Image

ഗോവയില്‍ പെട്രോളിന്റേയും, വിമാന ഇന്ധനത്തിന്റേയും വില കുറച്ചു

Published on 27 March, 2012
ഗോവയില്‍ പെട്രോളിന്റേയും, വിമാന ഇന്ധനത്തിന്റേയും വില കുറച്ചു
പനജി: ഗോവയില്‍ പെട്രോളിന്റേയും, വിമാന ഇന്ധനത്തിന്റേയും വില കുറച്ചുകൊണ്ട്‌ ബജറ്റ്‌ അവതരിപ്പിച്ചു. പെട്രോളിന്‌ 11 രൂപയോളം കുറവാണ്‌ ഉണ്ടാകുന്നത്‌. വിമാന ഇന്ധനത്തിന്റെ വാറ്റ്‌ നികുതിയും 22 ശതമാനത്തില്‍ നിന്ന്‌ 12 ശതമാനമായി കുറച്ചു.

പെട്രോളിന്റെ വാറ്റ്‌ നികുതി 0.1 ശതമാനമായാണ്‌ സംസ്ഥാനത്ത്‌ കുറച്ചത്‌. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനമായിരുന്നു പെട്രോള്‍ വില 11 രൂപ കുറയ്‌ക്കുമെന്നത്‌. നികുതിയില്‍ കുറവ്‌ വരുത്തുന്നതോടെ ഗോവയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 55 രൂപയായി കുറയും.

വിമാന ഇന്ധനത്തിന്റെ വില കുറയ്‌ക്കുന്നത്‌ ഗോവയിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന വിമാനക്കമ്പനികള്‍ക്ക്‌ സഹായകരമാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക