Image

നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍

Published on 28 June, 2018
നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍
ന്യു യോര്‍ക്ക്: നാട്ടില്‍ അമ്മയില്‍ വിവാദങ്ങളും പൊട്ടിത്തെറിയും തുടരുമ്പോള്‍ അതിലെ കഥാപാത്രങ്ങളായ മഞ്ജു വാരിയര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തുടങ്ങിയവര്‍ ന്യു യോര്‍ക്കിലെത്തി.

ഞായറാഴ്ച ന്യു യോര്‍ക്കില്‍ അരങ്ങേറുന്ന മൂന്നാമത് നാഫാ താരനിശയില്‍ മലയാളത്തിലെ മിക്കവാറുമെല്ലാ താരങ്ങളും പങ്കെടുക്കുന്നു. പലരും എത്തിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ ഇന്നും നാളെയുമായി എത്തുമെന്ന് സംഘടകരിലൊരാളായ ആനി ലിബു പറഞ്ഞു.

ദുല്ക്കര്‍, പാര്‍വതി, ടൊവിനൊ തോമസ്, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തിക്രുഷ്ണ, അനുശ്രീ തുടങ്ങിയവര്‍ എത്തിയവില്‍ പെടുന്നു

ഫഹദ് ഫാസില്‍,കുഞ്ചാക്കോ ബോബന്‍, അലെന്‍സിയര്‍, വിജയ് യേശുദാസ്, സിതാര തുടങ്ങിയവര്‍ ഉടന്‍ എത്തും.

ഒരാഴ്ച മലയാള സിനിമയുടെ ആസ്ഥാനം തന്നെ ന്യു യോര്‍ക്ക് ആയി മാറുകയാണ്. ഗള്‍ഫിലെ താര നിശകളോട് കിടപിടിക്കുന്ന ഉല്‍സവമാണു ഇവിടേയും ഫ്രീഡിയ എന്റര്‍ടെയിന്മെന്റിന്റെ ഡോ. ഫ്രീമു വര്‍ഗീസിന്റെ നേത്രുത്വത്തില്‍ അരങ്ങേറുന്നത്.ആദ്യത്തെ താര നിശ സംഘടിപ്പിക്കുമ്പോള്‍ അദ്ധേഹം വിജയത്തെപറ്റിആശങ്കാകുലനായിരുന്നു. പക്ഷെ പ്രേക്ഷകര്‍ ഈ പരിപാടിയെ നെഞ്ചോടു ചേര്‍ത്ത് സ്വീകരിച്ചപ്പോള്‍ താര മാമങ്കം അമേരിക്കന്‍ മണ്ണിലും വിജയിക്കുമെന്നുറപ്പായി. ആ ആത്മവിശ്വാസത്തോടെയാണു അദ്ധേഹം മൂന്നാം താര നിശക്കു വര്‍ണങ്ങള്‍ പകരുന്നത്

ലോകോത്തര നിലവാരം പുലര്‍ത്തുന്ന ഈ താര നിശയില്‍ ആയിരങ്ങള്‍ ഇതിനകം തന്നെ ടിക്കറ്റ് എടുത്തതായി മറ്റൊരു സംഘാടകനായസജി ഹെഡ്ജ് പറഞ്ഞു.

ക്വീന്‍സിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയുടെ കാര്‍ണെസെക്ക അരീനയിലാണു അവാര്‍ഡ് പരിപാടി.തിങ്കളാഴ്ച (ജൂണ്‍ 2) ടൊറന്റോയില്‍ യൂണിവേഴ്‌സല്‍ ഇവന്റ് സ്‌പെയ്‌സിലും പരിപാടി നടക്കും

ഫ്രീഡിയ, ട്രിനിറ്റി, മീഡിയ കണക്ട്, ഹെഡ്ജും ചേര്‍ന്നവതരിപ്പിക്കുന്ന മൂന്നാമത് നാഫാ 2018 ഫിലിം അവാര്‍ഡ്ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം.

ഫ്രീഡിയ, ട്രിനിറ്റി, മീഡിയ കണക്ട്, ഹെഡ്ജും ചേര്‍ന്നവതരിപ്പിക്കുന്ന മൂന്നാമത് നാഫാ 2018 ഫിലിം അവാര്‍ഡ്ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാം.

ഓണ്‍ലൈനില്‍ ടിക്കറ്റുകള്‍ വാങ്ങുന്നതിനായി താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

www.eventztermytickets.com

www.nafaawards.com

Eventzter My Tickets 2048 ബിറ്റ് സിഗ്നേച്ചറുകളും, 256 SSL എന്‍ക്രിപ്ഷനും വരെ ഉയര്‍ന്ന നിലവാരമുള്ള സുരക്ഷയുള്ളതാണ് ഈ വെബ്സൈറ്റ്. വരെ ഉയര്‍ന്നനിലവാരവും സുരക്ഷയുമുള്ള PayPal Payment Gateway ഉപയോഗിച്ചതാണ് ക്രെഡിറ്റ് കാര്‍ഡ് സൗകര്യം ഒരുക്കിയിരിക്കുന്നത്. Online ടിക്കറ്റുകള്‍ വളരെ എളുപ്പത്തില്‍ സര്‍വീസ് ചാര്‍ജുകള്‍ ഒന്നും ഇല്ലാതെ സ്വന്തമാക്കുവാന്‍ സാധിക്കും.

For Tech support : 516-946-2222 | 516-993-0697
നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍നാട്ടില്‍ വിവാദങ്ങള്‍ കത്തി നിക്കുമ്പോള്‍ താരങ്ങള്‍ ന്യു യോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക