Image

ലോക്‌സഭാ മുന്‍ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയുടെ നില ഗുരുതരം

Published on 28 June, 2018
ലോക്‌സഭാ മുന്‍ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയുടെ നില ഗുരുതരം


കൊല്‍ക്കത്ത: തലച്ചോറിലെ ഞരമ്പ്‌ പൊട്ടിയതിനെ തുടര്‍ന്ന്‌ ലോക്‌സഭാ മുന്‍ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്ത ബെല്ലേ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചാറ്റര്‍ജിയുടെ അപകടനില ഗുരുതരമായി തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ചാറ്റര്‍ജിയുടേത്‌ മീഡിയം സൈസിലുള്ള ഹെമറോജിക്‌ സ്‌ട്രോക്‌ ആണ്‌. എന്നാല്‍, 89 വയസായതിനാല്‍ ചാറ്റര്‍ജിയുടെ കാര്യത്തില്‍ ഇത്‌ അപകടകരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്‌ചയാണ്‌ ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 2004-09ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്താണ്‌ സോമനാഥ്‌ ചാറ്റര്‍ജി ലോക്‌സഭാ സ്‌പീക്കറായത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക