Image

ഫാമിലി കോണ്‍ഫറന്‍സ്: റാഫിള്‍ നറുക്കെടുപ്പ് സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍

രാജന്‍ വാഴപ്പള്ളില്‍ Published on 28 June, 2018
ഫാമിലി കോണ്‍ഫറന്‍സ്: റാഫിള്‍ നറുക്കെടുപ്പ് സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍
ന്യൂയോര്‍ക്ക് :  നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി / യൂത്ത് കോണ്‍ഫറന്‍സില്‍ തിരിശീല ഉയരാന്‍ 22 ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍ അറിയിച്ചു. ഏതാനും മുറികള്‍കൂടി ബാക്കിയുള്ളതിനാല്‍ റജിസ്‌ട്രേഷന്‍ തുടരുകയാണെന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ഥം നടത്തുന്ന റാഫിള്‍ ടിക്കറ്റ് വിതരണം പൂര്‍ത്തീകരിച്ചു കൊണ്ടിരിയ്ക്കുന്നതായി ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ എബി കുര്യാക്കോസ് അറിയിച്ചു. രണ്ടായിരം ടിക്കറ്റ് വിതരണമെന്ന ലക്ഷ്യത്തിലെത്താന്‍ ഏകദേശം 250 ടിക്കറ്റുകള്‍ കൂടി വിതരണം ചെയ്യേണ്ടതുണ്ട്. കോണ്‍ഫറന്‍സ് വേളയില്‍ ടിക്കറ്റുകള്‍ വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരമുണ്ട്.

ഒന്നാം സമ്മാനം ബെന്‍സ് GLA 250 SUV കാറാണ്. ഇതു സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് വിവിധ ഇടവകയില്‍ നിന്നുള്ള 38 ഗ്രാന്റ് സ്‌പോണ്‍സര്‍മാരാണ്. രണ്ടാം സമ്മാനമായ 80 ഗ്രാം സ്വര്‍ണ്ണം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് സാമൂഹിക പ്രവര്‍ത്തകനും ബിസിനസുകാരനുമായ തോമസ് കോശി, വത്സാ കോശി ദമ്പതികളാണ്. മൂന്നാം സമ്മാനമായ ഐഫോണ്‍ എക്‌സ് നല്‍കിയിരിക്കുന്നത് ജോര്‍ജ് തോമസ്, സൂസന്‍ തോമസ് ദമ്പതികളാണ്.

റാഫിള്‍ നറുക്കെടുപ്പ് ജൂലൈ 20 ന് മൂന്നു മണിക്ക് കോണ്‍ഫറന്‍സ് വേദിയില്‍ നടക്കും. നറുക്കെടുപ്പ് നടത്തുന്നത് ചെറി ലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകാംഗം ജോണ്‍ തോമസ് സിപിഎയുടെ ഉടമസ്ഥതയിലുള്ള പിസി ടച്ച് സര്‍വീസ് എന്ന സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയുടെ മേല്‍ നോട്ടത്തിലാണ്. കോണ്‍ഫറന്‍സില്‍ വിതരണം ചെയ്യുവാനായിട്ടുള്ള ആകര്‍ഷകമായ സുവനീറിന്റെ പ്രിന്റിംഗ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നതായി ചീഫ് എഡിറ്റര്‍ ഡോ. റോബിന്‍ മാത്യു അറിയിച്ചു. എഡിറ്റോറിയല്‍ ബോര്‍ഡിലുള്ള അംഗങ്ങള്‍ക്കുള്ള നന്ദി അദ്ദേഹം അറിയിച്ചു.
ഫാമിലി കോണ്‍ഫറന്‍സ്: റാഫിള്‍ നറുക്കെടുപ്പ് സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ഫാമിലി കോണ്‍ഫറന്‍സ്: റാഫിള്‍ നറുക്കെടുപ്പ് സ്വതന്ത്ര ഓഡിറ്റിംഗ് ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍
Join WhatsApp News
സത്യകൃസ്ത്യാനി 2018-06-28 21:28:08
കുമ്പസാരിക്കാനുള്ള അവസരം ഒരുക്കണേ.
കുറഞ്ഞത് ഒരു 5 അച്ചന്മാരെങ്കിലും വേണം. 
ഒത്തിരി ജനം വരുന്നതല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക