Image

കര്‍ണ്ണാടകയില്‍ വഖഫ്‌ കുംഭകോണം: 2.1 ലക്ഷം കോടിയുടെ ക്രമക്കേട്‌

Published on 27 March, 2012
കര്‍ണ്ണാടകയില്‍ വഖഫ്‌ കുംഭകോണം: 2.1 ലക്ഷം കോടിയുടെ ക്രമക്കേട്‌
ബംഗളൂര്‍: കര്‍ണാടകയിലെ വഖഫ്‌ സ്വത്തുക്കള്‍ കൈകാര്യംചെയ്‌തതില്‍ 2.1 ലക്ഷം കോടി രൂപയുടെ വെട്ടിപ്പ്‌ നടന്നതായി കണ്ടെത്തല്‍. ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ നടത്തിയ അന്വേഷണത്തിലാണ്‌ വെട്ടിപ്പ്‌ കണ്ടെത്തിയത്‌. അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്നലെ രാവിലെ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡക്ക്‌ കൈമാറി.

വെട്ടിപ്പില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എമാരായ റോഷന്‍ ബേയ്‌ഗ്‌, എന്‍.എ. ഹാരിസ്‌, തന്‍വീര്‍ സേഠ്‌, ഖമറുല്‍ ഇസ്ലാം, ജനതാദള്‍എസ്‌ എം.എല്‍.എ സമീര്‍ അഹ്മദ്‌ ഖാന്‍, മുന്‍ കേന്ദ്ര മന്ത്രി സി.എം. ഇബ്രാഹീം, മുന്‍ കര്‍ണാടക വഖഫ്‌ മന്ത്രി എച്ച്‌.എം. ഹിന്‍ഡസ്‌ഖേരി, മുന്‍ മന്ത്രി ഇക്‌ബാല്‍ അന്‍സാരി എന്നിവരടക്കം 38 പേര്‍ കുറ്റക്കാരുണ്ടെന്ന്‌ അന്വേഷണ സമിതി കണ്ടെത്തി. മാധ്യമ റിപ്പോര്‍ട്ടുകളെയും പരാതികളെയും തുടര്‍ന്ന്‌ 2011 നവംബറിലാണ്‌ സര്‍ക്കാര്‍ അന്‍വര്‍ മണിപ്പാട്‌ ചെയര്‍മാനായി മൂന്നംഗ അന്വേഷണ സമിതി രൂപവത്‌കരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക