Image

സ്വിസ്‌ ബേങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണം കുതിച്ചുയരുന്നു

Published on 29 June, 2018
  സ്വിസ്‌ ബേങ്കുകളിലെ ഇന്ത്യന്‍ കള്ളപ്പണം കുതിച്ചുയരുന്നു


ന്യൂഡല്‍ഹി: വിദേശത്ത്‌ സൂക്ഷിച്ച കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കര്‍ശന നടപടിയെടുക്കുന്നുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സ്വിസ്‌ ബേങ്കുകളില്‍ ഇന്ത്യക്കാര്‍ സൂക്ഷിച്ച പണം കുന്നുകൂടുന്നു. 2017ല്‍ അമ്പത്‌ ശതമാനത്തിലധികം വര്‍ധനവാണ്‌ രേഖപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ സ്വിസ്‌ ബേങ്കുകളിലെ ഇന്ത്യന്‍ പണം 101 കോടി സ്വിസ്‌ ഫ്രാങ്ക്‌ (ഏഴായിരം കോടി രൂപ) വരും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 50.2 ശതമാനം വര്‍ധനവാണിത്‌.

ഈ വര്‍ഷവും സ്വിസ്‌ ബേങ്കിലെ സൂക്ഷിപ്പ്‌ ധനം
കൂടിക്കൊണ്ടേയിരിക്കുകയാണെന്ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ കേന്ദ്ര ബേങ്കായ സ്വിസ്‌ നാഷനല്‍ ബേങ്ക്‌ (എസ്‌ എന്‍ ബി) ഇന്നലെ പുറത്തുവിട്ട വാര്‍ഷിക കണക്ക്‌ വ്യക്തമാക്കുന്നു.

മൂന്ന്‌ വര്‍ഷമായി അല്‍പ്പം കുറഞ്ഞ നിക്ഷേപമാണ്‌ കഴിഞ്ഞ വര്‍ഷം മുതല്‍ കുതിച്ചുചാടിയിരിക്കുന്നത്‌. 2011ല്‍ പന്ത്രണ്ട്‌ ശതമാനവും 2013ല്‍ 43 ശതമാനവുമായിരുന്നു വര്‍ധന.
എല്ലാ വിദേശ രാജ്യങ്ങളും കൂടി സ്വിസ്‌ ബേങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണത്തില്‍ മൂന്ന്‌ ശതമാനം മാത്രം വര്‍ധനവ്‌ രേഖപ്പെടുത്തിയപ്പോഴാണ്‌ ഇന്ത്യ 50.2 ശതമാനത്തിലെത്തി നില്‍ക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക