Image

ഫോമ കണ്‍വന്‍ഷനില്‍ ഗ്രാമ സംഗമം നഗര സംഗമം

Published on 27 June, 2018
ഫോമ കണ്‍വന്‍ഷനില്‍ ഗ്രാമ സംഗമം നഗര സംഗമം
ചിക്കാഗോ:ഫോമ കണ്‍ വന്‍ഷനില്‍ ഗ്രാമ സംഗമം നഗര സംഗമം പരിപാടിയില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തു.

ഫൊക്കാനയില്‍ ആരംഭിച്ച പരിപാടി പുതുമകളോടെ ഫോമാ കണ്‍ വന്‍ഷനില്‍ സംഘടിപ്പിച്ചത് തോമസ് കോശി അധ്യക്ഷനായ സമിതിയാണ്. ഗ്രാമങ്ങളില്‍ നിന്നും, നഗരങ്ങളില്‍ നിന്നും, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ കുടിയേറിയവര്‍ക്ക്, പരസ്പരം പരിചയം പുതുക്കുന്നതിനും, പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള വേദിയായി അത്. ഒരേ പ്രദേശത്തു നിന്നു വന്നവര്‍ക്ക്ഒത്തുചേരുന്നതിനും, അവരുടെ പൊതുവായ വിഷയങ്ങളില്‍ ആശയവിനിമയം നടത്തുന്നതിനും, പരിചയങ്ങള്‍ പുതുക്കുന്നതിനുമുള്ള അവസരമായിരുന്നു അത്
.
ഫോമയുടെ ആദ്യ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനും, ഫോമാ പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍മാനും, നിലവിലെ കംപ്ലയന്‍സ് കമ്മറ്റി വൈസ് ചെയര്‍മാനുമായ തോമസ് കോശിക്കു പുറമെ അനിയന്‍ മൂലയില്‍ (വൈസ് ചെയര്‍മാന്‍), ബിനു ജോസഫ്,യോഹന്നാന്‍ ശങ്കരത്തില്‍, ചെറിയാന്‍ കോശി, രാജന്‍ യോഹന്നാന്‍, ബെന്നി കൊട്ടാരം, സക്കറിയ കരുവേലി, വില്‍സന്‍ ഉഴത്തില്‍ എന്നിവരടങ്ങിയ കമിറ്റി ആണു പരിപാടിക്കു നേത്രുത്വം നല്കിയത്‌ 
ഫോമ കണ്‍വന്‍ഷനില്‍ ഗ്രാമ സംഗമം നഗര സംഗമം ഫോമ കണ്‍വന്‍ഷനില്‍ ഗ്രാമ സംഗമം നഗര സംഗമം ഫോമ കണ്‍വന്‍ഷനില്‍ ഗ്രാമ സംഗമം നഗര സംഗമം ഫോമ കണ്‍വന്‍ഷനില്‍ ഗ്രാമ സംഗമം നഗര സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക