Image

ജഗതിയുടെ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ വെല്ലൂരില്‍ നിന്നുള്ള മെഡിക്കല്‍ സംഘം വെള്ളിയാഴ്‌ച എത്തും

Published on 27 March, 2012
ജഗതിയുടെ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ വെല്ലൂരില്‍ നിന്നുള്ള മെഡിക്കല്‍ സംഘം വെള്ളിയാഴ്‌ച എത്തും
കോഴിക്കോട്‌: കോഴിക്കോട്‌ വെച്ച്‌ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ മിംസ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ചികിത്സയ്‌ക്ക്‌ വെല്ലൂരില്‍ നിന്നുള്ള മെഡിക്കല്‍ സംഘം വെള്ളിയാഴ്‌ച എത്തും.

കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റിയിരുന്നു. ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണെ്‌ടങ്കിലും ബോധം പൂര്‍ണമായും കിട്ടിയിട്ടില്ല. ആരോഗ്യനില നന്നായി മെച്ചപ്പെട്ട ശേഷം വിദഗ്‌ധ ചികിത്സമതിയെന്ന അറിയിച്ചതിനെ തുടര്‍ന്നാണ്‌ വിദഗ്‌ധ ചികിത്സ താമസിപ്പിക്കുന്നത്‌. ശരീരം മരുന്നിനോടും ഭക്ഷണത്തോടും പ്രതികരിക്കുന്നുണ്ടെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക