഞമ്മ ആലീസിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ആലീസ് ഒന്നു പരുങ്ങി. “”എന്താ ആലീസേ’’ കുഞ്ഞമ്മ ചോദിച്ചു.

“ചെറിയ ഒരു സംശയം.”

“”ഇത്ര പെട്ടെന്നോ?’’

“”പറ്റിപ്പോയി.’’

“”ജോണിക്കറിയാമോ?’’

“”അതെ’’

“”വേണ്ടെ ന്നുണ്ടെ ങ്കില്‍ വഴിയുണ്ട ്.’’

“”ജോണിച്ചായന്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.’’

പിന്നെ അവര്‍ ഒന്നും പറഞ്ഞില്ല. ബാബുക്കുട്ടി അല്പം മാറി നടക്കുന്നുണ്ട ായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു അവരുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നും ആയില്ല. കുഞ്ഞമ്മ ആലോചിക്കുകയായിരുന്നു. അതും നന്നായി. അവള്‍ സ്വയം പറഞ്ഞു. അല്ലെങ്കില്‍ ഇപ്പോള്‍... അമേരിയ്ക്ക അവളുടെ ചിന്തകളെ ഭ്രമിപ്പിച്ചു തുടങ്ങിയിരുന്നു. അമേരിയ്ക്കയുടെ മാദക ഗന്ധം നുകരാനുള്ള കൊതിയായിരുന്നില്ല. പിന്നെ.... പുറകോട്ടു പിടിച്ചു വലിക്കുന്ന ബാദ്ധ്യതകളുടെ ചരടുകള്‍! നാലു വെളുപ്പിനു ചൂട്ടും കത്തിച്ച് ടാപ്പിങ്ങിനു പോകുന്ന അപ്പന്‍. നേരെ അനുജത്തി കെട്ടുപ്രായമായിരിക്കുന്നു. അതിനു താഴെ നാല് ആങ്ങളമാര്‍. രണ്ട ു മുറികളുള്ള വാടക വീടിന്റെ കരിപിടിച്ച അടുക്കളയില്‍, അപ്പന്റെ വരവും കാത്തു നില്‍ക്കുന്ന അമ്മ. അമ്മയുടെ ആത്മാവ് അപ്പന്‍ കൊണ്ട ു വരുന്ന നിറഞ്ഞ സഞ്ചിയെ സ്വപ്നം കാണുകയായിരിക്കും. ഇവരെയൊക്കെ ഒന്നു രക്ഷപെടുത്തേണ്ടെ ....?

ഇത്ര പെട്ടെന്നു കല്യാണം കഴിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എല്ലാം ഒത്തു വന്നപ്പോള്‍.... എതിരു പറയാന്‍ തോന്നിയില്ല. മോഹങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. പഠിത്തം കഴിഞ്ഞ് ജോലിയായിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളൂ. പ്രേമമായിരുന്നുവോ? അറിയില്ല. ബുധനാഴ്ചകളില്‍ വൈകിട്ട് മാര്‍ക്കറ്റില്‍ പോകും. ആ പതിവില്‍ എവിടെ വെച്ചോ കണ്ണുകള്‍ തിരിച്ചറിയുകയായിരുന്നു. പിന്നെ കണ്ണുകളെ കാണാനായി ബുധനാഴ്ചകള്‍ക്കായി കാത്തു. നീണ്ട ഒരു വര്‍ഷം അവര്‍ ഒന്നോ രണ്ടേ ാ വാക്കുകള്‍ കൈ മാറി. ഒടുവില്‍ അയാള്‍ തന്നെ മുന്‍കൈയെടുത്തു. അയാള്‍ പറഞ്ഞു “”ഞാന്‍ തേടിയ കണ്ണുകളെ ഞാന്‍ കണ്ടെ ത്തിയിരിക്കുന്നു. ഇത് എനിക്ക് സ്വന്തമെന്നവകാശപ്പെടാമോ?’’ ആ നാടകീയത വളരെ ഇഷ്ടപ്പെട്ടു. പൂത്തു നില്‍ക്കുന്ന ഗുല്‍മൊഹര്‍ മരത്തിന്റെ ചുവട്ടില്‍ വച്ച് അവളും അതെ നാടകീയതയോടെ പറഞ്ഞു.

“”ഈ കണ്ണുകള്‍ക്കു പിന്നില്‍ ധാരാളം കണ്ണുനീര്‍ ഉണ്ട ്. പെണ്ണിന്റെ സൗന്ദര്യം മാത്രമല്ല, വൈരൂപ്യങ്ങളും സങ്കടങ്ങളും ഏറ്റെടുക്കാന്‍ പറ്റുമെങ്കില്‍....?’’

ആ എങ്കില്‍.... ബാബുക്കുട്ടി ഏറ്റെടുക്കുകയായിരുന്നു. ബാബുക്കുട്ടിയുടെ വീട്ടില്‍ അത്യാവശ്യം ജീവിക്കാനുള്ള വകയുണ്ട ്. അവരൊന്നും ചോദിച്ചില്ല. എങ്കിലും അഭിമാനിയായ അപ്പന്‍ സ്വന്തമായുണ്ട ായിരുന്ന ഇരുപതു സെന്റു വിറ്റ് കല്യാണം ഭംഗിയായി നടത്തി. തനിക്കുവേണ്ട ി എല്ലാം നഷ്ടപ്പെടുത്തിയ അപ്പന് എല്ലാം വീണ്ടെ ടുത്തു കൊടുക്കണം. കുഞ്ഞമ്മ ചിന്തകളില്‍ സ്വയം നഷ്ടപ്പെട്ടവളായി. ഹോസ്റ്റലിലെത്തിയ ആലീസും ചിന്തിച്ചു. ഇതൊരവസരമാണ്. എല്ലാ പ്രാരാബ്ദങ്ങള്‍ക്കും ഒരു പരിഹാരം. മെച്ചപ്പെട്ട ഒരു ജീവിതം. എന്നിട്ട്.... ജീവിതം മെച്ചമായിരുന്നുവോ?

മൂന്നുമാസം പ്രായമായ ഹെലനെ അമ്മയെ ഏല്‍പ്പിച്ച്, ഇങ്ങോട്ടു പറക്കുമ്പോള്‍ ഈ നാടിനെക്കുറിച്ചെന്തറിയാമായിരുന്നു? അമേരിക്ക സായിപ്പന്മാരുടെ നാട്. ഭിന്നമായ ഭാഷയും സംസ്കാരവും എല്ലാം പുതിയത്. കരയുന്ന കുഞ്ഞിന്റെ മുഖം, എന്തുചെയ്യണമെന്നറിയാതെ സ്വയം ഉരുകി ഒലിച്ചു നില്‍ക്കുന്ന പ്രിയന്‍. ഒന്നും ഓര്‍ക്കാന്‍ പാടില്ല മുന്നോട്ട്. ഓരോ പോരാളിയുടെയും മനസ്സ് ലക്ഷ്യത്തില്‍ ഉറച്ചില്ലെങ്കില്‍ യുദ്ധം വ്യര്‍ത്ഥമാകുന്നു. ഒരേ ഒരാശ്വാസം കുഞ്ഞമ്മ വഴികാട്ടിയായി അവിടെ ഉണ്ട ല്ലോ എന്നുള്ളതു മാത്രമാണ്. കുഞ്ഞമ്മയ്ക്കാശ്രയം ആരായിരുന്നു? അവര്‍ക്കു മുന്നെപ്പോയവര്‍. ഓരോരുത്തരും ചങ്ങലയുടെ കണ്ണികളായി മാറുന്നു. മുന്‍ പരിചയമില്ലാത്തവര്‍ ഉറ്റചങ്ങാതിമാരാകുന്നു. അതിജീവനത്തിനുള്ള തന്ത്രങ്ങള്‍ സ്വയം ഉരുത്തിരിഞ്ഞു വരുന്നു.
(തുടരും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക