Image

ഐ.പി.സി മീഡിയ ഗ്ലോബല്‍ മീറ്റ് ഡാളസില്‍ ജൂലൈയില്‍

Published on 27 June, 2018
ഐ.പി.സി മീഡിയ ഗ്ലോബല്‍ മീറ്റ് ഡാളസില്‍ ജൂലൈയില്‍
ഹൂസ്റ്റണ്‍: ഐ.പി.സിയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐ.പി.സിഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത് മീഡിയ ഗ്ലോബല്‍ മീറ്റ് അമേരിക്കയില്‍ നടക്കും.

2018 ജൂലൈ 19 മുതല്‍ 22 വരെഡാളസില്‍ ഹയാത്ത്‌റീജിയന്‍സിഡി എഫ്ഡബ്‌ളിയുയില്‍ വച്ച് നടക്കുന്ന ഐ.പി.സിയുടെ 16 മത് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഗ്രന്ഥകാരന്മാരും ഒത്തുകൂടുന്നത്.

ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച്‌പെന്തെക്കോസ്ത് : മാധ്യമവും മാധ്യമപ്രവര്‍ത്തനവുംഎന്നവിഷയത്തെക്കുറിച്ചുള്ളഅവതരണം, മാധ്യമ ചര്‍ച്ച, പുതിയചാപ്റ്റര്‍ രൂപീകരണം, നയപ്രഖ്യാപനംഎന്നിവ നടക്കുമെന്ന് രക്ഷാധികാരി പാസ്റ്റര്‍ കെ.സി.ജോണ്‍, ചെയര്‍മാന്‍ സി.വി.മാത്യു എന്നിവര്‍ അറിയിച്ചു.

അസോസിയേഷന്‍ രക്ഷാധികാരി പാസ്റ്റര്‍ കെ.സി.ജോണ്‍, ചെയര്‍മാന്‍സി.വി.മാത്യു, വൈസ്‌ചെയര്‍മാന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, എക്‌സിക്യൂട്ടിവ ്‌ബോര്‍ഡംഗങ്ങളായ പാസ്റ്റര്‍മാരായ അച്ചന്‍കുഞ്ഞ്ഇലന്തൂര്‍,സി.പി.മോനായി, എം.വി.ഫിലിപ്പ്, സിസ്റ്റര്‍സ്റ്റാര്‍ലാലൂക്ക്എന്നിവര്‍ പങ്കെടുക്കും.

മാധ്യമ പ്രവര്‍ത്തകരുടെയുംഎഴുത്തുകാരുടെയുംഫാമിലി മീറ്റ്, അന്തര്‍ദേശീയഎഴുത്ത് ശില്പശാല, മാധ്യമ പുരസ്കാരം, അന്തര്‍ദേശീയബുക്ക് പ്രസാധനം, സാമ്പത്തികബുദ്ധിമനുഭവിക്കുന്ന എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ളക്ഷേമപ്രര്‍ത്തനങ്ങള്‍, പുതിയ ചാപ്റ്റര്‍രൂപീകരണം, അംഗീകൃത ഐഡന്‍റിറ്റികാര്‍ഡ് വിതരണംതുടങ്ങിയവയാണ് ഈ പ്രാവശ്യത്തെപ്രധാനപ്രവര്‍ത്തനങ്ങളെന്ന് മീഡിയജനറല്‍സെക്രട്ടറി സജിമത്തായി കാതേട്ട്, ജനറല്‍ കോര്‍ഡിനേറ്റര്‍ടോണി ഡിചെവ്വുക്കാരന്‍എന്നിവര്‍ പത്രക്കുറിപ്പില്‍അറിയിച്ചു.

അമേരിക്കയില്‍ നടക്കുന്ന ഗ്ലോബല്‍മീറ്റിന്റെ പ്രധാന ചുമതലസെക്രട്ടറി ഫിന്നി രാജു ഹൂസ്റ്റണ്‍ നിര്‍വഹിക്കും.

ഐ.പി.സി. ഫാമിലികോണ്‍ഫറന്‍സ് ഭാരവാഹികളായ ഡോ.ബേബിവര്‍ഗീസ് (നാഷണല്‍ കണ്‍വീനര്‍), അലക്‌സാണ്ടര്‍ജോര്‍ജ് ( നാഷണല്‍ സെക്രട്ടറി), ജയിംസ് മുളവന ( നാഷണല്‍ട്രഷറാര്‍),നാന്‍സി ഏബ്രഹാം (ലേഡീസ്‌കോര്‍ഡിനേറ്റര്‍) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ഫിന്നിരാജു ഹൂസ്റ്റണ്‍ 832 646 9078
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക