Image

മോഹന്‍ലാലിന്റെ കോലം കത്തിച്ചു; ഷൂട്ടിങ്ങ്‌ തടയുമെന്ന്‌ മുന്നറിയിപ്പ്‌

Published on 29 June, 2018
മോഹന്‍ലാലിന്റെ കോലം കത്തിച്ചു; ഷൂട്ടിങ്ങ്‌ തടയുമെന്ന്‌ മുന്നറിയിപ്പ്‌

ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ `അമ്മ'യില്‍ നിന്നും നാല്‌ നടിമാര്‍ രാജി വച്ച സംഭവത്തില്‍ `അമ്മ' പ്രസിഡന്റ്‌ മോഹന്‍ലാലിന്റെ കോലം എ.ഐ.വൈ.എഫ്‌ പ്രവര്‍ത്തകര്‍ കത്തിച്ചു. കൊച്ചിയില്‍ ഫിലിം ചേമ്പര്‍ ആസ്ഥാനത്താണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനെ `അമ്മ' യില്‍ തിരിച്ചെടുത്തതിനെതിരേയാണ്‌ ഇവര്‍ പ്രതിഷേധിച്ചത്‌. താര സംഘടന പിരിച്ചു വിട്ട്‌ പൊതു സമൂഹത്തോട്‌ മാപ്പു പറയണമെന്ന്‌ എ.ഐ.വൈ.എഫ്‌ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.


എ.ഐ.വൈ.എഫ്‌ എറണാകുളം ജില്ലാഘടകമാണ്‌ പ്രതിഷേധം നടത്തിയത്‌. മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷൂട്ടിങ്ങ്‌ എറണാകുളത്ത്‌ എവിടെയുണ്ടെങ്കിലും അത്‌ തടയുമെന്ന്‌ എ.ഐ.വൈ.എഫ്‌ ജില്ലാ ജോയിന്റ്‌ സെക്രട്ടറി സുനില്‍ കുമാര്‍ പറഞ്ഞു. ഇരയ്‌ക്കും വേട്ടക്കാരനുമൊപ്പം നില്‍ക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക