Image

മുന്‍ മന്ത്രി മോന്‍സ് ജോസഫിന് കാലിഫോര്‍ണിയായില്‍ സ്വീകരണം

ജെയിംസ് വര്‍ഗീസ് Published on 28 June, 2018
മുന്‍ മന്ത്രി മോന്‍സ് ജോസഫിന് കാലിഫോര്‍ണിയായില്‍ സ്വീകരണം
കാലിഫോര്‍ണിയ: മുന്‍മന്ത്രിയും, കടുത്തുരുത്തി എം.എല്‍.എ.യുമായ മോന്‍സ് ജോസഫിന് കാലിഫോര്‍ണിയായിലെ സിലിക്കോണ്‍വാലിയില്‍ ഗംഭീര സ്വീകരണം നല്‍കി.

സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ രാജന്‍ താപ്പ അദ്ധ്യക്ഷനായിരുന്നു.

സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ കമ്മ്യൂണിറ്റി സര്‍വ്വീസ് പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചാരിറ്റി പ്രവര്‍ത്തനങ്ങളെകുറിച്ചുമൊക്കെ കേട്ടറിഞ്ഞിട്ടുള്ളതായും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ തുടരുവാനും മലയാളികള്‍ക്കഭിമാനമായ രീതിയില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുവാനും, പ്രവര്‍ത്തനങ്ങള്‍ കേരളത്തിലേക്കും തന്റെ മണ്ഡലമായ കടുത്തുരുത്തിയിലേയ്ക്കും വ്യാപിപ്പിക്കുവാനും മോന്‍സ് ജോസഫ് എം.എല്‍.എ.സിലിക്കോണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളോടാവശ്യപ്പെട്ടു.

റീജിയണ്‍ ചെയര്‍ ജെയിംസ് വര്‍ഗീസ്, സോണ്‍ ചെയര്‍ ജോര്‍ജ്ജ് വര്‍ഗീസ്, ക്ലബ്ബ് പ്രസിഡന്റ് ജി.ഗോപകുമാര്‍, പ്രസിഡന്റ് ഇലക്ട് സൂസന്‍ വര്‍ഗീസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി സാബു പീറ്റര്‍ സ്വീകരണയോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.
എം.എല്‍.എ. മോന്‍സ് ജോസഫിനും പങ്കെടുത്ത എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും നല്‍കി.

മുന്‍ മന്ത്രി മോന്‍സ് ജോസഫിന് കാലിഫോര്‍ണിയായില്‍ സ്വീകരണംമുന്‍ മന്ത്രി മോന്‍സ് ജോസഫിന് കാലിഫോര്‍ണിയായില്‍ സ്വീകരണംമുന്‍ മന്ത്രി മോന്‍സ് ജോസഫിന് കാലിഫോര്‍ണിയായില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക