തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ
അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കാതെ നടന് സുരേഷ് ഗോപി എം.പി.
അമ്മയില്‍ ഇപ്പോള്‍ താന്‍ സജീവമല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. സംഘടനയില്‍ നിന്ന്
വിട്ടു നില്‍ക്കുന്നത് എന്തു കൊണ്ടാണെന്ന് മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാമെന്നും
സുരേഷ് ഗോപി വ്യക്തമാക്കി.
യുവ നടിമാരുടെ രാജിയെ കുറിച്ച് പ്രതികരിക്കാനില്ല.
ഇപ്പോഴത്തെ തന്റെ ജോലി ജനങ്ങളെ സേവിക്കലാണ്. അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നും
സുരേഷ് ഗോപി പറഞ്ഞു.
വിവാദങ്ങളെ കുറിച്ചോ വിമര്‍ശനങ്ങളെ കുറിച്ചോ
പ്രതികരിക്കാന്‍ നടനും എം.എല്‍.എയുമായ കെ.ബി. ഗണേശ് കുമാറും നടി കെ.പി.എ.സി ലളിതും
തയാറായില്ല. വിഷയത്തില്‍ ഒന്നും പ്രതികരിക്കാനില്ലെന്ന് കെ.പി.എ.സി ലളിത
പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടെന്നും എന്നാല്‍, അത് മാധ്യമങ്ങളോട്
പറയുന്നില്ലെന്നും കെ.പി.എ.സി ലളിത വ്യക്തമാക്കി.