Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. കുര്‍ബ്ബാന ജൂലൈ 1 നു

രാജു വെലംകാല Published on 29 June, 2018
അബര്‍ഡീന്‍  സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ്  പള്ളിയില്‍ 				വി. കുര്‍ബ്ബാന ജൂലൈ 1 നു
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, 2018 ജൂലൈ 1 -ാം തീയതി ഞായാറാഴ്ച അബര്‍ഡീന്‍  മാസ്ട്രിക്ക് െ്രെഡവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements  Episcopal  Church, Mastrick Drive, Aberdeen, Scotland, UK, AB 16  6 UF) മലങ്കര യാക്കോബായ സുറിയാനി സഭയുടെ സീനിയര്‍ വൈദികന്‍ വെരി റവ ഡോ :മാണി രാജന്‍ കോര്‍ എപ്പിസ്‌കോപ്പാ യുടെകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, 2018 ജൂണ്‍ 30-ാം
 തീയതി ശനിയാഴ്ച്ച വൈകുന്നേരം 6 ന്‌സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ക്ലാസ്സ് എടുക്കുന്നതും  തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും, ഉണ്ടായിരിക്കുന്നതാണ്.   

2018 ജൂലൈ 1 -ാം തീയതി ഞായാറാഴ്ച രാവിലെ 6 30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വെരി റവ ഡോ :മാണി രാജന്‍ കോര്‍ എപ്പിസ്‌കോപ്പായുടെ മുഖ്യാ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം,  ആശിര്‍വാദം, കൈമുത്ത്, എന്നിവ ഉണ്ടായിരുന്നു. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ചു അനുഗ്രഹീതരാകുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക