Image

ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്

Published on 28 June, 2018
ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്
ചിക്കാഗോ: ഫോമ കണ്‍വന്‍ഷനില്‍ ഇന്ത്യാ പ്രസ്‌ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ മാധ്യമ സെമിനാര്‍ സംഘടനകള്‍ തമ്മില്‍ രൂപപ്പെടുന്ന ഐക്യത്തിന്റെ വഴികാട്ടിയായി. ഫോമയുടെ നേതാക്കള്‍ക്കൊപ്പം ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ളയടക്കമുള്ളവര്‍ പങ്കെടുത്ത സെമിനാര്‍ മലയാളി ഒന്നിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതായി.

ഏതാനും മാസംമുമ്പ് വിവിധ സംഘടനകളെ അണിനിരത്തി ന്യൂജേഴ്സിയില്‍സംഘടിപ്പിച്ച സമ്മേളനത്തിന്റെ തുടര്‍ച്ച എന്ന നിലയിലായിരുന്നു സെമിനാര്‍.

സംഘടനകള്‍ ഒന്നായില്ലെങ്കിലും പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്ന സന്ദേശമായിരുന്നു ആ സമ്മേളനം മുന്നോട്ടുവച്ചത്. അന്നാരംഭിച്ച ഐക്യദീപം അണഞ്ഞിട്ടില്ലെന്ന് സെമിനാര്‍ വ്യക്തമാക്കുകയും ചെയ്തു.

ഇത്തരമൊരു ഐക്യവേദി 40 വര്‍ഷമായി താന്‍ ആഗ്രഹിക്കുന്നതാണെന്നു മറിയാമ്മ പിള്ള പറഞ്ഞു. സ്നേഹമാണ് പ്രധാനം. എന്നാലേ മറ്റുള്ളവരുടെ ദുരിതം കാണാനാകൂ. നമ്മുടെയത്ര കഴിവ് ഇവിടുത്തുകാര്‍ക്കില്ലെന്നതാണ് വസ്തുത. നാം പലപ്പോഴും ലക്ഷ്യബോധമില്ലാതെ പോകുന്നതായി കാണുന്നു.

ആയിരക്കണക്കിനാളുകള്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ തനിക്കായിട്ടുണ്ട്. ഇന്ന് മില്യണര്‍മാരായ പലരും ആദ്യത്തെ ചെക്ക് തന്റെ കയ്യില്‍ നിന്നാണ് വാങ്ങിയതെന്ന് പറയുന്നത് കേള്‍ക്കുന്നത് സന്തോഷം. പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലവ്ലി വര്‍ഗീസും തന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്നു. പ്രവീണിനു നീതിക്കു വേണ്ടി ലവ്ലി ശബ്ദമുയര്‍ത്തിയപ്പോള്‍ ഭീഷണികള്‍ വന്നു. താനും ഗ്ലാഡ്സണ്‍ വര്‍ഗീസുമൊക്കെ ചേര്‍ന്നു രൂപംകൊടുത്ത ആക്ഷന്‍ കമ്മിറ്റി അവര്‍ക്ക് പിന്നില്‍ അടിയുറച്ചു നിന്നു. സംഘടനയ്ക്ക് പുറത്തെ നമ്മുടെ ഐക്യബോധം അവിടെ കാട്ടാനായി. ഈ ഐക്യബോധം തുടരണം- അവര്‍ പറഞ്ഞു.

രാഷ്ട്രീയരംഗത്തും മറ്റും വിജയിക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല എന്ന ചിന്താഗതി മാറണമെന്നു ഫോമ മുന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് പറഞ്ഞു. നോര്‍ത്ത് ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ അമേരിക്കയില്‍ ര്‍വിജയിക്കുമ്പൊള്‍നാം പിന്നില്‍ പോകുന്നു. ഇത് ഇല്ലാതാക്കാന്‍ നാം ഒന്നായി മുന്നേറണം.

സംഘടനകളെ ഒന്നിപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നു പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര പറഞ്ഞു. മറിച്ച് പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയും അതിനു വേദിയൊരുക്കുകയും മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ അമേരിക്കയിലുള്ളവരാണ് ആദ്യം അറിയുന്നതെന്ന് പങ്കെടുത്ത സെമിനാറുകളില്‍ നിന്നു വ്യക്തമായതായി രാജു ഏബ്രഹാം എം.എല്‍.എ പറഞ്ഞു. 1996-ല്‍ താന്‍ ആദ്യമായി റാന്നി എം.എല്‍.എ ആയി മത്സരിക്കുമ്പോള്‍ ആദ്യത്തെ പരസ്യമിട്ടത് ഇവിടത്തെ മലയാളം പത്രത്തിലാണ്. കാരണം റാന്നിക്കാര്‍ ധാരാളം ഇവിടെയുണ്ട്. അവരെ ബന്ധപ്പെടാന്‍ അന്ന് അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.

സംഘടനകളുടെ ഐക്യവേദി രൂപീകരിക്കുന്നതില്‍ പ്രസ് ക്ലബിന്റെ പങ്ക് നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

രാജു ഏബ്രഹാമിനെ പോലെ താനും അമേരിക്കയിലാണ് ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചതെന്നു കടുത്തുരുത്തി എം.എല്‍.എ മോന്‍സ് ജോസഫും പറഞ്ഞു. ഐക്യത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. അതിനു വഴിയൊരുക്കാന്‍ പ്രസ് ക്ലബിനെപ്പോലെയുള്ള സംഘടനകള്‍ക്കേ കഴിയു.

ഫോമ ഉദ്ഘാടന വേദിയില്‍ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാഷ്ട്രീയം പറഞ്ഞപ്പോള്‍ മനപ്പൂര്‍വ്വം മറുപടി പറയാതിരിക്കുകയായിരുന്നുവെന്ന് മോന്‍സ് ജോസഫും രാജു ഏബ്രഹാമും പറഞ്ഞു. അതിനു പറ്റിയ വേദി അതാണെന്നു തോന്നിയില്ല.

പ്രതികരിക്കാതിരുന്നത് നന്നായി എന്നു സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. മതം രാഷ്ട്രീയത്തിലോ, രാഷ്ട്രീയം മതത്തിലോ ഇടപെടരുതെന്നാണ് തന്റെ നിലപാട്. പക്ഷെ നടക്കുന്നത് അതിനു നേര്‍ വിപരീതവും.

മീഡിയയുടെ ചുമതലയുള്ള ഫോമാ ജോ. സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ആണു സമ്മേളനം സംഘടിപ്പിച്ചത്. നാഷണല്‍ ട്രഷറര്‍ സണ്ണി പ്ലോസ് ആമുഖ പ്രസംഗം നടത്തി 

പ്രസ് ക്ലബ് മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, ജോസ് കണിയാലി, ശിവന്‍ മുഹമ്മ, മാത്യു വര്‍ഗീസ്, നിയുക്ത പ്രസിഡന്റ് ജോര്‍ജ് കാക്കനാട്ട്, സണ്ണി മാളിയേക്കല്‍, ഫോമ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍, സെക്രട്ടറി ഗ്ലാദ്‌സന്‍ വര്‍ഗീസ്, തോമസ് തോമസ്, വിനോദ് കൊണ്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി സുനില്‍ തൈമറ്റം നന്ദി പറഞ്ഞു. 
ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്ഫോമ കണ്‍വന്‍ഷനില്‍ ഐക്യവേദി തുറന്ന് പ്രസ് ക്ലബ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക