Image

വിവാദങ്ങള്‍ക്ക്‌ ചെവികൊടുക്കേണ്ടതില്ലന്ന്‌ ലാല്‍, മമ്മുട്ടി

Published on 28 June, 2018
വിവാദങ്ങള്‍ക്ക്‌ ചെവികൊടുക്കേണ്ടതില്ലന്ന്‌ ലാല്‍,  മമ്മുട്ടി


കൊച്ചി: നടന്‍ ദിലീപിനെ താരസംഘടന 'അമ്മ'യിലേക്ക്‌ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട്‌ ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ക്ക്‌ ചെവികൊടുക്കേണ്ടതില്ലന്ന്‌ സൂപ്പര്‍ താരങ്ങള്‍.

വിവാദം സംബന്ധിച്ച്‌ മമ്മുട്ടിയുമായും മറ്റു അമ്മ ഭാരവാഹികളുമായും ആശയവിനിമയം നടത്തിയ മോഹന്‍ലാല്‍ വിവാദം കണ്ട്‌ പേടിച്ച്‌ രാജിവയ്‌ക്കില്ലന്ന്‌ വ്യക്തമാക്കിയതായാണ്‌ സൂചന.

ജയറാം, മുകേഷ്‌, കെ.ബി.ഗണേഷ്‌ കുമാര്‍ തുടങ്ങിയവരുമായും സീനിയര്‍ താരങ്ങളുമായുമാണ്‌ മോഹന്‍ലാല്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയത്‌.

മാധ്യമ വാര്‍ത്തകള്‍ക്ക്‌ വഴങ്ങി സംഘടനാ തീരുമാനം മാറ്റാന്‍ നിന്നാല്‍ പിന്നെ അതിനേ നേരമുണ്ടാകൂ എന്നാണ്‌ മെഗാസ്റ്റാര്‍ പ്രതികരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക