Image

നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയതിനോട് യോജിക്കാന്‍ തനിക്കാവില്ല ,നടിമാര്‍ രാജി വെച്ച് പുറത്ത് പോകുന്നത് കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും ഉണ്ടാവില്ല, ഭാഗ്യലക്ഷ്മി

Published on 29 June, 2018
നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയതിനോട് യോജിക്കാന്‍ തനിക്കാവില്ല ,നടിമാര്‍ രാജി വെച്ച് പുറത്ത് പോകുന്നത് കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും ഉണ്ടാവില്ല, ഭാഗ്യലക്ഷ്മി
സിനിമയ്ക്ക് പുറത്തുള്ള സ്ത്രീ വിഷയങ്ങളിലും പ്രതികരണങ്ങള്‍ നടത്താറുള്ള വ്യക്തിയാണ് ഭാഗ്യലക്ഷ്മി. സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഭാഗ്യലക്ഷ്മിയെ പക്ഷേ വിമന്‍ ഇന്‍ സിനിമ കലക്ടീവ് കൂടെക്കൂട്ടിയിട്ടില്ല. ദിലീപിനെ തിരിച്ച് എടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ച് പുറത്ത് പോയതിനോട് യോജിക്കാന്‍ തനിക്കാവില്ല എന്നതാണ് ഭാഗ്യലക്ഷ്മിയുടെ നിലപാട്.

നാല് നടിമാര്‍ രാജി വെച്ച് പുറത്ത് പോകുന്നത് കൊണ്ട് അമ്മയ്ക്ക് ഒരു കുലുക്കവും ഉണ്ടാവില്ല. എല്ലാ കാലത്തേയും അവരുടെ നിലപാട് അത്തരത്തിലാണ്. രാജി വെച്ച് പുറത്ത് പോകുന്നതിന് പകരം നടിമാര്‍ അമ്മയ്ക്ക് അകത്ത് നിന്ന് പൊരുതണമായിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അത്തരത്തില്‍ ഉള്ളില്‍ നിന്ന് നേതൃത്വത്തിന് എതിരെ ശബ്ദമുയര്‍ത്തിയിരുന്നുവെങ്കില്‍ എത്ര നന്നാകുമായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക