Image

സുപ്രീം കോര്‍ട്ട് വലിയ മാറ്റം മുന്നിലോ?( ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 29 June, 2018
സുപ്രീം കോര്‍ട്ട് വലിയ മാറ്റം മുന്നിലോ?(  ബി ജോണ്‍ കുന്തറ)
ജസ്റ്റിസ് ആന്റണി കെന്നഡി സുപ്രീം കോടതിയില്‍നിന്നും പിരിഞ്ഞുപോകുന്നതിനു് തീരുമാനിച്ചിരിക്കുന്നു. പ്രസിഡന്റ്‌റ് റൊണാള്‍ഡ് റീഗന്‍ നാമനിര്‍ദ്ദേശംനല്‍കി 1988 ല്‍ സുപ്രീം കോടതിയില്‍ പ്രവേശിച്ചു. കണ്‍സര്‍വറ്റിവ് റീഗന്‍ നോമിനേറ്റ് ചെയ്യ്തു എങ്കിലും ഇദ്ദേഹത്തെ ജനം  കണ്ടിരുന്നത് ഒരുകൈയ്യാലപ്പുറത്തെ തേങ്ങാ എന്നരീതിയിലായിരുന്നു. ജഡ്ജ് കെന്നഡി  എടുക്കുന്ന തീരുമാനങ്ങള്‍ ആര്‍ക്കും പ്രവചിക്കുവാന്‍ പ്രാപ്തമായിരുന്നില്ല.

അമേരിക്കന്‍ ഭരണഘടനയില്‍ സുപ്രീം കോടതിയെ മൂന്നാമത്തെ ശാഖ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാല്‍ ത്തന്നെയും പൂര്‍ണ സ്വാദദ്ര്യമുണ്ട്. വളരെ ഗൗരവമര്‍ഹിക്കുന്ന കുറ്റങ്ങള്‍ എന്തെങ്കിലും ചെയ്യ്‌തെന്‍ഗില്‍ മാത്രമേ യൂ .സ് കോണ്‍ഗ്രസിന് ഒരു ജഡ്ജിയെ സ്ഥാനഭ്രഷ്ടനാക്കുവാന്‍ പറ്റൂ.

സുപ്രീം കോടതിക്ക് നിയമങ്ങള്‍ നിര്‍മ്മിക്കുന്നതിന് അധികാരമില്ല എന്നാല്‍ കോടതിയുടെ മുന്നില്‍ വരുന്ന കേസുകള്‍ക്ക് അവസാന തീരുമാനം നല്‍കാം കൂടാതെ ഭരണഘടനയെ ബാധിക്കുന്ന വിവാദങ്ങള്‍ ഉടലെടുത്താല്‍ ഭരണഘടനയിലെ ഭാഗങ്ങള്‍ വ്യാഖ്യാനിക്കുന്നതിനും അധികാരമുണ്ട്.

ആദ്യ കാലങ്ങളില്‍ പ്രസിഡന്റ്‌റുമാര്‍ സുപ്രീം കോടതി ജഡ്ജിനെ നാമനിര്‍ദ്ദേശം നല്‍കിയിരുന്നത് ഒരുവ്യക്തിയുടെ നിയമ പാണ്ഡിത്വവും നല്ലസ്വഭാവവും മാനദണ്ഡമാക്കിയായിരുന്നു. പ്രസിഡന്റ്‌റിന് നിര്‍ദ്ദേശിക്കുവാനെ ചുമതലയുള്ളു യു സ്. സെനറ്റു വേണം നോമിനിയെ സ്ഥിതീകരിക്കേണ്ടത്.എന്നാല്‍ കാലത്തിന്റെ മാറ്റം സുപ്രീം കോടതിയേയും ബാധിക്കുവാന്‍ തുടങ്ങി. രാഷ്ട്രീയവും മറ്റു സാമൂഹിക വിവാദ പ്രശ്‌നങ്ങളും സുപ്രീം കോടതിയെ സ്വാധീനിക്കുവാന്‍ തുടങ്ങി.

അബോര്‍ഷന്‍ വിവാദവും റോവി വൈഡ് പോലുള്ള തീരുമാനങ്ങളും പലരുടെയും നിഗമനങ്ങളില്‍, സുപ്രീം കോടതിയുടെ പരുധികള്‍ക്ക് അപ്പുറമായിരുന്നു. പിന്നീടുള്ള കാലങ്ങളില്‍ നാം കാണുവാന്‍ തുടങ്ങി സുപ്രീം കോടതി നിയമനങ്ങള്‍ തികച്ചും രാഷ്ട്രീയ ച്ചുവ കലര്‍ന്നവ ആയിമാറിയിരിക്കുന്നു. 

ഓരോ പ്രസിഡന്റ്റും നിര്‍ദ്ദേശിക്കപ്പെടുന്ന വ്യക്തി എല്ലാത്തരം പരിശോധനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാകും ചിലപ്പോള്‍ ഈനടപടികള്‍ മാസങ്ങള്‍ നീണ്ടുപോകും.. അതിരൂക്ഷവിമര്‍ശനങ്ങള്‍ പലപ്പോഴുംനോമിനികളെപിന്‍വലിക്കേണ്ടിയും വന്നിട്ടുണ്ട്.



ഇപ്പോള്‍ അമേരിക്കയില്‍ ഉടലെടുത്തിരിക്കുന്ന ഒരവസ്ഥ ആരൊക്കെ അമേരിക്ക ഭരിച്ചാലും അമേരിക്കയില്‍ ഏറ്റവും അധികാരവും, അമേരിക്കന്‍ ഭരണഘടനയിലെ വാക്യങ്ങള്‍ക്ക് ആധികാരികമായി വ്യാഖ്യാനം,വിശദീകരണം നല്‍കുന്നതിന് അധികാരമുള്ള മൂന്നാമത്തേതെങ്കിലും ഏക ശാഖയാണ് സുപ്രീം കോടതി. മാത്രമല്ല പലപ്പോഴും പലേ സാമൂഗിക മാറ്റങ്ങളും സുപ്രീം കോടതിയില്‍ ഉടലെടുക്കാറുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡൊണാള്‍ഡ് ട്രമ്പിനും നേരത്തേകിട്ടിയ ക്രിസ്മസ് സമ്മാനമാണ് ജസ്റ്റിസ് ആന്റ്റോണി കെന്നഡിയുടെ പൊടുന്നനവെയുള്ള പെന്‍ഷന്‍ പറ്റുന്നതിനുള്ള തീരുമാനം. 

അമേരിക്കയില്‍ എല്ലാ സാമൂഗിക വ്യത്യാസങ്ങള്‍ക്കും ഏതാനും വര്ഷങ്ങളായി മുന്നില്‍ നില്‍ക്കുന്നത് അമേരിക്കന്‍ പരമോന്നത നീതിപീഠം.സുപ്രീം കോടതി രാഷ്ട്രീയ വലയില്‍ എന്നതിന്റെ ഉദാഹരണങ്ങള്‍ പ്രസിടന്റ്‌റ് ബുഷ് നോമിനേറ്റ് ചെയ്യ്ത ക്ലാരന്‍സ് തോമസിന്റെ സെനറ്റ് ഹിയറിങ്‌ലോകപ്രസിദ്ധമായിരുന്നു തോമസ്ഒരുകറുമ്പനായിരുന്നിട്ടുപോലും



 അടുത്തസമയം, അന്റോണിന്‍ സ്‌കലിയ മരണമടയുന്നത് 2016 ഫെബ്രുവരിയില്‍ ഒബാമാ പ്രെസിഡന്റ്‌റും സെനറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കയ്യിലും. കൂടാതെ പുതിയ പ്രെസിഡന്റ്‌റ് തിരഞ്ഞെടുപ്പ് നവംബറിലും ഈയവസ്ഥ സെനറ്റ് ഭൂരിപക്ഷ നേതാവ് മിച്ച് മക്കാനല്‍ ഒബാമാ നോമിനേറ്റ് ചെയ്യുന്ന ആര്‍ക്കും സെനറ്റില്‍ കോണ്‍ഫോര്‍മേഷന്‍ വിചാരണനടത്തുന്നതിന് സമയമില്ല എന്ന ഉടക്കു വൈച്ചു ഒബാമ പേരുകള്‍ പറഞ്ഞു എന്നാല്‍ സെനറ്റില്‍ എത്തിയില്ല. അങ്ങനെ ട്രംപിന് അവസരം കിട്ടി ഒരു ജ്ഡ്ജിനെ നോമിനേറ്റ് ചെയ്യുന്നതിന്.



സുപ്രീം കോടതി മാത്രമല്ല മറ്റു ഫെഡറല്‍ കോടതികളും തികച്ചും നിക്ഷ്പക്ഷമെന്ന് തീര്‍ത്തും പറയുവാന്‍ പറ്റില്ല കാരണം നാം അടുത്തകാലത്ത് കണ്ട പലേ വിധികളും അതിനുദാഹരണം. ട്രംപിന്റെ യാത്രാ മുടക്ക് കീഴ് കോടതികള്‍ അസ്സാധുആക്കി എന്നാല്‍ സുപ്രീം കോടതി ട്രംപിന്റെ ഉത്തരവുകള്‍ സ്ഥിതീകരിക്കുകയും ചെയ്തു. 

കേസ് സമര്‍പ്പിക്കുന്നവര്‍ ജഡ്ജിമാരുടെ ചായ്‌വ് മനസ്സിലാക്കിയാണ് ഏത് കോടതിയില്‍ പോകണമെന്നു തീരുമാനിക്കുന്നത്.

 സുപ്രീം കോടതിയില്‍ 9 അംഗങ്ങളാണുള്ളത്, ഇവിടെ എല്ലാ തീരുമാനങ്ങളും 54 എന്ന കേവലം ഭൂരിപക്ഷത്തിനാണ് തീര്‍പ്പു വരുന്നത്. നാലുപേര്‍ ഡെമൊക്രാറ്റ് പ്രസിഡന്റ്‌റുമാര്‍ നോമിനേറ്റ് ചെയ്തവര്‍.



അമേരിക്കയിലെ കോണ്‍സെര്‍വേറ്റിവ് യാഥാസ്ഥിതികര്‍ ഉഊര്‍ജസ്വലരായിരിക്കുന്നു കെന്നഡിപിരിഞ്ഞുപോകുന്നു എന്നവാര്‍ത്തയില്‍ അതുപോലതന്നെ ഡെമോക്രാറ്റ്‌സും ലിബറല്‍സും തികഞ്ഞ നിരാശയിലും. 

ട്രംപിന്റെ  മടിയില്‍ അവിചാരിതമായി വന്നുവീണ ഭാഗ്യം. തീര്‍ച്ചയായും ട്രംപ് മറ്റൊരു കോണ്‍സര്‍വെറ്റിവിനെ മാത്രമേ നോമിനേറ്റ് ചെയ്യുകയുള്ളൂ സെനറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കയ്യില്‍ ഉള്ളടുത്തോളംകാലം സ്ഥിതീകരിക്കല്‍ തീര്‍ച്ച.

കാത്തിരിക്കുക നാം പലേ പ്രമാദമായ കേസുകളും വീണ്ടും പുനര്‍വിചാരണകള്‍ക്ക് സുപ്രീംകോടതിക്കു മുന്നിലെത്തും. അതിലൊന്ന് ഗര്‍ഭഛിത്ര നിയമങ്ങളായിരിക്കും. മറ്റൊന്ന് വിവിധ ലിംഗ ഭേദത്തെ അടിസ്ഥാനമാക്കിയുള്ള അവകാശങ്ങളും ആഗ്രഹങ്ങളും.

 ഭരണഘടന അനുശാസിക്കുന്ന വഴികളില്‍ നിന്നും വ്യതിചലിക്കില്ല എന്നൊരവസ്ഥ നിയമ പാലകര്‍ അനുകരിക്കുന്ന ഒരവസ്ഥ വീണ്ടും സുപ്രീം കോടതിയില്‍ വരുന്നതിനുള്ള എല്ലാ സാദ്യതകളും തെളിഞ്ഞുവരുന്നു. സുപ്രീം കോടതി നിയമങ്ങള്‍ വ്യാഗ്യാനിക്കുക അല്ലാതെ നിര്‍മിക്കില്ല എന്നാഗ്രഹിക്കാം.

ബി ജോണ്‍ കുന്തറ

Join WhatsApp News
Boby Varghese 2018-06-29 09:37:40
Democrat leaning liberal judges tend to be activist and usually try to create laws. Judges should not create or invent laws. President cannot create a new law. Leave that to the legislative wing of the govt Ie the Congress. The house of representatives and the Senate should be responsible to create laws. The conservative judges are not to create new laws. They will interpret the law. 

Judges should not try to create new laws, but to interpret the existing laws.

Before the election, Justice Ruth Ginsberg made very insulting comments about Donald Trump. Judges must be neutral and impartial. She is 85 years old and sick. I hope Trump will get another chance to appoint one instead of her.
Loan to trump 2018-06-30 10:43:12

Justice Kenned's son & trump Loan

In a recent New York Times article about "the White House's campaign to create a Supreme Court opening," Justin Kennedy, who Justice Kennedy's adult son, may have been more responsible than anyone else for saving the Trump family's business during the darkest days of the Great Recession.

"[Justin] worked closely with Mr. Trump when he was a real estate developer," Adam Liptak and Maggie Haberman reported, citing two people with knowledge of his role. The younger Kennedy spent more than a decade working in a senior role at Deutsche Bank."During Mr. Kennedy's tenure, Deutsche Bank became Mr. Trump's most important lender, dispensing well over $1 billion in loans to him for the renovation and construction of skyscrapers in New York and Chicago at a time other mainstream banks were wary of doing business with him because of his troubled business history," Liptak and Haberman continued.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക